Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

ആ' മൃതദേഹങ്ങൾ പ്രവാസികളുടേത്, ഒമാനിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തില്‍ മരിച്ചത് ഒരു കുടുംബത്തിലെ 4 പേരുൾപ്പെടെ 6 പേർ

30 JUNE 2023 08:44 AM IST
മലയാളി വാര്‍ത്ത

ഒമാനിൽ കഴിഞ്ഞ ദിവസം വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ട മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മൃതദേഹങ്ങളും വാഹനവും ഏതാണ്ട് പൂർണമായും കത്തിയതിനാൽ ആളുകളെ ആദ്യ ഘട്ടത്തിൽ തിരിച്ചറിയാനാകുമായിരുന്നില്ല. മസ്‌കത്തില്‍ നിന്ന് സലാലയിലേക്ക് പുറപ്പെട്ട മുംബൈ സ്വദേശികളായ കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടതെന്നാണ് സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവന്നിരുന്നു.

എന്നാൽ പുറത്തുവന്ന സംശങ്ങൾപോലെ ഇന്ത്യൻ കുടുംബം തന്നെയാണ് അപകടത്തിൽപ്പെട്ടതെന്ന സ്ഥിരീകരണം വന്നിരിക്കുകയാണ്. ഇവരുടെ ഫോട്ടോയുൾപ്പെടെ വിശദമായ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മസ്‌കത്ത് സലാല റൂട്ടിൽ തുംറൈത്തിൽ നിന്ന് 200 കിലോമീറ്റർ അകലെ മക്ഷനിലാണ് അപകടമുണ്ടായത്. അല്‍ ഖുവൈറിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഷാഹിദ് ഇബ്രാഹിം സയീദ് (48), ഭാര്യ തസ്നീം ഷാഹിദ് സയീദ് (48), മക്കളായ സീഷാന്‍ അലി ഷാഹിദ് സയീദ് (25,) മെഹറിന്‍ സയീദ് (17) എന്നിവരാണ്‌ മരിച്ചത്.

സീഷാന്‍ ബര്‍ക്കയിലെ ഒരു സ്വകാര്യ കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു. മെഹ്റിന്‍ ഈ വര്‍ഷമാണ്‌ പ്ലസ് ടു പൂര്‍‌ത്തിയാക്കിയത്. യമന്‍ സ്വദേശിയും കുട്ടിയും ഉള്‍പ്പെടെ ആറ്‌ പേരാണ്‌ അപകടത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. മസ്‌കത്തിൽനിന്ന് രാവിലെ സലാലയിലേക്ക് പുറപ്പെട്ട ഒരു കുടുംബത്തെ കുറിച്ച് ഇതുവരെ വിവരമുണ്ടായിരുന്നില്ല ഇതോടെയാണ് ഇവർ അപകടത്തിൽപ്പെട്ടതാകാം എന്ന സംശയം അദ്യ ഘട്ടത്തിൽ പുറത്തുവന്നത്.

അതേസമയം ജിദ്ദയിലെ യുഎസ് കോൺസുലേറ്റിന് സമീപമുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. യുഎസ് കോൺസുലേറ്റ് സുരക്ഷാ വിഭാഗത്തിലെ ഗാർഡും അക്രമിയുമാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി സൗദി അറേബ്യഅറിയിച്ചു .സൗദിയുടെ അന്വേഷണത്തിൽ സഹകരിക്കുന്നതായി യുഎസ് എംബസിയും വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വൈകിട്ട് 6.45നാണ് ജിദ്ദയിലെ യുഎസ് കോൺസുലേറ്റിനരികിൽ വെടിവെപ്പുണ്ടായത്. തോക്കുമായെത്തിയ ആൾ കാറിൽ നിന്നും പുറത്തിറങ്ങി വരുന്നത് കണ്ടതോടെ യുഎസ് കോൺസുലേറ്റിലെ സുരക്ഷാ ജീവനക്കാരനായ നേപ്പാൾ സ്വദേശിയായ ഗാർഡ് വെടിവെച്ചു. ഇതോടെ അക്രമിയും തിരികെ നിറയൊഴിച്ചു. യുഎസ് സുരക്ഷാ വിഭാഗത്തിന്‍റെ വെടിയേറ്റ് അക്രമി മരിച്ചു.

വെടിയുണ്ടയേറ്റതോടെ പരിക്കേറ്റ നേപ്പാൾ സ്വദേശിയായ ഗാർഡും പരിക്ക് ഗുരുതരമായതിനാൽ മരണപ്പെട്ടു. സംഭവത്തിൽ സൗദിയുടെ അന്വേഷണത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതായി യുഎസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2016ലും 2004ലും നടന്ന ജിദ്ദയിലെ യുഎസ് കോൺസുലേറ്റിന് നേരെ ആക്രമണം നടന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ രഹസ്യം പുറത്ത് ! അന്നത് സംഭവിച്ചിരുന്നെങ്കിൽ വീണ രക്ഷപ്പെടുമായിരുന്നു  (39 minutes ago)

കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ എ. ഹിദുർമുഹമ്മദ് അന്തരിച്ചു  (51 minutes ago)

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്താൻ ചൈനയിലേക്ക്  (1 hour ago)

നിയമസഭ കൈയാങ്കളി കേസ്... സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി...  (1 hour ago)

ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേരളം  (1 hour ago)

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ  (1 hour ago)

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം...തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലെ​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വ് ​അ​ഭി​മ​ന്യു​ ​കൊ​ല്ല​പ്പെ​ട്ട​ ​കേ​സി​ൽ​ ​ര​ഹ​സ്യ​ ​വി​ചാ​ര​ണ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​ക​ൾ​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ ഇന്ന് പരി​ഗണന  (2 hours ago)

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശന് ഇന്ന് നവതി... ആഘോഷ ചടങ്ങുകൾ കണിച്ചുകുളങ്ങരയിലെ വസതിയിൽ  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... നാലു ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം , മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ...  (3 hours ago)

പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ  (3 hours ago)

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (12 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (12 hours ago)

Malayali Vartha Recommends