ചാരക്കണ്ണുള്ള ആപ്പിള്‍ ഫോണ്‍ വരുന്നു

ജയിംസ് ബോണ്ട് സിനിമകളിലെപ്പോലെ ചാരക്കണ്ണുള്ള സ്മാര്‍ട് ഫോണ്‍ വരുന്നു. ഐഫോണ്‍ പരമ്പരയില്‍ ലേസര്‍ സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളിക്കാനാണ് ആപ്പിളിന്റെ നീക്കം. പേറ്റന്റിനായുള്ള അപേക്ഷ ആപ്പിള്‍ സമര്‍പ്പിച്ചു. ലേസറിന്റെ സഹായത്തോടെ ചുറ്റുപാടും നിരീക്ഷിക്കുകയാകും ആപ്പിള്‍ ചെയ്യുക.
വസ്തുക്കളുമായുള്ള അകലം, അവയുടെ ആകൃതി എന്നിവയും ലേസറിന്റെ സഹായത്തോടെ സ്മാര്‍ട് ഫോണിലെ സെന്‍സറുകള്‍ കണ്ടെത്തും. ജി.പി.എസ്, വൈഫൈ, സെല്ലുലാര്‍ ഡേറ്റ എന്നിവയുടെ സഹായത്തോടെചലനത്തിനിടെയിലും ചുറ്റുപാടുകള്‍ നിരീക്ഷിക്കാന്‍ പുതിയ ഫോണിനു കഴിയും.
ഇങ്ങനെ ലഭിക്കുന്ന വിവരം 3ഡി പ്രിന്റര്‍ ഉപയോഗിച്ചു പ്രിന്റ് ചെയ്യാനോ മറ്റു ഫോണുകളിലേക്കു പകര്‍ത്താനോ കഴിയും. ഐപാഡ്, ലാപ്‌ടോപ്, ആപ്പിള്‍ വാച്ച് എന്നിവയിലും പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ ആപ്പിളിന്റെ നീക്കമുണ്ട്. എന്നാല്‍ പുതിയ സൗകര്യങ്ങളെക്കുറിച്ചു കൂടുതല്‍ വിശദീകരിക്കാന്‍ ആപ്പിള്‍ തയാറായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha