ഒമാനിൽ വാഹനാപകടം, ഇബ്രിയിൽ വെച്ചുണ്ടായ അപകടത്തിൽ പ്രവാസി മലയാളി മരിച്ചു

ഒമാനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. പാലക്കാട് ആലത്തൂർ സ്വദേശി ചെന്നൈ കോയമ്പഡ് വാസു മകൻ ദിനേശ് (45) ആണ് ഇബ്രിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ബുധനാഴ്ച രാത്രി 7.30 ഇബ്രി, സജയുടെ എതിർവശമുള്ള റോഡിൽ വച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രിയിൽ കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ്: ദേവയാനി. ഭാര്യ: സുമി.
അതേസമയം കുവൈത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു. മാവേലിക്കര ഓലകെട്ടിയമ്പലം സ്വദേശി വർഗീസ് ജേക്കബ് (59) അന്തരിച്ചത്. കുവൈത്ത് അൽദോ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: ജൂലി, മക്കൾ എയ്ഞ്ചല, ക്രിസ്റ്റി.
https://www.facebook.com/Malayalivartha