ഇത് സഹിക്കാവുന്നതിലും അപ്പുറം...! കുവൈത്തില്‍ വരും ദിവസങ്ങളില്‍ ചൂട് കനക്കും, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അനുഭവപ്പെടുക കടുത്ത ചൂട്

ഗൾഫ് രാഷ്ട്രങ്ങളിൽ വരും ദിവസങ്ങളിൽ ചൂട് കനക്കുമെന്ന മുന്നറിയിപ്പാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പൊതുജനങ്ങൾക്ക് യുഎഇ മുന്നറിയിപ്പ് പുറത്തുവിട്ട പിന്നാലെ കുവൈറ്റും രംഗത്തെത്തിയിരിക്കുകയാണ്. കുവൈത്തില്‍ അടുത്ത ദിവസങ്ങളില്‍ ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
48 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ഇപ്പോള്‍ താപനില രേഖപ്പെടുത്തുന്നത്. അതിനിടെ വെള്ളിയാഴ്ച താപനില 50 മുതൽ 52 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി അറിയിച്ചു.വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗത, മണിക്കൂറിൽ 10 മുതൽ 35 കിലോമീറ്റർ വരെ ആയിരിക്കും. കടുത്ത ചൂട് ആയിരിക്കും ഈ ദിവസങ്ങളില്‍ അനുഭവപ്പെടുക.
രാജ്യത്ത് ഏറ്റവും കടുത്ത ചൂട് അനുഭവപ്പെടുന്ന ഘട്ടം ജൂലൈ മാസമാണ്. കുവൈത്തിൽ കടുത്ത വേനലിൽ പുറംജോലിയിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നത് ജൂൺ ആദ്യം തന്നെ മധ്യാഹ്ന വിശ്രമം നൽകി തുടങ്ങിയിരുന്നു. മധ്യാഹ്ന വിശ്രമം അനുവദിച്ച മൂന്നു മാസം തൊഴിലാളികൾക്ക് വിശ്രമത്തിനുള്ള സൗകര്യവും നിർജലീകരണം ഉണ്ടാകാതിരിക്കാൻ വേണ്ട സംവിധാനങ്ങളും തൊഴിലുടമകൾ നൽകണം.
പ്രഥമ ശുശ്രൂഷ, എയർ കണ്ടീഷണറുകൾ, വേണ്ടത്ര തണുത്ത വെള്ളം എന്നിവയും ലഭ്യമാക്കണം. നിയമം ലംഘിക്കുന്നവർക്ക് കടുത്ത പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പുറംജോലികളിൽ നിന്ന് പൂർണായി വിട്ടുനിൽക്കാൻ തൊഴിലാളികൾക്ക് ആവില്ലാത്തതിനാൽ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ അത്യാവശ്യമാണ്.
കൊടും ചൂടില്‍ ജോലി ചെയ്യുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. ശ്വാസകോശ രോഗികൾ അതീവ ജാഗ്രത പാലിക്കണം. സൂര്യപ്രകാശം നേരിട്ട് ഏൽക്കുംവിധം തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ മുൻകരുതൽ എടുക്കണം.
https://www.facebook.com/Malayalivartha