മനസ്സിനെ ഈറനണിയിക്കുന്നു ഈ പ്രവാസിയും മകളും!

വിദേശത്തേക്ക് പോകുന്ന അച്ഛനെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കുഞ്ഞുമകളുടെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്. ഈ വിഡിയോ കണ്ട ഏതൊരു പ്രവാസിയുടെയും കണ്ണും മനസും ഒന്ന് നീറിയിട്ടുണ്ടാകുമെന്ന് ഉറപ്പിച്ചു പറയാം. കാരണം അത്രത്തോളം മനസില്‍ തറയ്ക്കും ഈ കുഞ്ഞിന്റെ സ്‌നേഹത്തില്‍ നിന്നകന്ന് ജീവിക്കേണ്ടി വരുന്ന ആ അച്ഛന്റെ നൊമ്പരം.
ഒരു ചില്ലിന് അപ്പുറവും ഇപ്പുറവും നിന്ന് അവര്‍ സ്‌നേഹം പങ്കുവയ്ക്കുന്നത് കാണുന്ന എല്ലാ പ്രവാസികള്‍ക്കും തങ്ങള്‍ കടന്ന് പോയ അതുപോലുള്ള അനേക നിമിഷങ്ങള്‍ ഓര്‍മ്മയിലെത്തുന്നതുകൊണ്ടു തന്നെ ആ വൈകാരികതയുടെ ആഴം എളുപ്പം മനസ്സിലാകും.
അത് എല്ലാവരിലും ഒരുപോലെ എന്നാണ് വിഡിയോയ്ക്ക് കിട്ടുന്ന കമന്റുകള്‍. ഇടയ്ക്ക് ചില്ല് ഗ്ലാസ് തുറന്ന് അകത്തേക്ക് കയറാനും, അച്ഛനോട് പുറത്തേക്ക് ഇറങ്ങി വരാനും കുഞ്ഞ് പറയുന്നുണ്ട്. ഒടുവില്‍ ജനലിലൂടെ അച്ഛന് ഉമ്മ കൊടുത്താണ് കുഞ്ഞ് യാത്രയാക്കിയത്. ആരെയും കാണിക്കാതെ അടക്കിപ്പിടിച്ച കണ്ണീര് ആ അച്ഛന്റെ മുഖത്തും വ്യക്തം.
https://www.facebook.com/Malayalivartha


























