യേശുരക്ഷകന്റെ ജനനത്തെ ആഘോഷിക്കുമ്പോള്‍ പ്രളയദിനങ്ങളിലെ രക്ഷകരെ സ്മരിക്കുന്ന കേക്ക്

പത്തനംതിട്ട ഏനാത്ത് ജംങ്ഷനിലെ ബേക്കറിയില്‍ ക്രിസ്മസിനായി ഒരുക്കിയ കേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നു. പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് രക്ഷകരായി എത്തിയവരെ ഓര്‍മിപ്പിക്കുകയാണ് ഈ ക്രിസ്മസ് കേക്ക്.
പ്രളയത്തില്‍ നിരവധിപേര്‍ക്ക് കൈതാങ്ങായി മാറിയ മത്സ്യതൊഴിലാളികള്‍ക്കുള്ള സമര്‍പ്പണം കൂടിയാണിത്. പത്തനംതിട്ട ഏനാത്ത് ജംങ്ഷനിലെ ബേക്കറിയിലാണ് കേക്ക് ഒരുക്കിയിരിക്കുന്നത്.
പ്രളയത്തില്‍ എല്ലാം മറന്ന് രക്ഷാദൗത്യമേറ്റെടുത്ത് പ്രവര്‍ത്തിച്ച മത്സ്യതൊഴിലാളികളെ ഓര്‍മിച്ചുകൊണ്ട് വള്ളത്തിന്റേയും, ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധന സാമഗ്രികള്‍ എത്തിച്ച ടോറസ് വാഹനത്തിന്റേയും മാതൃകയിലാണ് കേക്കിന്റെ നിര്‍മിതി.
പ്രളയത്തില്‍ ഏനാത്ത് ജംങ്ഷനിലെ കടകളും മുങ്ങിയിരുന്നു. ഇവിടേയും രക്ഷാദൗത്യവുമായി ആളുകളെത്തി. ആ ഓര്‍മ പുതുക്കലാണ് ഇങ്ങനെയൊരു മാതൃകക്ക് പിന്നില്‍.
20 ദിവസം കൊണ്ടാണ് കേക്ക് തയാറാക്കിയത്. ക്രിസ്മസ് കേക്ക് നിര്‍മിക്കാനുപയോഗിക്കുന്ന ഘടകങ്ങള്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ബേക്കറിയിലൊരുക്കിയിരിക്കുന്ന പുല്‍ക്കൂടിനൊപ്പം കേക്കും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























