Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ശേഖരിച്ച വിദേശഇന്ത്യക്കാര്‍ നോട്ടുകള്‍ കത്തിച്ചു കളയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

15 NOVEMBER 2016 01:13 PM IST
മലയാളി വാര്‍ത്ത

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതോടെ നോട്ടുകള്‍ ശേഖരിച്ച വിദേശമലയാളികള്‍ അനിശ്ചിതത്വത്തില്‍. ശേഖരിച്ച നോട്ടുകള്‍ മാറാനാകാതെ ബുദ്ധിമുട്ടുകയാണ് വിദേശത്തെ ഇന്ത്യക്കാര്‍. മണി എക്‌സ്‌ചേഞ്ച് വഴി പണം ശേഖരിച്ചുരുന്നവരാണ് മോഡിയുടെ പണം പിന്‍വലിക്കലിലൂടെ കുടുങ്ങിയത്. ലോകത്തെബാടുമുള്ള ബാങ്കുകള്‍ കേന്ദ്രസര്‍ക്കാരിന്റെ ഇളവിനായി കാത്തിരിക്കുകയാണ്.
ഗള്‍ഫില്‍ പ്രവര്‍ത്തിച്ചുവരുന്ന നൂറു കണക്കിന് മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ കോടിക്കണക്കിന് ഇന്ത്യന്‍ രൂപയുടെ അസാധുവായ നോട്ടുകളാണ് കെട്ടിക്കിടക്കുന്നത്. പ്രശ്‌ന പരിഹാരത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് പണമെടുത്ത് കുടുങ്ങിയ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍. ഒമാനില്‍ 16 മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളുടേതായി ഇരുനൂറിലധികം ശാഖകളാണുള്ളത്.

ഒമാനിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ നേരത്തെ ശേഖരിച്ച നോട്ടുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം നേരിടുന്നത്. ഈ ശാഖകളില്‍ എല്ലാം ഉള്ള ഇന്ത്യന്‍ രൂപ ഒരു നല്ല തുകയുണ്ടാകുമെന്നാണ് കണക്കാക്കപെടുന്നത്. ഒമാനിലെ മണി എക്‌സ്‌ചേഞ്ചുകള്‍ നേരിടുന്ന ഈ പ്രതിസന്ധി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും ധനകാര്യ മന്ത്രാലയത്തെയും ഇന്ത്യന്‍ അംബാസിഡര്‍ ഇന്ദ്രമണി പാണ്ഡെ അറിയിച്ചിരുന്നു. 
വിഷയം ഗൗരവത്തിലെടുത്തതായും പകരം സംവിധാനം ഉടന്‍ രൂപപ്പെടുത്തുമെന്നും മന്ത്രാലയങ്ങള്‍ ഉറപ്പു നല്‍കിയതായി അംബാസിഡര്‍ പിന്നീട് അറിയിച്ചു. എന്നാല്‍, കാലതാമസം നേരിടുന്ന പക്ഷം ഇതു മറ്റു ഇടപാടുകളെ സാരമായി ബാധിക്കും. ഇതു കണക്കിലെടുത്തു നാട്ടില്‍ പോകുന്നവര്‍ക്ക് കൂടുതല്‍ മൂല്യത്തില്‍ ഇന്ത്യന്‍ രൂപ നല്‍കാന്‍ ചില മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ പദ്ധതികളും ആലോചിച്ചു വരുന്നുണ്ട്.കറന്‍സികള്‍ അതതു രാജ്യത്തുനിന്നു വാങ്ങാനും അവിടെ തന്നെ വില്‍ക്കാനും മാത്രമാണു മണി എക്‌സ്‌ചേഞ്ചുകള്‍ക്ക് അനുമതിയുള്ളത്. അതിനാല്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി വരെ വാങ്ങിയ രൂപ കൈമാറ്റം ചെയ്യാനാകാത്ത സ്ഥിതിയാണിപ്പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർഷകർക്ക് തിരിച്ചടിയായി.... വിപണിയിൽ റബർവില വീണ്ടും താഴേക്ക്....  (10 minutes ago)

വിറങ്ങലിച്ച് നേപ്പാൾ... നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അത്ഭുത രക്ഷപ്പെടലുമായി നിരവധി പേർ, 1643 കുട്ടികളുടെ ജീവൻ രക്ഷിച്ച അധ്യാപകൻ മാതൃകയായി  (31 minutes ago)

ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു...  (57 minutes ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (1 hour ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (1 hour ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (1 hour ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (1 hour ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (1 hour ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (1 hour ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (2 hours ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (2 hours ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (2 hours ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (2 hours ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (2 hours ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (3 hours ago)

Malayali Vartha Recommends