പന്ത്രണ്ട് ആഴ്ച പ്രായമുള്ള പിഞ്ചുകുഞ്ഞിന് രക്ഷകനായി തെരുവ് പൂച്ച

കഠിനമായ തണുപ്പില്‍ രക്ഷിതാക്കള്‍ ഉപേക്ഷിച്ചു പോയ പിഞ്ചുകുഞ്ഞിന് രക്ഷകനായത് തെരുവ് പൂച്ച. റഷ്യയിലെ കലൂഗയിലുള്ള ഒബ്‌നിന്‍സക്ക് പട്ടണത്തിലാണ് ഈ അപൂര്‍വ്വ സംഭവം. ഒരു അപ്പര്‍ട്ട്‌മെന്റിലേക്കുള്ള പടിക്കെട്ടിന് മുന്നിലാണ് പന്ത്രണ്ട് ആഴ്ച മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ ഉപേക്ഷിച്ച് കടന്ന് രക്ഷപ്പെട്ടത്. മാഷ എന്ന തെരുവ് പൂച്ചയാണ് രക്ഷകനായത്. തണുത്ത് വിറച്ച് കുഞ്ഞിന് മാഷ ചൂട് നല്‍കുകയും ചെയ്തു. മൂന്ന് വര്‍ഷമായി അപ്പാര്‍ട്ട്‌മെന്റിന് പുറത്തുള്ള തെരുവിന്റെ മൂലയില്‍ ഒരു കാര്‍ഡ്‌ബോര്‍ഡ് ബോക്‌സിലാണ് മാഷ താമസിച്ചിരുന്നത്.
അപ്പര്‍ട്ട്‌മെന്റിലുള്ളവര്‍ നല്‍കുന്ന ഭക്ഷണം മാത്രമാണ് അവള്‍ക്ക് കിട്ടിയിരുന്നത്. പുലര്‍ച്ചയോടെ പൂച്ചയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് സമീപവാസികള്‍ ഓടി കൂടുകയായിരുന്നു. അവള്‍ക്ക് എന്തോ അപകടം സംഭവിച്ചെന്ന് കരുതിയാണ് സമീപവാസികള്‍ ഓടികൂടിയത്. സമീപവാസിയായ നദേസധാ മഖോവിക്കോവ എന്ന യുവതിയാണ് ശബ്ദം കേട്ട് മാഷയുടെ അടുത്തേക്ക് എത്തിയത്. മാഷ ആ പന്ത്രണ്ട് ആഴ്ച പ്രായമുള്ള പിഞ്ചുകുഞ്ഞിനെ നക്കിത്തുടച്ചിരിക്കുന്ന കാഴ്ച്ചയാണ് യുവതിയ്ക്കു കാണാനായത്. കുഞ്ഞിന് മണിക്കൂറുകളോളം ചൂട് നല്‍കിയ മാഷ സഹായത്തിന് വേണ്ടി ഉച്ചത്തില്‍ കരയുകയായിരുന്നെന്ന് മഖോവിക്കോവ പറഞ്ഞു.
ഉടന്‍ യുവതി പോലീസിനെയും ഡോക്ടര്‍മ്മാരെയും വിവരം അറിയിക്കുക ചെയ്തു. കുഞ്ഞിനെ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന ആകുലതയുമായി മാഷ അടുത്തു തന്നെ നില്‍ക്കുകയായിരുന്നെന്ന് അവര്‍ പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടു പോകാനായി കുഞ്ഞിനെ ആംബുലന്‍സില്‍ കയറ്റിയപ്പോള്‍ മാഷ കരഞ്ഞു കൊണ്ട് വാഹനത്തിന് പിന്നാലെ ഓടിയതായും അവര്‍ പറഞ്ഞു. കുഞ്ഞുമായി വാഹനം തിരിച്ചു വരുന്നതും കാത്ത് മാഷ മണിക്കൂറുകളോളം വഴിവക്കില്‍ കാത്തിരിന്നുവെന്നും സമീപവാസികള്‍ പറഞ്ഞു.
മാഷ കുഞ്ഞിനെ പരിരക്ഷിച്ചില്ലായിരുന്നെങ്കില്‍ കുഞ്ഞ് ജീവനോടെ ഉണ്ടാകില്ലായിരുന്നെന്നും ഇപ്പോള്‍ അവന്‍ ആരോഗ്യവാനായിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞിന് സഹായം ചെയ്യാന്‍ സന്നദ്ധരായി നിരവധി പേര്‍ മുന്നോട്ട് വന്നിട്ടുള്ളതായി ആശുപത്രിയിലെ നഴ്‌സ് മാധ്യമങ്ങളോട് പറഞ്ഞു. ഏതായാലും മനുഷ്യത്വം ഇല്ലാത്ത മനുഷ്യര്‍ക്ക് മാഷ ഇപ്പോള്‍ ഒരു താരം കൂടിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha