Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുവൈത്ത് ഫാമിലി വിസ ലഭിക്കുന്നതിന് ശമ്പളപരിധി 250 ദീനാറില്‍നിന്ന് 450 ആക്കി

15 OCTOBER 2016 09:35 AM IST
മലയാളി വാര്‍ത്ത

വിദേശികള്‍ക്ക് കുടുംബവിസ ലഭിക്കണമെങ്കില്‍ അടിസ്ഥാന ശമ്പളം ചുരുങ്ങിയത് 450 ദീനാര്‍ ഉണ്ടായിരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്. വിദേശ തൊഴിലാളികളുടെ താമസനിയമത്തില്‍ സുപ്രധാന ഭേദഗതി വരുത്തി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹ് പുറപ്പെടുവിച്ച പ്രത്യേക ഉത്തരവിലാണ് ഇതുസംബന്ധിച്ച നിര്‍ദേശമുള്ളത്. നിലവില്‍ 250 ദീനാര്‍ അടിസ്ഥാന ശമ്പളമുള്ള ഏതു വിദേശികള്‍ക്കും കുടുംബവിസ ലഭിക്കുമായിരുന്നു. കുടുംബവിസ ലഭിക്കാനുള്ള ശമ്പളനിരക്ക് ഒറ്റയടിക്ക് 250ല്‍നിന്ന് 450 ആയി ഉയര്‍ത്തിയത് രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
അതേസമയം, നിലവില്‍ രാജ്യത്ത് കുടുംബവിസയില്‍ കഴിയുന്നവരെയും ഇവിടെ ജനിച്ച മക്കളെയും ഈ നിബന്ധനയില്‍നിന്ന് ഒഴിവാക്കാന്‍ റെസിഡന്‍ഷ്യല്‍ വകുപ്പ് മേധാവിക്ക് അധികാരമുണ്ടാകും.
സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്ന നിയമോപദേശകര്‍, ജഡ്ജിമാര്‍, പ്രോസിക്യൂഷന്‍ അംഗങ്ങള്‍, സ്‌കൂള്‍ ഡയറക്ടര്‍മാര്‍, അധ്യാപകര്‍, മനഃശാസ്ത്ര വിദഗ്ധര്‍, ലാബ് ടെക്‌നീഷ്യന്മാര്‍, ആരോഗ്യമന്ത്രാലയത്തിലെ നഴ്‌സുമാര്‍, ആംബുലന്‍സ് ജീവനക്കാര്‍, ഹെല്‍ത്ത് ടെക്‌നീഷ്യന്മാര്‍ എന്നിവര്‍ക്ക് ശമ്പളപരിധി ബാധകമാവില്ല. യൂനിവേഴ്‌സിറ്റി ബിരുദധാരികളായ ധനകാര്യ സാമ്പത്തിക വിദഗ്ധര്‍, എന്‍ജിനീയര്‍മാര്‍, പള്ളി ഇമാമുമാര്‍, ബാങ്കുവിളിക്കുന്നവര്‍, ജുമുഅ പ്രഭാഷകര്‍, ഖുര്‍ആന്‍ മനഃപാഠമുള്ളവര്‍ എന്നിവര്‍ക്കും മിനിമം വേതനം ബാധകമാവില്ല. ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, പ്രഫസര്‍മാര്‍ എന്നിവര്‍ക്കും ഇളവുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍, കായികപരിശീലകര്‍, സ്‌പോര്‍ട്‌സ് യൂനിയനുകള്‍ക്കും ക്‌ളബുകള്‍ക്കും കീഴിലെ കളിക്കാര്‍, പൈലറ്റുമാര്‍, എയര്‍ഹോസ്റ്റസുമാര്‍, മൃതദേഹങ്ങളുടെ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ എന്നിവര്‍ക്കും കുടുംബ വിസ ലഭിക്കുന്നതിന് 450 ദീനാര്‍ ശമ്പളം വേണമെന്ന നിബന്ധന ബാധകമാവില്‌ളെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ഓഫിസുകളിലെയും യൂനിവേഴ്‌സിറ്റികളിലെയും സെക്രട്ടറിമാര്‍ എന്നിവരും ഈ നിബന്ധനയുടെ പരിധിയില്‍ വരില്ല.
കുടുംബ വിസക്കുള്ള ശമ്പളപരിധി വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ നേരത്തേ സൂചിപ്പിച്ചിരുന്നു. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യക്കാരും മലയാളികളുമുള്‍പ്പെടെ മിതമായ ശമ്പളത്തിന് ജോലിചെയ്യുന്ന വിദേശികളെയായിരിക്കും നേരിട്ട് ബാധിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർഷകർക്ക് തിരിച്ചടിയായി.... വിപണിയിൽ റബർവില വീണ്ടും താഴേക്ക്....  (10 minutes ago)

വിറങ്ങലിച്ച് നേപ്പാൾ... നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അത്ഭുത രക്ഷപ്പെടലുമായി നിരവധി പേർ, 1643 കുട്ടികളുടെ ജീവൻ രക്ഷിച്ച അധ്യാപകൻ മാതൃകയായി  (31 minutes ago)

ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു...  (57 minutes ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (1 hour ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (1 hour ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (1 hour ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (1 hour ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (1 hour ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (1 hour ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (2 hours ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (2 hours ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (2 hours ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (2 hours ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (2 hours ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (3 hours ago)

Malayali Vartha Recommends