ശാരീരിക പരിമിതികള്‍ ഉണ്ടെങ്കിലും മറ്റുള്ളവര്‍ക്കു മുമ്പില്‍ കൈ നീട്ടാന്‍ മടിക്കുന്ന ഈ മനസ്സിന് സന്തോഷം, സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന കാശ് കൈയ്യില്‍ വരുമ്പോഴാണ്...

എന്നോട് എന്തിനാ വിധി ഇങ്ങനെ ക്രൂരത കാണിക്കുന്നതെന്ന് വിധിയെ പഴിച്ച് ജീവിക്കുന്നവര്‍, രണ്ടു ചെറുപ്പക്കാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലെ ഈ മനുഷ്യന്റെ വാക്കുകളൊന്ന് കേള്‍ക്കണമെന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്റുകള്‍.
ഉനെര്‍ എന്ന യുവാവിന്റെ ജീവിതത്തെ കുറിച്ചാണ് വിഡിയോയില്‍ പറയുന്നത്. കൈക്കും കാലിനും സ്വാധീനം കുറവാണ്. കാഴ്ച 50 ശതമാനത്തില്‍ താഴെ മാത്രം. ഒരു ഊന്നുവടിയുടെ സഹായത്തോടെ ഈ മനുഷ്യന്‍ ദിവസം പത്തുകിലോമീറ്ററോളം നടക്കും. കയ്യില്‍ പപ്പടക്കെട്ടുമായി.
ദിവസം ഒരു മുന്നൂറ് രൂപ വരെ കിട്ടുെമന്നും എന്നാല്‍ ചെലവ് കഴിഞ്ഞ് ഒന്നും മിച്ചം പിടിക്കാന്‍ ഉണ്ടാവില്ല. ഭാര്യയും മക്കളും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഈ മനുഷ്യന്‍.
മുന്‍പ് ഉമ്മ ജോലിയ്ക്ക് പോയിരുന്നത് തനിക്കും കുടുംബത്തിനും സഹായമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉമ്മയ്ക്ക് കാന്‍സറാണ്. അതുകൊണ്ട് ഉമ്മ ജോലിയ്ക്ക് പോകുന്നില്ല. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടിന്റെ സമയത്ത് ആരോടെങ്കിലും സഹായം ചോദിച്ചുകൂടെ എന്ന് ചോദിച്ച യുവാക്കള്‍ക്ക് ഉനെര്‍ നല്‍കുന്ന മറുപടി ഇങ്ങനെ. 'പടച്ചോന്‍ നമുക്ക് കയ്യും കാലും ഒക്കെ തന്നില്ലേ. പിന്നെ എങ്ങനെ മറ്റൊരു മനുഷ്യനോട് ചോദിക്കുന്നേ. അത് ഒരു രണ്ടാം നമ്പറല്ലേ. എന്റെ കയ്യും കാലും കൊണ്ട് നയിച്ചു ജീവിക്കുകയാണ്..'
പരിമിതികളുടെ ഈ അവസ്ഥയിലും ചിരിച്ച് കൊണ്ട് തനിക്ക് ഒരു സഹായവും വേണ്ടെന്ന് പറയാനുള്ള മനസുമായി സ്വയം അധ്വാനിച്ച് ജീവിക്കാന്‍ മുന്നോട്ട് നടക്കുകയാണ് ഈ മനുഷ്യന്‍. ഇദ്ദേഹത്തിന്റെ ഫോണ്‍ നമ്പറും മേല്‍വിലാസവും അടക്കമാണ് യുവാക്കള്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























