കോണ്‍ക്രീറ്റ് മതില്‍ക്കെട്ടിനുള്ളില്‍ 40 വര്‍ഷം തനിച്ചു കഴിഞ്ഞ ആന

ഏകാന്തതയുടെ വേദന അനുഭവിക്കുന്ന ലോകത്തിലെ ഏക ആന ഏതാണെന്നറിയാമോ? ഫിലിപ്പൈന്‍സിലെ മനില മൃഗശാലയിലെ മാലി എന്ന ആനയാണതെന്ന് ഉറപ്പിച്ചു പറയാം
ശ്രീലങ്കന്‍ ഗവണ്‍മെന്റ് ഫിലിപ്പൈന്‍സിലെ പ്രസിഡന്റായിരുന്ന ഫെര്‍ഡിനന്റ് മാര്‍ക്കോസിന് 1977ല്‍ സമ്മാനിച്ചതാണ് മാലിയെ. അവളെ അന്ന് അവിടെ നിന്നും കൊണ്ടു വന്ന് മനില മൃഗശാലയിലെ വിശാലമായ സിമന്റു പാകിയ കോണ്‍ക്രീറ്റ് മതില്‍കെട്ടിനുള്ളിലാക്കിയതാണ്. അതിനുശേഷം ഇന്നേവരെ അവളുടെ കാല്‍ക്കീഴില്‍ പുല്ലു പതിഞ്ഞിട്ടില്ല. ഏകാന്തമായ ഈ 40 വര്‍ഷത്തിനിടെ മറ്റൊരാനയെ അവള്‍ കണ്ടിട്ടേയില്ല.
തുടര്‍ച്ചയായി സിമന്റു തറയില്‍ നില്‍ക്കുന്നതു കൊണ്ട് അവളുടെ കാലുകള്‍ക്ക് കഠിനമായ വേദനയും പുകച്ചിലുമാണ്. അതിന്റെ വേദന കൂടാതെ ഒറ്റയ്ക്കു കഴിയുന്നതിന്റെ സങ്കടവും കൂടിച്ചേര്‍ന്ന് ആകെ വിഷാദം ബാധിച്ചിരിക്കുകയാണ് മാലിയ്ക്ക്. പ്രായമേറുന്നതിന്റെ മറ്റു രോഗങ്ങളുടെ അസ്വസ്ഥതകളും മാലിയെ അലട്ടുന്നുണ്ട്.
ബ്രട്ടീഷുകാര്‍ തായ്‌ലന്‍ഡില്‍ നടത്തുന്ന ഒരു ആനസങ്കേതത്തിലെ പ്രവര്‍ത്തകര്‍ മാലിയെ കൊണ്ടു പൊയ്‌ക്കൊള്ളാമെന്ന് അറിയിച്ചു. അതിനുള്ള സമസ്ത ചെലവുകളും അവര്‍ വഹിച്ചു കൊള്ളാമെന്നു പറഞ്ഞിട്ടും ഫിലിപ്പെന്‍സ് അധികൃതര്‍ അവളെ വിട്ടു കൊടുക്കാന്‍ തയ്യാറാവുന്നില്ല.
കൃത്യമായ സമൂഹ ജീവിത രീതികളാണ് ആനകള്‍ക്കുള്ളത്. അവയ്ക്കിടയിലും കുട്ടിയാനകള്‍ക്കു കൂട്ടിരിക്കുന്ന ആന്റിമാരുണ്ട്. കുട്ടിയാനകളുടെ മേല്‍നോട്ടം വഹിക്കുന്ന മുത്തശ്ശി ആനകളുണ്ട്. സമപ്രായക്കാരായ മറ്റ് ആനകളോടൊപ്പം കളിച്ചു വളരുക എന്നതും ആനകളുടെ ശരിയായ മാനസിക വളര്‍ച്ചയ്ക്ക് വളരെ ആവശ്യമാണ്. എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് എന്ന സംഘടനയുടെ വൈസ് പ്രസിഡന്റായ ജേസണ്‍ ബേക്കര്‍ പറഞ്ഞു. വനത്തില്‍ ജീവിക്കുന്ന ഒരാന ഒരു ദിവസംശരാശരി മുപ്പതു മൈലെങ്കിലും നടക്കാറുണ്ട്. കാഴ്ചയില്‍ അവരെപ്പോലെയുള്ള, അവരെപ്പോലെ ഗന്ധമുള്ള ജീവികള്‍ക്കു ചുറ്റും ജീവിക്കുമ്പോഴാണ് അവയ്ക്ക് സന്തോഷകരമായ ജീവിതം ലഭിക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇത്തരം ചുറ്റുപാടുകള്‍ മാലിയ്ക്ക് നിഷേധിക്കുന്നത് ക്രൂരതയാണെന്നും മാലിയെ കൂട്ടികൊണ്ടുപോകാന്‍ ഫിലിപ്പൈന്‍സ് അധികൃതര്‍ അനുമതി നല്‍കുമെന്ന പ്രതീക്ഷയില്‍ കാത്തിരിയ്ക്കുകയാണെന്നും തായ്‌ലന്‍ഡിലെ ബൂണ്‍ ലോട്ട് ആന സങ്കേതത്തിന്റെ സ്ഥാപക കൂടിയായ കാതറിന്‍ കോണര്‍ പ്രത്യാശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യു
https://www.facebook.com/Malayalivartha