വരന്റെ ധൈര്യം പരിശോധിക്കാന്‍ വധു കൊട്ടേഷന്‍ സംഘത്തെ അയച്ചു, അടികൊണ്ടെങ്കിലും ആ യുവതിയെ തന്നെ വരന്‍ വിവാഹം ചെയ്തു

ജീവിതത്തിലെ പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണല്ലോ വിവാഹം എന്ന് പറയുന്നത്. വിവാഹചടങ്ങില്‍ വ്യത്യസ്തമായ നിരവധി ആചാരങ്ങളുമുണ്ട്. ഇന്ത്യയില്‍ തന്നെ വിവിധയിടങ്ങളില്‍ പല പല ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. എന്നാല്‍ പ്രതിശ്രുത വധു വരന്റെ ധൈര്യം പരിശോധിച്ചത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. എവിടെയാണ് ഇത്തരമൊരു അപൂര്‍വ്വ സംഭവം എന്നല്ലേ? . ഹൈദരാബാദിലെ ഒരു യുവതിയാണ് ഇങ്ങനെയൊരു കടും കൈ ചെയ്തിരിക്കുന്നത്. വരന് ധൈര്യമുണ്ടോ എന്നറിയാന്‍ വാടക ഗുണ്ടകളെ വിട്ട് മര്‍ദ്ദിക്കുകയാണ് വധു ചെയ്തത്. അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന ഇന്ത്യയില്‍ എന്നെ സംരക്ഷിക്കാന്‍ ധൈര്യമുള്ള ആളാണോ എന്നറിയാനാണ് വധു വരനെ ഗുണ്ടകളെ കൊണ്ട് മര്‍ദ്ദിപ്പിച്ചത്. മര്‍ദ്ദനമേറ്റ വരന്‍ ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് വധു തന്നെയാണ് ഇതിന് പിന്നിലുള്ളതെന്ന് വ്യക്തമാകുകയായിരുന്നു. മാല്‍ക്കഗിരി സ്വദേശിയായ യുവതിയാണ് ഭാവി വരനെ ഗുണ്ടകളെ കൊണ്ട് തല്ലിച്ചത്. കുടുംബങ്ങള്‍ ഉറപ്പിച്ച വിവാഹം തന്നെയായിരുന്നു ഇവരുടെത്. ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയ വധു ആളൊഴിഞ്ഞ സ്ഥലത്തേക്ക് വരനെ വിളിച്ച് വരുത്തുകയായിരുന്നു. ഭാവി കാര്യങ്ങളെ കുറിച്ച് പറയാനുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് വരനെ സ്ഥലത്തെത്തിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ യുവാവിനെ മറഞ്ഞിരുന്ന കൊട്ടേഷന്‍ സംഘം ആക്രമിക്കുകയായിരുന്നു. ചെറുതായൊന്ന് പേടിപ്പിക്കാനാണ് ഗുണ്ടകളോട് വധു പറഞ്ഞിരുന്നത്.
എന്നാല്‍ അടി തുടങ്ങിയതോടെ കളിയൊക്കെ മാറി. അടികൊണ്ട് വരന്റെ രൂപം ആകെ മാറിയെന്നതാണ് യാഥാര്‍ത്ഥ്യം. മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെട്ട വരന്‍ നേരെ പോയത് പോലീസ് സ്‌റ്റേഷനിലേക്കും. സ്‌റ്റേഷനിലെത്തിയപ്പോഴാണറിയുന്നത് തന്നെ ആക്രമിക്കാന്‍ ഗുണ്ടകളെ അയച്ചത് ഭാവി വധുവാണെന്ന്. ഇതറിഞ്ഞിട്ടും വരന്‍ ആ വധുവിനെ തന്നെ കല്യാണം കഴിച്ചു എന്നതാണ് ഏറെ കൗതുകമുളവാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha