കൊലമാസാണ് മാസാണം... പാമ്പിനെ പിടിക്കണോ, തേനീച്ചക്കൂട് മാറ്റണോ..എല്ലാത്തിനും തയ്യാര്‍!

മ്ലാമലയിലെ തോട്ടം തൊഴിലാളിയാണ് മാസാണം. അവിടെയുള്ളവര്‍ അദ്ഭുതത്തോടെയാണ് മാസാണത്തെ നോക്കുന്നത്. തേനീച്ച പിടിത്തത്തിനും പാമ്പ് പിടിത്തത്തിനും മാസാണം കഴിഞ്ഞേയുള്ളൂ ആരും! തേനീച്ചയെ പിടിക്കുന്നവര്‍ ഏറെയുണ്ടാകാം, എന്നാല്‍ മാസാണത്തിന്റെ തേനീച്ചപിടിത്തത്തിന് ചില പ്രത്യേകതകളുണ്ട്.
തേനീച്ചയെ, പിടിക്കുന്ന സ്ഥലത്തുനിന്ന് പെട്ടിയിലേക്ക് മാറ്റുന്നതിന് തലയില്‍ 'കയറ്റിയിരുത്തി'ക്കൊണ്ടാണ് മാസാണം പോകുക. ഒരു തേനീച്ചയുടെ പോലും കുത്തേല്‍ക്കാതെ, തലയെ മൂടിപ്പൊതിഞ്ഞു നില്‍ക്കുന്ന തേനീച്ചയേയും ചുമന്ന് നടന്നു പോകുന്ന ഇയാളെ ആരും നോക്കി നിന്നുപോകും.
മണ്ണിലോ മരത്തിന്റെ പൊത്തുകളിലോ കാണുന്ന ഈച്ചക്കൂട്ടത്തില്‍ നിന്നു റാണി ഈച്ചയെ പിടിച്ചെടുക്കുകയാണ് തന്ത്രം. റാണി കയ്യില്‍ വന്നാല്‍ മറ്റ് ഈച്ചകള്‍ റാണിയുടെ പിന്നാലെ തനിയെ വന്നുകൊള്ളും.
റാണി ഈച്ചയെ പിടിച്ചിരിക്കുന്ന കൈ തലയില്‍ വയ്ക്കും. അതോടെ മറ്റ് ഈച്ചകള്‍ റാണിക്കു ചുറ്റുമായി ഇരിപ്പുറപ്പിക്കും. കയ്യിലും കഴുത്തിലും തലയിലുമായി കൂട്ടം കൂടുന്ന തേനീച്ചകളെ ഭയമില്ലാതെ കൊണ്ടുപോകും. ലക്ഷ്യസ്ഥാനത്ത് എത്തിച്ച് പെട്ടിക്കുള്ളിലാക്കാനും എളുപ്പമാണ്.
മ്ലാമല എസ്‌റ്റേറ്റില്‍ പണിക്കെത്തിയ മാതാപിതാക്കള്‍ക്കൊപ്പം നന്നേ ചെറുപ്പത്തില്‍ ഇവിടെ എത്തിയതാണ് മാസാണം. പിന്നീട് എസ്‌റ്റേറ്റിലെ തൊഴിലാളിയായി മാറിയ ഇയാളുടെ ഭാര്യയും ഇതേ എസ്‌റ്റേറ്റിലെ തൊഴിലാളിയാണ്. പാമ്പുകളും മാസാണത്തിന്റെ ഇഷ്ട ജീവിയാണ്. എത്ര വലിയ പാമ്പാണെങ്കിലും ജനവാസമേഖലയില്‍ എത്തിയാല്‍ മാസാണം പിടികൂടി കാട്ടിലാക്കിയിരിക്കും.
https://www.facebook.com/Malayalivartha


























