Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നീളത്തെ വെല്ലാനാളില്ലാത്ത ബുര്‍ജ് ഗീ പൊറോട്ട!

31 DECEMBER 2018 06:17 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മലയാളികളുടെ പ്രിയഭക്ഷണങ്ങളുടെ ലിസ്‌റ്റെടുത്താല്‍ മുമ്പിലുണ്ടാകും പൊറോട്ടയുടെ സ്ഥാനം. കേരളത്തില്‍ മാത്രമല്ല അങ്ങ് ദുബായിലുമുണ്ട് പൊറോട്ടയ്ക്കു പിടി. ഈ പൊറോട്ട പ്രണയം കണക്കിലെടുത്ത് ദുബായിലെ ആദാമിന്റെ ചായക്കടയില്‍ വ്യത്യസ്തമായൊരു പൊറോട്ട അവതരിപ്പിച്ചിരിക്കുകയാണ്.

ബുര്‍ജ് ഗീ പൊറോട്ട എന്നാണ് ഈ പുതിയ വിഭവത്തിന്റെ പേര്, ദുബായിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് ഈ പേരു വന്നതെന്ന് പ്രത്യേകം പറയേണ്ടല്ലോ. ബുര്‍ജ് എന്നാല്‍ ടവര്‍ എന്നാണര്‍ഥം. ടവറിനു സമാനമാണ് ഇവിടെ വിളമ്പുന്ന പൊറോട്ടയും. ഇന്നുവരെ കണ്ടതില്‍ വച്ചേറ്റവും നീളമേറിയ പൊറോട്ടയാണ് ഇവര്‍ അവതരിപ്പിക്കുന്നത്.

നീളത്തില്‍ നിരത്തിവച്ചിരിക്കുന്ന വാഴയിലകളിലേക്കാണ് പൊറോട്ട പകരുന്നത്. ആദാമിന്റെ ചായക്കടയിലെ ഷെഫുമാരായ അരുണും നിതിനും അഫ്‌സറുമാണ് ഈ കിടിലന്‍ പൊറോട്ടയുടെ കണ്ടുപിടിത്തത്തിനു പിന്നില്‍.
ഏഴ് അടിയും അഞ്ച് അടിയും നീളമുള്ള പൊറോട്ടകളാണ് പ്രധാനമായും ഇവിടെ ഉണ്ടാക്കുന്നത്. ഏഴടി നീളമുള്ള പൊറോട്ട പത്തോ പതിനഞ്ചോ പേരടങ്ങിയ സംഘത്തിനും അഞ്ചടി നീളമുള്ള പൊറോട്ട നാലോ അഞ്ചോ പേരടങ്ങുന്നവര്‍ക്കും കഴിക്കാം.

ദുബായിലെ ആഘോഷങ്ങളുടെ കാലമെത്തിയതോടെ എന്തെങ്കിലും സ്‌പെഷലായി ചെയ്യാം എന്ന ചിന്തയില്‍ നിന്നാണ് ബുര്‍ജ് പൊറോട്ടയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് ആദാമിന്റെ ചായക്കടയുടെ സ്ഥാപകനും സിഇഒയുമായ അനീസ് ആദം പറയുന്നു.

ദുബായില്‍ ക്രിസ്മസ്, ന്യൂ ഇയര്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഒക്കെ തുടങ്ങുന്ന സമയമായതുകൊണ്ട് ആദാമിന്റെ ചായക്കടയില്‍ സ്‌പെഷല്‍ ആയി എന്തെങ്കിലും കൊണ്ടുവരണമെന്ന് തീരുമാനിച്ചിരുന്നു. അങ്ങനെയാണ് ബുര്‍ജ് പൊറോട്ട എന്ന ആശയത്തിലേക്കെത്തുന്നത്. ഏറ്റവും നീളമേറിയ പൊറോട്ട എന്നാണ് ഉദ്ദേശിക്കുന്നത്. ഷെഫുമാരായ അരുണും നിതിനുമാണ് ആശയവും ഇതിന്റെ മിക്സിങ്ങുമൊക്കെ കണ്ടുപിടിച്ചത്. സാധാരണയായി പൊറോട്ട കഴിക്കരുതെന്നു ചൂണ്ടിക്കാട്ടി പലരും പറയുന്ന ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാത്ത വിധമാണ് ബുര്‍ജ് പൊറോട്ട ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറയുന്നു.

 

നിരവധി ഗവേഷണം നടത്തിയതിനു ശേഷമാണ് ഈ പൊറോട്ട ഉണ്ടാക്കാന്‍ തീരുമാനിച്ചത്. പാല സാഫ്രണ്‍ മില്‍ക്ക്, നെയ്യ്, ആല്‍മണ്ട് പേസ്റ്റ് എന്നിവ ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്. നെയ്യിലാണ് പൊറോട്ട റോസ്റ്റ് ചെയ്‌തെടുക്കുന്നത്, അതു കൊണ്ട് ക്രിസ്പിയായ പൊറോട്ടയാണ് ഉണ്ടാകുന്നത്, ആദം പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡച്ച്പടയുടെ തുടർച്ചയായ കുതിപ്പിന് വിരാമമിട്ട് അർജന്റീന വനിതാ ലോകഹോക്കി കിരീടം നേടി  (3 minutes ago)

ലോക് ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ വ്യോമപരിധി റെഡ് സോണായി പ്രഖ്യാപിച്ചു.... ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ തലസ്ഥാനം സന്ദർശിക്കുന്നതിനോട് അനുബന്ധിച്ച് നഗരത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ്  (20 minutes ago)

അറിഞ്ഞതൊന്നുമല്ല സത്യം ഹിമാലയത്തിൽ സംഭവിച്ചത് ഇത്..! ഭൂകമ്പഭൂപടത്തിൽ ഇന്ത്യയും...! മോർച്ചറിയിൽ കുന്നുകൂടി,ജാഗ്രത  (26 minutes ago)

തടാകം പിളർന്ന് വന്നതും ബാങ്ക് ലോക്കര്‍ ഒലിച്ചിറങ്ങി കോടികൾ തകര്‍ത്ത് നാട്ടുകാർ മൃതദേഹങ്ങൾ നടുറോഡിൽ പോസ്റ്റ്മാർട്ടം  (29 minutes ago)

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (53 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (1 hour ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (2 hours ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (2 hours ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (2 hours ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (3 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (3 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (3 hours ago)

Malayali Vartha Recommends