Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

ഖുർആൻ കത്തിക്കാൻ അനുമതി നൽകിയ സ്വീഡന്റെ നടപടി, സംഭവത്തിന്റെ അനന്തരഫലങ്ങൾ ചർച്ച ചെയ്യാൻ സൗദി അറേബ്യ മുൻകൈയെടുത്ത് ഒ.ഐ.സി അടിയന്തര യോഗം ചേരുന്നു, അനന്തര നടപടികളിൽ കൂട്ടായ നിലപാട് സ്വീകരിക്കും

02 JULY 2023 05:42 PM IST
മലയാളി വാര്‍ത്ത

പെരുന്നാൾ ദിനത്തിൽ ഖുർആൻ കത്തിക്കാൻ അനുമതി നൽകിയ സ്വീഡനിനെതിരെ ഗൾഫ് രാജ്യങ്ങൾ ശക്തമായ പ്രതിഷേധമാണ് അറിയിച്ചത്. എന്നാൽ തുടർനടപ‌ടി, പ്രതിഷേധത്തിൽ മാത്രം ഒതുക്കാൻ സൗദി അറേബ്യ തയ്യാറല്ല. സ്വീഡനെതിരെ കടുത്ത നടപടികളിലേക്ക് രാജ്യം നീങ്ങും എന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ ഖുർആൻ കോപ്പി കത്തിച്ച സംഭവത്തിന്റെ അനന്തരഫലങ്ങൾ ചർച്ച ചെയ്യാൻ സൗദി അറേബ്യ മുൻകൈയെടുത്ത് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ചു ചേർക്കുന്നു.

ഹജ്ജ് മാസത്തിൽ ഈദ് ആഘോഷ സമയത്ത് നടന്ന ഹീനമായ ചെയ്‌തിക്കെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും അനന്തര നടപടികളിൽ കൂട്ടായ നിലപാട് സ്വീകരിക്കുന്നതിനുമാണ് ജിദ്ദയിലെ ഒ.ഐ.സി ആസ്ഥാനത്ത് വരുന്ന ആഴ്‌ച യോഗം ചേരും. ബുധനാഴ്ച പെരുന്നാൾ നമസ്‌കാരത്തിന് ശേഷം സ്വീഡനിലെ സ്റ്റോക്ക്‌ഹോം സെൻട്രൽ മസ്ജിദിന് സമീപം തീവ്രവാദിയായ വ്യക്തി ഖുർആനിന്റെ പകർപ്പ് കത്തിച്ചതിൽ പരക്കെ പ്രതിഷേധം ഉയർന്നിരുന്നു.

ഖുർആന്റെയും മറ്റ് ഇസ്‌ലാമിക മൂല്യങ്ങളുടെയും ചിഹ്നങ്ങളുടെയും പവിത്രത ലംഘിക്കാനുള്ള ശ്രമങ്ങൾ ആവർത്തിക്കുന്നതിനെ വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഒ.ഐ.സി ജനറൽ സെക്രട്ടേറിയറ്റ് ശക്തിയായി അപലപിച്ചു. അതേസമയം... യുഎഇ, സ്വീഡിഷ് അംബാസറെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചത്. തീവ്ര നിലപാടുകാർക്ക് ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്ന സ്വീഡിഷ് സർക്കാറിന്റെ നടപടിയെ യു എ ഇ അപലപിച്ചു.

സാമൂഹിക മൂല്യങ്ങൾക്ക് വില കൽപിക്കാതെ സ്വീഡൻ അന്താരാഷ്ട്ര ഉത്തവാദിത്തങ്ങളിൽ നിന്ന് പിറകോട്ട് പോവുകയാണെന്ന് യു എ ഇ കുറ്റപ്പെടുത്തി. അതുപോലെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ഇത്തരം ഹീന കൃത്യങ്ങൾക്കായി ദൂരുപയോഗം ചെയ്യരുത്. വിദ്വേഷ പ്രചാരണത്തെയും വംശീയതയെയും ശക്തമായി നേരിടണമെന്നും യുഎഇ ആവശ്യപ്പെട്ടു.

എന്നാൽ കടുത്ത ഭാഷയിലാണ് സ്വീഡനിലെ ഖുർആൻ കത്തിക്കലിനെതിരെ ഖത്തർ പ്രതികരിച്ചത്. ലോകത്താകമാനമുള്ള 200 കോടി മുസ്ലിങ്ങളെ പ്രകോപിപ്പിക്കുന്നതാണ് നടപടിയെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. മതത്തിന്റെയും വിശ്വാസത്തിന്റെയും വർഗത്തിന്റെയും പേരിലുള്ള എല്ലാ വിദ്വേഷ പ്രചാരണങ്ങളെയും ഖത്തർ എതിർക്കും.ലോകമെങ്ങും മുസ്ലിങ്ങളെ ലക്ഷ്യമിട്ട‌് ആസൂത്രിത ആഹ്വാനങ്ങളും ഇസ്ലാമോഫോബിക് പ്രചാരണങ്ങളും കൂടിവരികയാണ്.

ഇത്തരം സംഭവങ്ങൾക്കെതിരെ അന്താരാഷ്ട്ര ,സമൂഹം രംഗത്ത് വരണം. പെരുന്നാൾ ദിനത്തിൽ സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ പള്ളിക്ക് മുന്നിൽ ഖുർആൻ കത്തിച്ചത് ഹീനവും അത്യന്തം പ്രകോപനപരവുമാണെന്ന് ഖത്തർ വിദേശകാര്യമന്ത്രാലം കുറ്റപ്പെടുത്തി. ഈ നടപടിക്കെതിരെ കൂടുതൽ അറബ് രാജ്യങ്ങൾ കടുത്ത രീതിയിൽ പ്രതികരിക്കുമെന്ന കാര്യം ഉറപ്പാണ്. സ്വീഡനെതിരെ ഗൾഫ് രാഷ്ട്രങ്ങൾ എന്ത് നിലപാട് എടുമെന്ന് കണ്ടറിയണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ രഹസ്യം പുറത്ത് ! അന്നത് സംഭവിച്ചിരുന്നെങ്കിൽ വീണ രക്ഷപ്പെടുമായിരുന്നു  (1 minute ago)

കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ എ. ഹിദുർമുഹമ്മദ് അന്തരിച്ചു  (13 minutes ago)

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്താൻ ചൈനയിലേക്ക്  (26 minutes ago)

നിയമസഭ കൈയാങ്കളി കേസ്... സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി...  (34 minutes ago)

ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേരളം  (40 minutes ago)

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ  (56 minutes ago)

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം...തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലെ​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വ് ​അ​ഭി​മ​ന്യു​ ​കൊ​ല്ല​പ്പെ​ട്ട​ ​കേ​സി​ൽ​ ​ര​ഹ​സ്യ​ ​വി​ചാ​ര​ണ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​ക​ൾ​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ ഇന്ന് പരി​ഗണന  (1 hour ago)

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശന് ഇന്ന് നവതി... ആഘോഷ ചടങ്ങുകൾ കണിച്ചുകുളങ്ങരയിലെ വസതിയിൽ  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... നാലു ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം , മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ...  (2 hours ago)

പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ  (2 hours ago)

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (11 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (11 hours ago)

Malayali Vartha Recommends