കടലാമയുടെ ശരീരത്തില്‍ പ്ലാസ്റ്റിക് കുടുങ്ങി അനങ്ങാനാവാതെ കിടന്നപ്പോള്‍ രണ്ട് സന്ദര്‍ശകര്‍ രക്ഷകരായി !
മാള്‍ഡയിലെ ഒരു കടല്‍ തീരത്ത് പ്ളാസ്റ്റിക്ക് മാലിന്യങ്ങള്‍ ശരീരത്തില്‍ കുടുങ്ങിയ അവസ്ഥയില്‍ കടല്‍ തീരത്ത് അനങ്ങാന്‍ സാധിക്കാതെ കിടന്ന ആമയ്ക്ക് രക്ഷകരായി രണ്ട് സന്ദര്‍ശകര്‍.
കടല്‍ തീരത്തെ പാറ കൂട്ടങ്ങള്‍ക്കിടയില്‍ നിന്നുമാണ് സഞ്ചാരികള്‍ ആമയെ കണ്ടെത്തിയത്. ആമയുടെ ശരീരത്തില്‍ കുടുങ്ങിയ പ്ലാസ്റ്റിക്ക് നൂലുകള്‍ക്കൊപ്പം ഒരു കാലി കുപ്പിയുമുണ്ടായിരുന്നു. ആമ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കണ്ട സഞ്ചാരികള്‍ സഹായിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് പാറക്കൂട്ടത്തിന്റെ ഇടയില്‍ നിന്നും ആമയെ മാറ്റി കിടത്തിയതിനു ശേഷം പ്ലാസ്റ്റിക്, ലൈറ്റര്‍ ഉപയോഗിച്ച് കത്തിച്ച് ശരീരത്തില്‍ നിന്നും മുറിച്ചു മാറ്റുകയായിരുന്നു. അതിനു ശേഷം ആമയെ കടലിലേക്ക് പോകുന്നതിന് ഇവര്‍ സഹായിക്കുകയും ചെയ്തു.
സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. മാത്രമല്ല പ്രകൃതിക്ക് കോട്ടമുണ്ടാക്കുന്ന രീതിയില്‍ പ്ലാസ്റ്റിക്ക് നിക്ഷേപം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകണമെന്നും ആവശ്യമുയരുന്നുണ്ട്.
https://www.facebook.com/Malayalivartha