എമിറേറ്റ്സിനുണ്ടോ വജ്രം പതിപ്പിച്ച വിമാനം...ഈ ചിത്രത്തെ അവിശ്വസിക്കണോ എന്ന സംശയത്തില്‍ സോഷ്യല്‍ ലോകം!
എമിറേറ്റ്സിന്റെ വജ്രം പതിപ്പിച്ച ഈ വിമാനത്തെ നോക്കി. 'എന്നാലും എന്റെ എമിറേറ്റ്സേ' എന്ന് പറഞ്ഞവര്‍ കുറവല്ല. അത്രത്തോളം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി ഈ വിമാനം. വജ്രം പതിച്ച എമിറേറ്റ്സിന്റെ ഒരു വിമാനമാണ് ഇപ്പോഴത്തെ വൈറല്‍ താരം.
ഒടുവില്‍ എമിറേറ്റ്സ് അധികൃതര്‍ തന്നെ വജ്രവിമാനത്തിന്റെ പിന്നിലുള്ള സത്യം വെളിപ്പെടുത്തി. സാറ ഷക്കീല്‍ എന്ന ക്രിസ്റ്റല്‍ ആര്‍ട്ടിസ്റ്റ് തയാറാക്കിയ ഒരു ചിത്രമാണ് ഇതെന്നാണ് അധികൃതരുടെ വെളിപ്പെടുത്തല്‍. ഡിസംബര്‍ നാലിനാണ് സാറ ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
ഇന്‍സ്റ്റഗ്രാമില്‍ 4.8 ലക്ഷം ഫോളോവേഴ്സുള്ള സാറയുടെ ഈ വജ്രവിമാനത്തിന് 54,000ലധികം ലൈക്കുകളാണ് ലഭിച്ചത്. ഇത്തരത്തിലുള്ള 'തിളങ്ങുന്ന ചിത്രങ്ങള്‍' വേറെയും സാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
ഏതായാലും വജ്രവിമാനം സമൂഹമാധ്യമങ്ങളില്‍ വജ്രശോഭയോടെ ഇപ്പോഴും പറക്കുകയാണ്. ഒരു കലാസൃഷ്ടിയാണെന്ന സത്യം ഓര്‍മ്മയില്‍ കൊണ്ടുവരാതെ!
മിലന് കത്തീഡ്രല്‍
ഗലേറിയാ വിട്ടോറിയോ എമാനുവേലെ (ഇറ്റലിയിലെ മിലാനിലുള്ള, ഏറ്റവും പഴക്കമേറിയെങ്കിലും ഇപ്പോഴും സജീവമായ ഷോപ്പിംഗ് മാള്‍)
ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ട്രെയിന്‍
https://www.facebook.com/Malayalivartha