ചുമച്ച് തുപ്പിയത് ശ്വാസകോശത്തിന്റെ മാതൃകയിലുള്ള രക്തക്കട്ട!

അമേരിക്കയില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയയില്‍ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് ഒരു രോഗിയെ പ്രവേശിപ്പിച്ചു.
രക്ഷപ്പെടുത്താനായി ഡോക്ടര്‍മാര്‍ ശരീരത്തിലേക്ക് കൃത്രിമമായി രക്തം പമ്പ് ചെയ്തു. ഈ പ്രക്രിയയുടെ അനന്തരഫലമായി രക്തം കട്ടപിടിക്കാന്‍ സാധ്യതയുണ്ട്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ രോഗി ആഞ്ഞുചുമച്ചപ്പോള്‍ കട്ടപിടിച്ച രക്തം പുറത്തുവരാന്‍ തുടങ്ങി. ആദ്യം ചെറിയ രക്തക്കട്ടകളാണു പുറത്തുവന്നത്.
അവസാനം വന്നത് വലത്തേ ശ്വാസകോശത്തിലെ രക്തകുഴലുകളുടെ അതേ രൂപത്തിലുള്ള ഒന്നും.
വിലങ്ങനെ ആറിഞ്ച് നീളമുണ്ടായിരുന്നു രക്തക്കട്ടയ്ക്ക്.ഇതുപോലൊരു സംഭവം ഇതിനു മുമ്പു കണ്ടിട്ടില്ലെന്ന് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടറായ ഗാവിറ്റ് വുഡ്‌വാര്‍ഡ് പറഞ്ഞു. രോഗിയുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha


























