മീന്‍ കറി പാചകം ചെയ്യാത്തിന് യുവാവ് ഭാര്യയെ കൊന്നു
മീന്‍ കറി പാചകം ചെയ്യാന്‍ വിസമ്മതിച്ചതിന് യുവാവ് ഭാര്യയെ കൊന്നു. കര്‍ണാടകയിലെ ഹസനിലാണ് സംഭവം. ഗണേഷ് എന്നയാളാണ് തന്റെ ഭാര്യ ശോഭയെ (26) കൊന്നത്. വെജിറ്റേറിയനായിരുന്ന ഗണേഷ് സമീപകാലത്താണ് നോണ്‍ വെജിറ്റേറിയന്‍ ആഹാരം കഴിക്കാന്‍ തുടങ്ങിയത്. അടുത്തിടെ മദ്യത്തിന് അടിമയായ ഗണേഷ് ധാരാളമായി നോണ്‍ വെജിറ്റേറിയന്‍ കഴിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ച മദ്യപാനത്തിന് ശേഷം മീനും വാങ്ങി വീട്ടിലെത്തിയ ഗണേഷ് അത് പാചകം ചെയ്തു നല്കാന് ശോഭയോട് ആവശ്യപ്പെട്ടു. എന്നാല്‍ മീന്‍ കറി വയ്ക്കാനാകില്ലെന്ന് ശോഭ പറഞ്ഞു. വീട്ടില്‍ മത്സ്യം കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. ഇതില്‍ പ്രകോപിതനായ ഗണേഷ് ഭാര്യയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശോഭ മരണത്തിന് കീഴടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha