Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലബാറുകാര്‍ക്കാണ് മലയാളനാട്ടിലെ ആദ്യത്തെ കേക്കുണ്ടാക്കിയതിന്റെ പെരുമ, അതിന്റെ സ്‌പെഷ്യല്‍ രുചിയ്ക്ക് ചേര്‍ത്തത് എന്താണെന്നോ...വാറ്റുചാരായം!

24 DECEMBER 2018 12:28 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ക്രിസ്മസ് കഥ പറയുന്നിടത്ത് മലബാറിനെന്തു കാര്യം? പൊതുവേ മലബാറില്‍ ഡിസംബറിന്റെ തണുപ്പാണ് ക്രിസ്മസ് ആഘോഷങ്ങള്‍ക്കും. അങ്ങനെ മലബാറിന് ക്രിസ്മസ് ഒരു വലിയ ആഘോഷമല്ലെങ്കിലും, പക്ഷേ മലയാളനാട്ടില്‍ ആദ്യമായൊരു കേക്കുണ്ടാക്കിയത് മലബാറുകാരാണ്.

അന്ന് മധ്യകേരളവും തിരുവിതാംകൂറും മാത്രം രാജഭരണത്തിലായിരുന്നു. മലബാറുകാര്‍ ബ്രിട്ടീഷുകാരുടെ ഭരണത്തിന്‍ കീഴിലും. തലങ്ങും വിലങ്ങും നടക്കുന്ന വെള്ളക്കാരെകണ്ടു പരിചയിച്ചവരാണ് അന്നേ മലബാറുകാര്‍. ബ്രൗണ്‍ എന്ന സായിപ്പിന് കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ തോട്ടമുണ്ടായിരുന്നു. സായിപ്പിനു വേണ്ടി വിശേഷരുചികള്‍ തയാറാക്കിനല്‍കിയിരുന്നത് മാമ്പള്ളി ബാപ്പുവാണ്.

ഒരിക്കല്‍ ബാപ്പുവിന് സായിപ്പ് ഒരു കഷ്ണം കേക്കു നല്‍കി. അതുപോലൊരു കേക്ക് നിര്‍മിച്ചുതരാമോ എന്നു ചോദിച്ചുവത്രേ. അതേ തുടര്‍ന്ന് ബാപ്പു ഉണ്ടാക്കിയ കേക്ക് സായിപ്പിനെ ഞെട്ടിച്ചു. അത്ര രുചിയുള്ള കേക്ക് ഈ ജന്മത്തു കഴിച്ചിട്ടില്ലെന്ന് സായിപ്പ് പറഞ്ഞു.

ഇംഗ്ലണ്ടില്‍ കേക്കിന്റെകൂട്ടു തയാറാക്കാന്‍ റമ്മാണ് ഉപയോഗിച്ചിരുന്നത്. പക്ഷേ ബാപ്പു ആ കൂട്ടൊന്നു മാറ്റിപ്പിടിച്ചു. അന്നും ഇന്നും മലബാറില്‍ കശുമാവുകള്‍ സുലഭമായിരുന്നു. കശുമാങ്ങ പറിച്ചെടുത്ത് വാറ്റിയ ചാരായമാണ് ബാപ്പു കേക്കിന്റെ കൂട്ടില്‍ ചേര്‍ത്തതെന്നത് അങ്ങാടിപ്പാട്ടാണ്.

ബാപ്പുവിന്റെ കേക്കില്‍ മയങ്ങിയ സായിപ്പ് ഉടന്‍ ഒരു ഡസന്‍ കേക്കു കൂടി നിര്‍മിക്കാന്‍ ബാപ്പുവിനോട് ആവശ്യപ്പെട്ടുവത്രേ. മമ്പള്ളി ബാപ്പുവാണ് 1880-ല്‍ കേരളത്തിലാദ്യമായി ഒരു ബേക്കറി തുടങ്ങിയത്. തലശ്ശേരിയിലെ മമ്പള്ളി ബേക്കറിയില്‍ തുടങ്ങിയ പാരമ്പര്യം തലമുറകളിലൂടെ കേരളം മുഴുവന്‍ ഒഴുകിപ്പരന്നു. ബാപ്പുവിന്റെ മകന്‍ ഗോപാലന്‍ കോഴിക്കോട്ട് മിഠായിത്തെരുവില്‍ മോഡേണ്‍ ബേക്കറി തുറന്നു. കൊച്ചിയില്‍ കൊച്ചിന്‍ ബേക്കറിയും തിരുവനന്തപുരം പുളിമൂട്ടില്‍ ശാന്ത ബേക്കറിയും നാഗര്‍കോവിലില്‍ ടോപ്‌സ് ബേക്കറിയും മധ്യതിരുവിതാംകൂറില്‍ ബെസ്റ്റ് ബേക്കറിയുമായി വ്യാപിച്ചതായാണ് ചരിത്രം.

ഇംഗ്ലിഷ് പത്രം വാങ്ങാന്‍ കൊച്ചി രാജാവിന്റെ കൊട്ടാരത്തില്‍നിന്നു വരുന്ന കാര്‍ മമ്പള്ളിക്കാരുണ്ടാക്കുന്ന ബ്രഡ്ഡും വാങ്ങിയാണ് എന്നും തിരിച്ചുപോവുക. മൗണ്ട് ബാറ്റണ്‍ അടക്കമുള്ള വൈസ്രോയിമാര്‍ക്ക് ഒരുക്കിയ പാര്‍ട്ടിയില്‍ രുചി വിളമ്പിയ ചരിത്രവും മമ്പള്ളിക്കാര്‍ക്കുണ്ട്. ഇത്തവണ ക്രിസ്മസിനു കേക്കു മുറിച്ചു കഴിക്കുമ്പോള്‍ അഭിമാനത്തോടെ ഈ ചരിത്രവും ഓര്‍ക്കാം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡച്ച്പടയുടെ തുടർച്ചയായ കുതിപ്പിന് വിരാമമിട്ട് അർജന്റീന വനിതാ ലോകഹോക്കി കിരീടം നേടി  (3 minutes ago)

ലോക് ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ വ്യോമപരിധി റെഡ് സോണായി പ്രഖ്യാപിച്ചു.... ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ തലസ്ഥാനം സന്ദർശിക്കുന്നതിനോട് അനുബന്ധിച്ച് നഗരത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ്  (20 minutes ago)

അറിഞ്ഞതൊന്നുമല്ല സത്യം ഹിമാലയത്തിൽ സംഭവിച്ചത് ഇത്..! ഭൂകമ്പഭൂപടത്തിൽ ഇന്ത്യയും...! മോർച്ചറിയിൽ കുന്നുകൂടി,ജാഗ്രത  (26 minutes ago)

തടാകം പിളർന്ന് വന്നതും ബാങ്ക് ലോക്കര്‍ ഒലിച്ചിറങ്ങി കോടികൾ തകര്‍ത്ത് നാട്ടുകാർ മൃതദേഹങ്ങൾ നടുറോഡിൽ പോസ്റ്റ്മാർട്ടം  (29 minutes ago)

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (53 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (1 hour ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (2 hours ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (2 hours ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (2 hours ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (3 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (3 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (3 hours ago)

Malayali Vartha Recommends