സുന്ദരികള്‍ വില്യം രാജകുമാരനു വേണ്ടി വസ്ത്രമുപേക്ഷിച്ചു

ബ്രിട്ടണിലെ വില്യം രാജകുമാരന് ഉടന്‍ ഒരു കലണ്ടര്‍ ലഭിക്കും, 14 സുന്ദരികള്‍ നഗ്‌നരായി പോസു ചെയ്ത ഒരു കലണ്ടര്‍! എന്നാല്‍, ഇത് കണ്ട് വില്യം കോപിക്കില്ലെന്ന് ഉറപ്പ്. കാരണം വില്യം രാജകുമാരന്‍ പൈലറ്റായി ജോലിനോക്കുന്ന ഈസ്റ്റ് ആംഗ്ലിക്കന്‍ എയര്‍ ആംബുലന്‍സിനു വേണ്ടിയാണ് ഇവര്‍ നഗ്‌നരാവുന്നത്.
എയര്‍ ആംബുലന്‍സ് സഹായം നാട്ടിന്‍പുറത്തുകാര്‍ക്ക് ഏറെ ആവശ്യമാണെന്നുകണ്ടാണ് ധശേഖരണാര്‍ഥം സുന്ദരികള്‍ കലണ്ടറിനു പോസു ചെയ്തത്. 19 മുതല്‍ 50 വയസ്സു വരെ പ്രായമുളള സ്ത്രീകള്‍ ക്യാമറയ്ക്ക് മുന്നില്‍ നഗ്‌നത തുറന്നുകാട്ടി.
ഗ്രാമീണര്‍ക്ക് വേണ്ടി ഗ്രാമീണര്‍ തന്നെ നിര്‍മ്മിക്കുന്ന കലണ്ടറായതിനാല്‍ \'കണ്‍ട്രി ലേഡീസ് അണ്‍കവേര്‍ഡ്\' എന്ന പേരാണ് നല്‍കിയിരിക്കുന്നത്. നഗ്‌നരായി പരസ്പരം കെട്ടിപ്പിടിച്ചു നില്‍ക്കുന്നതും നാമമാത്രമായ വസ്ത്രം ധരിച്ചു നില്‍ക്കുന്നതുമായ പോസുകളും വിവിധ പശ്ചാത്തലത്തില്‍ നഗ്‌നതയുടെ സൗന്ദര്യം വെളിപ്പെടുത്തുന്ന പോസുകളുമാണ് കലണ്ടറിനു വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത്. ജൂലി അയേഴ്‌സ് എന്ന വനിതാ ഫോട്ടോഗ്രാഫറാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി വ്യത്യസ്തമായ ആശയവുമായി മുന്നോട്ടുവന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha