വരന്മാര്ക്ക് നിറമില്ല; സഹോദരിമാര്‍ വിവാഹത്തില്‍ നിന്നും പിന്മാറി
വരന്മാര്ക്ക് നിറമില്ല എന്ന കാരണത്താല്‍ സഹോദരിമാര്‍ അവസാന നിമിഷം വിവാഹത്തില്‍ നിന്നും പിന്മാറി. ആഗ്രയിലെ ഫത്തേഹബാദ് ബ്ലോക്കിലെ ക്രിക്കരയില് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.
മാതാപിതാക്കളുടെ നിര്‍ബന്ധത്തില്‍ വഴങ്ങിയായിരുന്നു സഹോദരിമാര്‍ വിവാഹത്തിന് സമ്മതം മൂളിയത്. ഇവരുടെ അമ്മ ഒരു ബാബയുടെ നിര്‍ദ്ദേശ പ്രകാരം വരന്മാരുടെ ബന്ധുക്കളുമായി ചേര്‍ന്ന് വിവാഹം ഉറപ്പിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ തങ്ങളെ വിവാഹം കഴിക്കുന്ന യുവാക്കളുടെ ഫോട്ടോ മാത്രമായിരുന്നു പെണ്‍കുട്ടികള്‍ കണ്ടത്.
വിവാഹ വേഷത്തില്‍ അണിഞ്ഞൊരുങ്ങി വേദിയില്‍ എത്തിയ പെണ്‍കുട്ടികള്‍ തങ്ങളെ വിവാഹം കഴിക്കുന്ന യുവാക്കളെ കണ്ട് ഞെട്ടി. വരന്മാര്ക്ക് പ്രതീക്ഷിച്ചത്രയും നിറമില്ല. പോരാത്തതിന് പ്രായക്കൂടുതലും. തുടര്‍ന്ന് 'നിറം കുറഞ്ഞ' വരന്മാരെ വിവാഹം കഴിക്കാതെ പെണ്‍കുട്ടികള്‍ വേദി വിടുകയായിരുന്നു. അലിഗഡ് സ്വദേശികളായ യുവാക്കള്‍ തിരികെ നാട്ടിലേക്കും മടങ്ങി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha