Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


6 ലക്ഷം ചൈനീസ് വിദ്യാർത്ഥികൾ യുഎസ് ലേക്ക് ; മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ അനുയായികളിൽ നിന്ന് വിമർശനം


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫ് അന്തരിച്ചു..... സംസ്‌കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തില്‍ ...


പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു..... ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...

പ്രവാസി കുടുംബത്തിൽ വില്ലനായെത്തി ആ അപകടം, എന്താണ് അന്ന് സംഭവിച്ചതെന്ന ദുരൂഹത ഇപ്പോഴും നിലനിൽക്കുന്നു, മലയാളി യുവതി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ദുബൈ പൊലീസിന്റെ അന്വേഷണം പുരോ​ഗമിക്കുന്നു...!

24 JUNE 2023 04:59 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ മലയാളി യുവതി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ദുബൈ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. പടിഞ്ഞാറെ കൊല്ലം ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് ദുബായ് അൽ തവാറിലെ താമസ സ്ഥലത്ത് ദാരുണമായി മരിച്ചത്. നീതുവിന്റെ മരണം സംബന്ധിച്ച് ദുരൂഹതകളില്ലെങ്കിലും എന്താണ് അവിടെ സംഭവിച്ചതെന്ന ദുരൂഹത ഇപ്പോഴും നിലനിൽക്കുകയാണ്.

ഇത് കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ദുബൈ പൊലീസ് അറിയിച്ചത്. കെട്ടിടത്തിലെ വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടോ എന്നാണ് പ്രധാനമായും പൊലീസ് പരിശോധിക്കുന്നത്.ജൂൺ 14ന് വൈകുന്നേരമാണ് ഈ അപകടം നടക്കുന്നത്. എൻജിനീയർമാരായ നീതുവും ഭർത്താവും ഇവരുടെ കുഞ്ഞ് മകനുമടങ്ങുന്ന കുടുംബം ദുബായ് അൽ തവാർ 3ലെ വില്ലയ്ക്ക് പുറത്തെ ഔട്ട് ഹൗസിലായിരുന്നു താമസിച്ചുവന്നിരുന്നത്. ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് വൈദ്യുതി ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നതിനാൽ വീട്ടിൽ കറണ്ട് ഉണ്ടായിരുന്നില്ല.

അന്ന് വീട്ടിലിരുന്ന് ജോലി ചെയ്‍യുകയായിരുന്നു എൻജിനീയറായ നീതു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവിനോടും കെജി 2 വിദ്യാർഥിയായ ഏക മകൻ നിവി (6)യുമായി സമയം ചെലവഴിച്ച നീതു ഇതിന് ശേഷം വൈകിട്ട് 7ന് നീതു കുളിമുറിയിൽ കയറിയതായിരുന്നു. അപ്പോഴും കറണ്ട് വന്നിട്ടില്ലാതിരുന്നതിനാൽ എമർജൻസി ലാമ്പ് എടുത്തുകൊണ്ടാണ് നീതു കുളിക്കാൻ പോയത്. വീട്ടുജോലിക്കാരി രാത്രി ഭക്ഷണം തയ്യാറാക്കാനായി ഈ സമയം അടുക്കളയിലായിരുന്നു.

ഇവർ പാത്രം കഴുകാനായി ടാപ്പ് തുറന്നപ്പോൾ കൈയിൽ നിന്ന് പാത്രം തെറിച്ചുപോയതോടൊപ്പം കുളിമുറിയിൽ നിന്ന് നീതുവിൻ്റെ ഒച്ചയും കേൾക്കുകയായിരുന്നു. വീണ്ടും നീതുവിന്റെ ഒച്ച കേട്ടതോടെ വീട്ടുജോലിക്കായും ഭർത്താവ് വിശാഖും അവിടെയ്ക്ക് ഓടിയെത്തി. കുളിമുറിയുടെ വാതിൽ അകത്ത് നിന്ന് കുറ്റിയിട്ടിരുന്നതിനാൽ വിശാഖ് തന്റെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു തകർത്തു തുറന്നു. ബോധമറ്റ് വാട്ടർ ഷവർ കൈയിൽ പിടിച്ച് വീണുകിടക്കുന്ന നീതുവിനെയാണ് അവർ കാണാനായത്. നീതുവിന് വിശാഖ് സിപിആർ നൽകിയെങ്കിലും പ്രതികരണമില്ലായിരുന്നു. ഉടൻ ആംബുലൻസ് വിളിച്ചു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവിക്കാൻ രക്ഷിക്കാനായിരുന്നില്ല.


കേസ് അന്വേഷിക്കുന്ന ദുബൈ പൊലീസ് സംഘം കുടുംബം താമസിച്ചിരുന്ന വീട്ടിലേക്ക് പ്രത്യേക ഫോറൻസിക് വിദഗ്ധരെ എത്തിച്ച് പരിശോധന നടത്തി. ബാത്ത്റൂമിലെ വാട്ടർ ഹീറ്റർ ഉൾപ്പെടെ പരിശോധിക്കുകയും ആവശ്യമായ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്‍തു. പരിശോധനകൾക്കായി ബാത്ത്റൂം സീൽ ചെയ്യുകയും ചെയ്‍തു. അപകട മരണമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ പിറ്റേ ദിവസം തന്നെ പൊലീസ് ക്ലിയറൻസ് നൽകി.

16-ാം തീയ്യതിയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. എന്താണ് സംഭവിച്ചതെന്ന് തങ്ങൾക്ക് അറിയണമെന്നും അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും വിശാഖ് പ്രതികരിച്ചു. ഇനിയൊരാൾക്കും ഇത്തരമൊരു അവസ്ഥ വരാതിരിക്കണമെന്നും അദ്ദേഹം 'ഗൾഫ് ന്യൂസിനോട്' സംസാരിക്കവെ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി...  (1 hour ago)

ചോദ്യങ്ങളുമായി തേജസ്വി സൂര്യ  (1 hour ago)

കൈഫിന്റെ വെടിക്കെട്ട് പ്രകടനം ആലപ്പി റിപ്പിള്‍സിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായി  (1 hour ago)

വി.ഡി. സതീശൻ  (2 hours ago)

സ്പാനിഷ് ലാ ലിഗ...  (2 hours ago)

ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍  (2 hours ago)

അനുയായികളിൽ നിന്ന് വിമർശനം  (2 hours ago)

200 രൂപ വര്‍ധിച്ചിച്ചു. ഇത്തവണ 1200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന്  (2 hours ago)

ഓണാഘോഷത്തിന് തുടക്കം...  (2 hours ago)

വിശദീകരണംതേടി ഹൈക്കോടതി  (3 hours ago)

നിഫ്റ്റിയില്‍ 25000ല്‍ താഴെയാണ് വ്യാപാരം ...  (3 hours ago)

ഗുജറാത്തിൽ നിന്ന് പുറത്തിറക്കി  (3 hours ago)

രണ്ട് വര്‍ഷം മുമ്പ് ജില്ലയില്‍ ആരംഭിച്ച കൊറിയര്‍, പാഴ്‌സല്‍ സര്‍വീസാണ് മുന്നില്‍  (3 hours ago)

പ്രതിഫലം 1000 രൂപ  (3 hours ago)

കഞ്ചാവ് കടത്തല്‍... സംഭവത്തില്‍ ഇരിഞ്ഞാലക്കുട സ്വദേശിയായ സിബിനെ കസ്റ്റിഡിയിലെടുത്തു....  (3 hours ago)

Malayali Vartha Recommends