തലാഖ് ചൊല്ലിയ ഭര്‍ത്താവിന്റെ മുഖമടച്ച് അടിച്ച് യുവതി!

മുത്തലാഖ് ചൊല്ലി വിവാഹബന്ധം ഒഴിഞ്ഞ മുന്‍ ഭര്‍ത്താവിന്റെ കരണത്ത് യുവതി അടിച്ചു. ബീഹാറിലെ മുസാഫര്‍പൂറിലെ സരായിലാണ് സംഭവം. ഭാര്യ സോണി ഖാറ്റൂണാണ് പ്രണയിച്ച് വിവാഹം കഴിച്ചതിനു ശേഷം മൊഴി ചൊല്ലിയ മുഹമ്മദ് ദുരേറിന്റെ മുഖത്ത്അടിച്ചത്.
മൊബൈല്‍ ഷോപ്പ് ഉടമയായ മുഹമ്മദും സോണിയയും നാളുകള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2014-ലാണ് വിവാഹിതരായത്. ഇരുവരുടെയും വീട്ടുകാര്‍ക്കും വിവാഹത്തിന് സമ്മതമായിരുന്നു.
വിവാഹത്തിനു ശേഷം ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. പ്രശ്‌നങ്ങള്‍ വീടിനുള്ളില്‍ പരിഹരിക്കാന്‍ സാധിക്കാതെ വന്നതിനാല്‍ സംഭവം പഞ്ചായത്തിന്റെ മുന്‍പിലെത്തി. ഇവിടെ വച്ച് സമാധാന ചര്‍ച്ചകള്‍ നടന്നുവെങ്കിലും മുഹമ്മദ് ഭാര്യയെ തലാഖ് ചെയ്യുകയായിരുന്നു.
ഇതില്‍ കലിപൂണ്ട സോണി എഴുന്നേറ്റ് ചെന്ന് ഭര്‍ത്താവിന്റെ മുഖത്തടിക്കുകയായിരുന്നു. ചാടിയെണീറ്റ മുഹമ്മദ് സോണിയുടെ മുഖത്തും അടിച്ചു. എന്നാല്‍ സോണി വീണ്ടും ഭര്‍ത്താവിന്റെ മുഖത്ത് അടിക്കുകയായിരുന്നു.
തുടര്‍ന്ന് അടുത്തുണ്ടായിരുന്നവര്‍ ഇരുവരെയും പിടിച്ചു മാറ്റി. സമീപമുണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























