വിമാന സർവീസുകൾ അടിമുടിമാറും, അബുദാബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ എയുടെ പ്രവര്‍ത്തനം തുടങ്ങി, ടെര്‍മിനലിലെ ആദ്യ യാത്രക്കാരുമായി അബുദാബിയില്‍ നിന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് പറന്നുയർന്നു

അടിമുടി മാറ്റങ്ങളോടെ യാത്രക്കാരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാനൊരുങ്ങി അബുദാബി വിമാനത്താവളം. പുതിയതും ലോകത്തിലെ ഏറ്റവും വലുപ്പമുള്ളതിലൊന്നുമായ ടെര്‍മിനല്‍ എയുടെ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. ആദ്യമായി ഇത്തിഹാദ് എയര്‍വേയ്‌സ് ടെര്‍മിനല്‍ എയില്‍ നിന്ന് 359 യാത്രക്കാരുമായി ആദ്യ സര്‍വീസ് നടത്തി. അബുദാബിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കാണ് ഇത്തിഹാദ് എയര്‍വേയ്‌സിന്റെ എയര്‍ബസ് എ350-1000 വിമാനം പറന്നുയര്‍ന്നത്.
ടെര്‍മിനലിലെ ആദ്യ യാത്രക്കാരെ സ്വീകരിക്കുന്നതിനായി ഇത്തിഹാദ് സിഇഒ അന്റോനോല്‍ദോ നെവസ്, മാനേജിങ് ഡയറക്ടറും താല്‍ക്കാലിക സിഇഒയുമായ ഇലീന സോര്‍ലിനി, ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ഫ്രാങ്ക് മക് ക്രോറീ എന്നിവര്‍ എത്തിയിരുന്നു. വിസ് എയര്‍ അബുദാബി, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, പിഐഎ, സ്മാര്‍ട്ട് വിങ്‌സ്, സിറിയന്‍ എയര്‍, ഏറോഫ്‌ലോട്ട്, പെഗാസസ് എയര്‍ലൈന്‍സ് എന്നിങ്ങനെ 15 എയര്‍ലൈനുകളാണ് ടെര്‍മിനല്‍ എയില്‍ നിന്ന് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക.
നവംബര്‍ 14 മുതല്‍ 10 വിമാനകമ്പനികള്‍ കൂടി ടെര്‍മിനല്‍ എയില്‍ നിന്ന് സര്‍വീസ് നടത്തും. നവംബര്‍ 15 മുതല്‍ എല്ലാ വിമാനങ്ങളും ടെര്‍മിനല്‍ എയിലെത്തും. നവംബര്‍ 9 മുതല്‍ ഇത്തിഹാദിന്റെ 16 വിമാനങ്ങളാണ് ടെര്‍മിനല്‍ എയില്‍ നിന്ന് സര്‍വീസ് നടത്തുക. ടെര്‍മിനല്‍ 1,2, എ എന്നീ ടെര്‍മിനലുകളില്‍ നിന്ന് സര്‍വീസ് തുടരുന്നതിനാല്‍ ഒമ്പത് മുതല്‍ ഇത്തിഹാദ് എയര്‍ലൈനില്‍ യാത്ര ചെയ്യുന്നവര്‍ ഏത് ടെര്‍മിനല്‍ വഴിയാണ് യാത്ര എന്നറിയാന്‍ പരിശോധിക്കണമെന്ന് എയര്‍ലൈന്‍ അറിയിച്ചിട്ടുണ്ട്. നവംബര്‍ 9 മുതല്‍ ഇത്തിഹാദ് എയര്‍വേസിന്റെ 16 പ്രതിദിന ഫ്‌ളൈറ്റുകള്‍ ഇവിടെ നിന്നായിരിക്കും സര്‍വീസ് നടത്തുക.
നവംബര്‍ 14ന് ഇത്തിഹാദിന്റെയും എയര്‍ അറേബ്യ അബുദാബിയുടെയും പുതിയ ടെര്‍മിനലിലേക്കുള്ള മാറ്റം പൂര്‍ത്തിയാവുന്ന വിധത്തിലാണ് ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതേ ദിവസത്തിനുള്ളില്‍ മറ്റ് 10 വിമാന കമ്പനികളുടെയും സര്‍വീസുകള്‍ മുഴുവനും ഇവിടേക്ക് മാറും. നവംബര്‍ 14 മുതല്‍ 28 എയര്‍ലൈനുകളും ടെര്‍മിനല്‍-എയില്‍ നിന്ന് പ്രവര്‍ത്തിക്കും. ടെര്‍മിനല്‍ എയില്‍ പ്രതിവര്‍ഷം 45 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനും മണിക്കൂറില്‍ 11,000 യാത്രക്കാരെ കൈകാര്യം ചെയ്യാനും ഒരേസമയം 79 വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും ശേഷിയുണ്ട്.
അതേസമയം അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാക്കി മാറ്റാൻ തീരുമാനമായി.അന്തരിച്ച ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പേരിലാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളം പുനര്‍നാമകരണം ചെയ്യുന്നത്. വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന് മാറ്റുന്നതിന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടത്. ടെര്‍മിനല്‍ എയില്‍ നിന്ന് സര്‍വീസുകള്‍ തുടങ്ങിയെങ്കിലും 2024 ഫെബ്രുവരി ഒമ്പതിന് ഔദ്യോഗിക ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് പേര് മാറ്റം പ്രാബല്യത്തില്‍ വരുമെന്ന് അബുദാബി സര്‍ക്കാര്‍ മീഡിയ ഓഫീസ് അറിയിച്ചു.
https://www.facebook.com/Malayalivartha