Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

ജോലിക്ക് കയറാനുള്ള തയ്യാറെടുപ്പിനിടെ അപകട മരണം, ദുബൈയിൽ പെരുന്നാള്‍ ആഘോഷത്തിനായുള്ള യാത്രയ്ക്കിടെ അബദ്ധത്തിൽ സുഹൃത്തുക്കളുടെ വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു

29 JUNE 2023 01:57 PM IST
മലയാളി വാര്‍ത്ത

പെരുന്നാൾ ആഘോഷത്തിനായുള്ള യാത്രയ്ക്കിടെ മലയാളി യുവാവ് സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് മരിച്ചു. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് സബീഹ് (25) മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ദുബായ്-അൽഐൻ റോഡിലെ റുവയ്യയിലാണ് അപകടം.സുഹൃത്തുക്കളുടെ വാഹനം അബദ്ധത്തിൽ വന്നിടിച്ചാണ് മരണം.

തത്ക്ഷണം മരണം സംഭവിച്ചു. കുറച്ചുദിവസങ്ങൾക്ക് മുൻപാണ് മുഹമ്മദ് സബീഹ് യു.എ.ഇയിൽ സന്ദർശകവിസയിലെത്തിയത്. ജൂലായ് എട്ടിന് ജോലിക്ക് കയറാനുള്ള തയ്യാറെടുപ്പിനിടെയാണ് അപകട മരണം. പെരുന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് മുഹമ്മദും മറ്റ് സുഹൃത്തുക്കളും രണ്ട് വാഹനങ്ങളിലായി മരുഭൂമിയിലേക്ക് യാത്ര പോകുന്നതിനിടെയായിരുന്നു അപകടം.

യാത്രയ്ക്കിടെ മൂന്നാമതൊരു വാഹനം മണലിൽ പെട്ടുകിടക്കുന്നത് കണ്ട് അവരെ സഹായിക്കാനായി പുറത്തിറങ്ങിയതാണ് മുഹമ്മദും സുഹൃത്തുക്കളും. ടയറുകൾ മണലിൽ ആണ്ടുപോയ വാഹനം മുന്നോട്ടെടുക്കാൻ സഹായിക്കുന്നതിനിടെ മണ്ണ് തെറിച്ച് കണ്ണിലേക്ക് വീഴുകയായിരുന്നു. ഇതോടെ ഇയാൾ അബദ്ധത്തിൽ റോഡിലേക്ക് മാറിയതും പിറകെ വന്ന മുഹമ്മദിന്റെ കൂട്ടുകാർ സഞ്ചരിച്ച രണ്ടാമത്തെ വാഹനം അബദ്ധത്തിൽ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സബീഹിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ദുബൈ ഫോറൻസിക് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വാഹനമോടിച്ചിരുന്നയാൾക്കും പരിക്കുണ്ട്. ഇയാൾ ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവ് സിദ്ദീഖ് മാതാവ് റൂബി. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ പൂർത്തീകരിച്ചുവരികയാണ്.

അതേസമയം കഴിഞ്ഞ ദിവസം ബലി പെരുന്നാൾ അവധിയാഘോഷിക്കാൻ പോയ മലയാളികൾ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചത്. ഖത്തറിൽ നിന്ന് ബഹ്‌റൈനിലേയ്ക്ക് പോയ സംഘത്തിന്റെ വാഹനം സൗദിയിൽ നിയന്ത്രണം വിട്ട് റോഡിലെ മണൽത്തിട്ടയിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മലപ്പുറം മേൽമുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാർ അർജുൻ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി (41) എന്നിവരാണ് മരിച്ചത്.ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നാലംഗ സംഘം ദോഹയിൽനിന്ന് യാത്ര പുറപ്പെട്ടത്. അബു സംറ അതിർത്തി കടന്നതിനു പിന്നാലെ, ഹഫൂഫിൽ എത്തുന്നതിനും മുമ്പായിരുന്നു ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. റോഡിലെ മണൽതിട്ടയിൽ കയറി നിയന്ത്രണം നഷ്ടമായ വാഹനം മറിഞ്ഞായിരുന്നു അപകടം. മനോജ് അർജുൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ അഗസ്റ്റിൻ എബിയെ ഹുഫൂഫിലെ അൽമന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മരിക്കുകയായിരുന്നു.മനോജിന്റെ മൃതദേഹം കിങ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി നാസർ പാറക്കടവിന്റെ നേതൃത്വത്തിലുള്ള ഹുഫൂഫ് കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്. എബി അഗസ്റ്റിന്റെ കുടുംബം ഖത്തറിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ രഹസ്യം പുറത്ത് ! അന്നത് സംഭവിച്ചിരുന്നെങ്കിൽ വീണ രക്ഷപ്പെടുമായിരുന്നു  (39 minutes ago)

കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ എ. ഹിദുർമുഹമ്മദ് അന്തരിച്ചു  (51 minutes ago)

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്താൻ ചൈനയിലേക്ക്  (1 hour ago)

നിയമസഭ കൈയാങ്കളി കേസ്... സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി...  (1 hour ago)

ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേരളം  (1 hour ago)

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ  (1 hour ago)

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം...തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലെ​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വ് ​അ​ഭി​മ​ന്യു​ ​കൊ​ല്ല​പ്പെ​ട്ട​ ​കേ​സി​ൽ​ ​ര​ഹ​സ്യ​ ​വി​ചാ​ര​ണ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​ക​ൾ​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ ഇന്ന് പരി​ഗണന  (2 hours ago)

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശന് ഇന്ന് നവതി... ആഘോഷ ചടങ്ങുകൾ കണിച്ചുകുളങ്ങരയിലെ വസതിയിൽ  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... നാലു ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം , മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ...  (3 hours ago)

പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ  (3 hours ago)

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (12 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (12 hours ago)

Malayali Vartha Recommends