ചുംബിച്ചിരുന്ന കമിതാക്കള്‍ ഒന്നും അറിഞ്ഞില്ല
പ്രണയത്തിന്റെ പാരമ്യതയില്‍ ചുറ്റും എന്തു സംഭവിച്ചാലും കമിതാക്കള്‍ അറിയില്ല. ചുംബിച്ചിരുന്ന കമിതാക്കള്‍ തൊട്ടടുത്ത് വന്‍ കവര്‍ച്ച നടന്നിട്ടും അറിഞ്ഞില്ല. യു.എസിലെ മൊണ്ടാനയിലെ ടാപ് ഇന്‍ എന്ന ബാറിലാണ് ഈ സംഭവം.
ഒരു യുവാവും കാമുകിയും അവിടെ ചുംബന രസത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ആയുധധാരികളായ മുന്ന് പേര് അവിടെ എത്തിയത്. ക്യാഷ് കൗണ്ടറില്‍ ഇരുന്നവരെ തോക്ക് ചൂണ്ടി പുറത്താക്കിയ ശേഷം അവര്‍ വന്‍ തുകയുമായി കടന്നു കളഞ്ഞു.
എന്നാല്‍ ഇത്രയും സംഭവങ്ങള്‍ അവിടെ നടത്തിട്ടും ചുംബിച്ചു കൊണ്ടിരുന്ന കമിതാക്കള്‍ ഇതൊന്നും അറിഞ്ഞില്ല. ചുറ്റും വലിയ കുറ്റകൃത്യം നടന്നിട്ടും അവര്‍ തങ്ങളുടെ ജോലി തുടരുകയും ചെയ്തു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് ഈ കമിതാക്കളുടെ ആത്മാര്‍ത്ഥത പുറംലോകം അറിഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha