Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

ഇരു ചെരുവിയറിയാതെ ഭാ​ര്യയെ തീർത്തു, 20 കഷണങ്ങളാക്കി കുവൈത്തിലെ വിവിധ ​ഗവർണറേറ്റുകളിലെ ചവറ്റുകുട്ടയിൽ തള്ളി, രണ്ടാം ഭര്‍ത്താവിനെ പൊക്കിയത് യുവതിയുടെ സഹോദരിയുടെ നിർണായക മൊഴിയിൽ

27 JUNE 2023 10:03 AM IST
മലയാളി വാര്‍ത്ത

ശിക്ഷയുടെ കാഠിന്യം വളരെ കൂടുതലായതിനാൽ ഗൾഫ് രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. എങ്കിലും വിരളമായി അങ്ങും ഇങ്ങുമായി ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇപ്പോൾ കുവൈത്തിൽ വീട്ടുകാരറിയതെ രഹസ്യ വിവാഹം ചെയ്ത ഒരു യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ പുറത്തുവന്നത് അരും കൊലയുടെ നടുക്കുന്ന വിവരങ്ങളാണ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ 20 കഷണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിച്ച കുവൈത്തി പൗരൻ അറസ്റ്റിലായിരിക്കുകയാണ്.

കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ ഈ യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരി അടുത്തിടെ പൊലീസിനെ സമീപിച്ചത്. ഇതോടെയാണ് അരുകൊലയുടെ വിവരങ്ങൾ പുറം ലോകം അറിയാന്‍ ഇടയായത്. കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ സഹോദരി എവിടെയാണെന്ന് അറിയില്ലെന്നും എന്ത് സംഭവിച്ചുവെന്നതിനെക്കുറിച്ച് വിവരമൊന്നുമില്ലെന്നും ഇവര്‍ പറഞ്ഞു.

നേരത്തെ വിവാഹിതയായിരുന്ന സ്ത്രീ പിന്നീട് വിവാഹ മോചനം നേടുകയും ഒറ്റയ്ക്ക് താമസിക്കുകയുമായിരുന്നു. അടുത്തിടെ തന്റെ രണ്ട് മക്കളുടെ വിവാഹം നടന്നപ്പോള്‍ സഹോദരി എത്തിയില്ലെന്നും അതാണ് സംശയം തോന്നാന്‍ കാരണമെന്നും പരാതിയില്‍ പറഞ്ഞു.ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം ഇവര്‍ മറ്റൊരു കുവൈത്തി പൗരനെ രഹസ്യമായി വിവാഹം ചെയ്‍തിരുന്നുവെന്നും അക്കാര്യം തനിക്കല്ലാതെ മറ്റ് ബന്ധുക്കള്‍ക്കൊന്നും അറിയില്ലായിരുന്നുവെന്നും പരാതിക്കാരി അറിയിച്ചതാണ് കേസില്‍ നിര്‍ണായകമായത്.

പൊലീസ് ഉടന്‍ തന്നെ രണ്ടാം ഭര്‍ത്താവിനെ ചോദ്യം ചെയ്‍തു. എന്നാല്‍ ഭാര്യയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും കുറച്ചുനാള്‍ മുമ്പ് സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് തന്റെ അടുത്ത് നിന്ന് പോയതാണെന്നും പിന്നീട് മടങ്ങി വന്നിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു. ഭര്‍ത്താവിന്റെ മറുപടിയില്‍ സംശയം തോന്നിയതോടെ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്‍തു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കാണാതായ യുവതിയെ ഇയാള്‍ ഒക്ടോബറിന് ശേഷം പിന്നീട് വിളിച്ചിട്ടേ ഇല്ലെന്ന് മനസിലായി. ഇതോടെ തിരോധാനത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ കൊലപാതകം നടത്തിയതായി ഇയാള്‍ സമ്മതിക്കുകയായിരുന്നു.

കൊലപാതക ശേഷം ശരീരഭാഗങ്ങള്‍ 20 കഷണങ്ങളാക്കി വെട്ടിമുറിച്ച് കാറിൽ കയറ്റി രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലുള്ള ചവറ്റുകുട്ടകളില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്. വാഹനം ഫോറന്‍സിക് പരിശോധന നടത്തിയപ്പോള്‍ കൊല്ലപ്പെട്ട സ്‍ത്രീയുടെ മുടിയും മറ്റ് ചില ശരീര ഭാഗങ്ങളും കണ്ടെടുത്തു. വ്യാപക അന്വേഷണം നടത്തിയിട്ടും മൃതദേഹത്തിന്റെ മറ്റ് ഭാഗങ്ങള്‍ കണ്ടെടുക്കാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇത് കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ പുരോമിച്ചുകൊണ്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ രഹസ്യം പുറത്ത് ! അന്നത് സംഭവിച്ചിരുന്നെങ്കിൽ വീണ രക്ഷപ്പെടുമായിരുന്നു  (39 minutes ago)

കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ എ. ഹിദുർമുഹമ്മദ് അന്തരിച്ചു  (51 minutes ago)

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്താൻ ചൈനയിലേക്ക്  (1 hour ago)

നിയമസഭ കൈയാങ്കളി കേസ്... സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി...  (1 hour ago)

ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേരളം  (1 hour ago)

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ  (1 hour ago)

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം...തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലെ​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വ് ​അ​ഭി​മ​ന്യു​ ​കൊ​ല്ല​പ്പെ​ട്ട​ ​കേ​സി​ൽ​ ​ര​ഹ​സ്യ​ ​വി​ചാ​ര​ണ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​ക​ൾ​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ ഇന്ന് പരി​ഗണന  (2 hours ago)

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശന് ഇന്ന് നവതി... ആഘോഷ ചടങ്ങുകൾ കണിച്ചുകുളങ്ങരയിലെ വസതിയിൽ  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... നാലു ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം , മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ...  (3 hours ago)

പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ  (3 hours ago)

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (12 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (12 hours ago)

Malayali Vartha Recommends