കുവൈത്തിൽ ആലപ്പുഴ സ്വദേശി അന്തരിച്ചു

കുവൈത്തിൽ ആലപ്പുഴ സ്വദേശി അന്തരിച്ചു. മാവേലിക്കര ഓലകെട്ടിയമ്പലം വർഗീസ് ജേക്കബ് മരിച്ചത്. 59 വയസായിരുന്നു. കുവൈത്ത് അൽദോ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: ജൂലി. മക്കൾ: എയ്ഞ്ചല, ക്രിസ്റ്റി.
അതേസമയം സൗദി അറേബ്യയിൽ നെഞ്ചുവേദനയെ തുടർന്ന് പ്രവാസി യുവാവ് മരിച്ചു. തമിഴ്നാട് അമ്മാപേട്ടൈ സ്വദേശി വെങ്കടേഷ് രാമദാസ് (35) ആണ് കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ദീർഘകാലമായി ജുബൈലിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. പിതാവ്: രാമദാസ്, മാതാവ്: ചിന്താമണി.
https://www.facebook.com/Malayalivartha