Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നീളമുള്ള തലമുടിയ്ക്കുള്ള ഗിന്നസ്സ് റെക്കോര്‍ഡ് ഗുജറാത്തി പെണ്‍കുട്ടിയ്ക്ക്, മുടിയുടെ നീളം അഞ്ച് അടി ഏഴ് ഇഞ്ച്

26 DECEMBER 2018 05:07 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഗുജറാത്ത് സ്വദേശിനി നിലാന്‍ഷി പട്ടേല്‍ എന്ന 16-കാരി പുതിയ റെക്കോര്‍ഡ് രചിച്ചിരിക്കുകയാണ്. 170.5 സെന്റീമിറ്റര്‍ (അഞ്ച് അടി ഏഴ് ഇഞ്ച്) നീളമുള്ള മുടിയുടെ ഉടമയാണ് ഈ പെണ്‍കുട്ടി. ജപ്പാന്‍കാരി കെയ്‌റ്റോ കവാഹാര (155.5 സെന്റീമീറ്റര്‍)യേയും അര്‍ജന്റീനക്കാരി അബ്രില്‍ ലോറെന്‍സാട്ടി (152.5 സെന്റീമീറ്റര്‍)യേയും പിന്തള്ളിയാണ് നിലാന്‍ഷി വേള്‍ഡ് ഗിന്നസ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചത്.

മൊദസ ബികാനെ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നിലാന്‍ഷി. അധ്യാപകരായ ബ്രിജേഷ്‌കുമാറിന്റെയും കാമിനിയുടെയും ഏകമകളാണ്. ചെറുപ്പത്തില്‍ ആണ്‍കുട്ടികളെപോലെ മുടി മുറിച്ചാണ് നിലാന്‍ഷി നടന്നിരുന്നത്. എന്നാല്‍ മുടി വളര്‍ത്തണമെന്ന് അവള്‍ ആഗ്രഹിച്ചപ്പോള്‍ അവളുടെ ആഗ്രഹത്തിന് മാതാപിതാക്കള്‍ പിന്നീട് എതിര്‍പ്പ് പറഞ്ഞില്ല.

അതേസമയം, മുടിയുടെ പേരില്‍ പ്രശസ്തയായെങ്കിലും തന്റെ ലക്ഷ്യം അതൊന്നുമല്ലെന്ന് അവള്‍ പറയുന്നു. ജെഇഇ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് നിലാന്‍ഷി. ഐഐടി പ്രവേശനവും മികച്ച ഒരു ഐടി എന്‍ജിനീയര്‍ ആകുകയുമാണ് തന്റെ ലക്ഷ്യമെന്നാണ് അവള്‍ പറയുന്നത്.

പെയിന്റിംഗിലും മ്യൂസിക്കിലും സ്‌കേറ്റിംഗിലും ടേബില്‍ ടെന്നീസിലും മകള്‍ മികവ് പുലര്‍ത്തുന്നുണ്ടെന്ന് ബ്രിജേഷ്‌കുമാര്‍ പറയുന്നു. അവളുടെ മുടി ആദ്യമൊന്നും തങ്ങള്‍ വലിയ കാര്യമായി കണ്ടിരുന്നില്ല. ഒരിക്കല്‍ ഗോവയില്‍ പോയപ്പോള്‍ മുടി കണ്ട് ആകൃഷ്ടരായ ചില വിദേശികള്‍ മകളുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് ഓണ്‍ലൈന്‍ വഴി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിസ്ലും വേള്‍ഡ് റെകോര്‍ഡ് ഇന്ത്യയിലും അന്വേഷണം നടത്തിയത്. പിന്നീടാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനെയും സമീപിച്ചതെന്നും അവര്‍ പറയുന്നു.

അവളുടെ മുടിയുടെ രഹസ്യം കുടുംബപാരമ്പര്യമാണെന്നാണ് അമ്മ പറയുന്നത്. തങ്ങള്‍ രണ്ടുപേരുടെയും കുടുംബത്തില്‍ നീണ്ട മുടി പാരമ്പര്യമാണ്. മുടിയ്ക്ക് കൂടുതല്‍ സംരക്ഷണമൊന്നും നല്‍കാറില്ല. ആഴ്ചയില്‍ ഒരിക്കല്‍ നന്നായി എണ്ണയിട്ട് മുടി കഴുകാറുണ്ടെന്നും അവര്‍ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡച്ച്പടയുടെ തുടർച്ചയായ കുതിപ്പിന് വിരാമമിട്ട് അർജന്റീന വനിതാ ലോകഹോക്കി കിരീടം നേടി  (3 minutes ago)

ലോക് ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ വ്യോമപരിധി റെഡ് സോണായി പ്രഖ്യാപിച്ചു.... ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ തലസ്ഥാനം സന്ദർശിക്കുന്നതിനോട് അനുബന്ധിച്ച് നഗരത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ്  (20 minutes ago)

അറിഞ്ഞതൊന്നുമല്ല സത്യം ഹിമാലയത്തിൽ സംഭവിച്ചത് ഇത്..! ഭൂകമ്പഭൂപടത്തിൽ ഇന്ത്യയും...! മോർച്ചറിയിൽ കുന്നുകൂടി,ജാഗ്രത  (26 minutes ago)

തടാകം പിളർന്ന് വന്നതും ബാങ്ക് ലോക്കര്‍ ഒലിച്ചിറങ്ങി കോടികൾ തകര്‍ത്ത് നാട്ടുകാർ മൃതദേഹങ്ങൾ നടുറോഡിൽ പോസ്റ്റ്മാർട്ടം  (29 minutes ago)

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (53 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (1 hour ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (2 hours ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (2 hours ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (2 hours ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (3 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (3 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (3 hours ago)

Malayali Vartha Recommends