Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകത്തെ ഏറ്റവും വലിയ കപ്പല്‍; സീ വൈസ് ജയന്റ്, അപശകുനത്തോടെ ജനനം, ഒരു തവണ ബോബ് സ്‌ഫോടനത്തെയും മൂന്നു തവണ ചുഴലിക്കൊടുങ്കാറ്റിനെയും അതിജീവിച്ച സീ വൈസ് ജയന്റ് ഒരിക്കല്‍ കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങിപ്പോയതുമാണ്!

12 DECEMBER 2018 12:22 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ടൈറ്റാനിക്ക് എന്ന പേരാവും ലോകത്തെ ഏറ്റവും വലിയ കപ്പലെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുക. എന്നാല്‍ ഇത്തരം യാത്രാക്കപ്പലുകളെ വലുപ്പത്തില്‍ എന്നും പിന്നിലാക്കിയിട്ടുണ്ട് ചരക്ക് കപ്പലുകള്‍. അതുകൊണ്ട് തന്നെ ലോകത്ത് ഇന്നേ വരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വലിയ കപ്പലേതെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. അത് ജപ്പാന്റെ ഉടമസ്ഥതയില്‍ നിര്‍മിക്കപ്പെട്ട സീ വൈസ് ജയന്റ് ആണ്.

ടൈറ്റാനിക്കിന്റെ നീളം 882 അടിയും ഇന്നു നിലവിലുള്ള ഏറ്റവും വലിയ യാത്രാക്കപ്പലായ എംഎസ് ഹാര്‍മണിയുടെ നീളം 1188 അടിയും ആണെങ്കില്‍ സീ വൈസ് ജയന്റിന്റേത് 1500 അടിയായിരുന്നു.

1979-ല്‍ ജപ്പാനിലെ ഒപ്പാമാ തുറമുഖത്ത് നിന്നു തുടങ്ങി 2010-ല്‍ ഗുജറാത്തിലെ അലാംഗ് തീരത്ത് യാത്ര അവസാനിപ്പിച്ച സീ വൈസ് ജയന്റ് ഇന്നും ലോകത്തെ ഏറ്റവും വലിയ കപ്പലായി തുടരുകയാണ്. ഏറ്റവും വലിയ കപ്പലാണെന്നത് മാത്രമല്ല 30 വര്‍ഷം നീണ്ട സേവനത്തിനിടയില്‍ സീ വൈസ് ജയന്റ് നേരിട്ട വെല്ലുവിളികള്‍ കൂടിയാണ് ഈ കപ്പലിനെ ശ്രദ്ധേയമാക്കുന്നത്.

ഒരു തവണ ബോബ് സ്‌ഫോടനത്തെയും മൂന്നു തവണ ചുഴലിക്കൊടുങ്കാറ്റിനെയും അതിജീവിച്ച സീ വൈസ് ജയന്റ് ഒരിക്കല്‍ കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങിപ്പോയതാണ്. അവിടെ നിന്നു ഉയര്‍ത്തിയെടുത്ത ശേഷവും 21 വര്‍ഷം സീ വൈസ് സമുദ്രഭേദനം നടത്തി. ഇത്രയും കാലത്തിനിടയില്‍ അഞ്ചു തവണ പേരു മാറുക കൂടി ചെയ്തു എന്ന പ്രത്യേകതയും സീ വൈസ് ജയന്റിനുണ്ട്.

ലോകത്തെ ഏറ്റവും വലിയ കപ്പലിന്റെ തുടക്കം തന്നെ അപശകുനത്തോടെയായിരുന്നു. 1979-ല്‍ ജപ്പാനിലെ ഒപ്പാമ കപ്പല്‍ശാല സീ വൈസ് ജയന്റ് നിര്‍മിക്കുന്നത് ഒരു ഗ്രീക്ക് വ്യവസായിക്ക് വേണ്ടിയാണ്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായതിനൊപ്പം തന്നെ ഈ വ്യവസായി കടക്കെണിയിലായി. കപ്പല്‍ശാലയ്ക്ക് പണം നല്‍കാനില്ലാതെ വന്നതോടെ സീ വൈസ് ജയന്റ് ജനിച്ചത് തന്നെ അനാഥത്വത്തിലേക്കായിരുന്നു. പിന്നീട് സീ വൈസ് ജയന്റിന് പുതിയ ഉടമകളെത്താന്‍ രണ്ടു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു.

ചൈനീസ് വ്യാപാരിയായ സി.വൈ തുംഗ് ആണ് സീ വൈസ് ജയന്റിനെ 1981-ല്‍ ജാപ്പനീസ് നിര്‍മാതാക്കളില്‍ നിന്നു വാങ്ങിത്. 1482 അടിയായിരുന്നു സീ വൈസ് ജയന്റിന്റെ അപ്പോഴത്തെ നീളം. ഈ നീളത്തിലും ലോകത്തിലെ ഏറ്റവും വലിയ കപ്പലായിരുന്നു സീ വൈസ് എങ്കിലും തുംഗ് കപ്പലിന്റെ നീളം 18 അടി കൂടി വര്‍ദ്ധിപ്പിച്ചു. ഇതോടെ സീ വൈസിന്റെ വലുപ്പം 1500 അടി നീളവും 220 അടി വീതിയിലും എത്തി. തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ നിന്ന് അമേരിക്കയിലേക്ക് എണ്ണ കയറ്റുമതിക്കായി കപ്പലിനെ ഉപയോഗപ്പെടുത്താന്‍ ആരംഭിച്ചു. 1981 മുതല്‍ 88 വരെ എണ്ണക്കയറ്റുമതി നടത്തുന്നതിനിടയിലാണ് രണ്ടു ചുഴലിക്കൊടുങ്കാറ്റുകളെ കപ്പല്‍ അതിജീവിച്ചത്.

1988-ല്‍ ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് ഇറാന്‍ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന സീ വൈസ് ജയന്റിന് നേരെ ഇറാഖ് സൈന്യം ബോംബ് വര്‍ഷിച്ചു. ബോബാക്രമണത്തില്‍ സമ്പൂര്‍ണമായി കത്തി നശിച്ച കപ്പല്‍ ഇറാന്‍ തുറമുഖത്തിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നു. ഇതോടെ ലോകത്തെ ഏറ്റവും വലിയ കപ്പലിന്റെ അവസാനവും ടൈറ്റാനിക്കിന്റേതെന്ന പോലെ ദുരന്തത്തില്‍ കലാശിച്ചെന്ന് ഏവരും വിധിയെഴുതി.

എന്നാല്‍ സീ വൈസ് ജയന്റിന്റെ ജാതകക്കുറിപ്പ് മറ്റൊന്നായിരുന്നു. കടലിന്റെ അടിത്തട്ടിലമര്‍ന്ന് ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും ഒരു നോര്‍വീജിയന്‍ കമ്പനി തുച്ഛവിലക്ക് കപ്പല്‍ സ്വന്തമാക്കി. ഇവര്‍ കടലിന്റെ അടിത്തട്ടില്‍ നിന്ന് സീ വൈസിനെ പൊക്കിയെടുത്തു. തുടര്‍ന്ന് സിംഗപ്പൂരിലേക്ക് അറ്റകുറ്റപ്പണികള്‍ക്കയച്ചു. 3700 ടണ്‍ സ്റ്റീലാണ് ഈ അഴിച്ചു പണിയുടെ ഭാഗമായി സീ വൈസ് ജയന്റില്‍ നിന്നു മാറ്റിയത്.

നോര്‍വീജിയന്‍ ഉടമകള്‍ സീ വൈസ് ജയന്റിന് ഹാപ്പി ജയന്റ് എന്ന പുതിയ പേര് നല്‍കി. 1991-ല്‍ പുതിയ നാമം സ്വീകരിച്ച് ഹാപ്പി ജയന്റ് വീണ്ടും വിപണിയിലേക്കെത്തി. തുടര്‍ന്ന് കപ്പല്‍ വ്യവസായ ഭീമനായ ജോര്‍ഗന്‍ ജാഹ്‌റെ ഹാപ്പി ജയന്റിനെ 3 കോടി യൂറോയ്ക്ക് സ്വന്തമാക്കി. ഒപ്പം ഹാപ്പി ജയന്റിന് പുതിയൊരു പേരും ലഭിച്ചു, ജാഹ്‌റെ വിക്കിങ്. പിന്നീടുള്ള 10 വര്‍ഷക്കാലവും എണ്ണക്കയറ്റുമതി എന്ന പഴയ ജോലി തന്നെ ജാഹ്‌റെ വിക്കിങ് തുടര്‍ന്നു. വലുപ്പത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും കപ്പല്‍ ജീവനക്കാരുടെ എണ്ണത്തില്‍ മിക്ക കപ്പലുകളേക്കാള്‍ പിന്നിലായിരുന്നു ജാഹ്‌റെ വിക്കിങ്. 40 ജീവനക്കാര്‍ മാത്രമാണ് ഈ കൂറ്റന്‍ കപ്പല്‍ നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നത്.

അസാധാരണ വലുപ്പമുണ്ടായിരുന്ന ജാഹ്‌റെ വിക്കിങ് പല തുറമുഖത്തും നങ്കൂരമിടുക അസാധ്യമായിരുന്നു. ഒപ്പം പനാമ കനാല്‍, സൂയസ് കനാല്‍, ഇംഗ്ലീഷ് കനാല്‍ എന്നിവിടങ്ങളിലൂടെ കടന്നുപോവുക തന്നെ ജാഹ്‌റെ വിക്കിങ്ങിന് അസാധ്യമായിരുന്നു. സാധ്യമായ ഭാരം മുഴുവന്‍ കയറ്റിയാല്‍ വെള്ളത്തിനടിയിലേക്ക് 80 അടി വരെ ആഴം ജാഹ്‌റെ വിക്കിങ്ങിന് ഉണ്ടായിരുന്നതാണ് ഇതിന് കാരണം. കൂടാതെ വമ്പിച്ച ഇന്ധനച്ചിലവും ജാഹ്‌റെ വിക്കിങ്ങിനെ പരിപാലിക്കുന്നത് അമിതഭാരം സൃഷ്ടിച്ചു.

2001-ന് ശേഷം എണ്ണകയറ്റുമതിക്ക് പകരം മറ്റു പല വ്യാപാരങ്ങള്‍ക്കും ഈ കപ്പല്‍ ഉപയോഗിച്ച് തുടങ്ങി. 2004 ആയപ്പോഴേക്കും അമിത ചെലവ് മൂലം കപ്പല്‍ നോര്‍വേയിലെ തന്നെ ഫസ്റ്റ് ഓല്‍സണ്‍ ടാങ്കേഴ്‌സിന് വിറ്റു. ഇവിടെ വച്ച് നോക് നേവിസ് (KNOCK NEVIS) എന്ന പേര് കപ്പലിന് ലഭിച്ചു.ചരക്കു കടത്തുന്നത് അമിതചിലവായി വന്നതോടെ ഖത്തറിലെ ഒരു എണ്ണഖനിയില്‍ പെട്രോളിയം സൂക്ഷിക്കാനുള്ള സംഭരണിയായി നോക് നേവിസ് ഉപയോഗിക്കാന്‍ തുടങ്ങി.

പിന്നീട് വലിയ സംഭവ വികാസങ്ങളൊന്നും നോക് നേവിസ് എന്ന സീ വൈസ് ജയന്റിന്റെ കടല്‍ജീവിതത്തില്‍ ഉണ്ടായില്ല. 6 വര്‍ഷത്തിന് ശേഷം ഒരിക്കല്‍ കൂടി നോക് നേവിസ് കടല്‍ യാത്ര നടത്തി. ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഈ യാത്ര ക്‌നോക് നേവിസിന്റെ അവസാനയാത്രയായിരുന്നു. കൂടുതല്‍ സംഭരണ ശേഷിയുള്ള ചെറുകപ്പലുകള്‍ നിര്‍മിക്കപ്പെടുന്ന ഈ കാലത്ത് ഇനിയൊരു സീ വൈസ് ജയന്റ് ഉണ്ടാകാനിടയില്ല. ഇത്ര വലിയ കപ്പല്‍ നിര്‍മിച്ചാലും അത് സംരക്ഷിക്കാനുള്ള ബാധ്യതയും, ചരക്ക് നീക്കത്തിന് അതുപയോഗിച്ചാലുണ്ടാകുന്ന പാഴ്ചിലവുമാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ ലോകത്ത് തന്നെ നിര്‍മിക്കപ്പെട്ട ഏറ്റവും വലിയ കപ്പലായി സീവൈസ് ജയന്റ് എല്ലാ കാലത്തും തുടരാനാണ് സാധ്യത.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർഷകർക്ക് തിരിച്ചടിയായി.... വിപണിയിൽ റബർവില വീണ്ടും താഴേക്ക്....  (24 minutes ago)

വിറങ്ങലിച്ച് നേപ്പാൾ... നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അത്ഭുത രക്ഷപ്പെടലുമായി നിരവധി പേർ, 1643 കുട്ടികളുടെ ജീവൻ രക്ഷിച്ച അധ്യാപകൻ മാതൃകയായി  (45 minutes ago)

ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു...  (1 hour ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (1 hour ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (1 hour ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (1 hour ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (1 hour ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (2 hours ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (2 hours ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (2 hours ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (2 hours ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (2 hours ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (2 hours ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (3 hours ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (3 hours ago)

Malayali Vartha Recommends