ഒരു മരത്തില്‍ അമ്പതോളം തേനീച്ചക്കൂടുകള്‍

ചെറുതും വലുതുമായ അമ്പതോളം തേനീച്ചക്കൂടുകളുമായി ഒരു മരമുണ്ട്. ഇരിക്കൂര്‍ പാലത്തിനു സമീപം പെട്രോള്‍ പമ്പിന് എതിര്‍വശത്താണ് തേനീച്ചകള്‍ കൂടുകെട്ടിയ മരമുള്ളത്. മഹല്‍ കമ്മിറ്റിയുടെ വകയായുള്ള സ്ഥലത്തെ കൂറ്റന്‍ മരത്തില്‍ ഈ തേനീച്ചക്കൂട്ടങ്ങള്‍ കൂടുകൂട്ടിയിട്ട് വര്‍ഷങ്ങളായി.
വര്‍ഷകാലത്തു ഇവ ഇവിടംവിട്ട് എങ്ങോപോകും. മഴമാറിയാല്‍ വീണ്ടുമെത്തുകയും ചെയ്യും. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയോരത്തുള്ള ഈ തേനീച്ചമരം യാത്രക്കാരില്‍ കാഴ്ചയുടെ വേറിട്ട അനുഭവമാണുണ്ടാക്കുന്നത്. ആള്‍പെരുമാറ്റമുള്ള സ്ഥലത്തു കൂട്ടമായി ഇത്രയും തേനീച്ചകളെ കാണുന്നത് എല്ലാവര്‍ക്കും ആശ്ചര്യമാണ്.
വഴിയാത്രക്കാരില്‍ പലരും ഇവിടെ തേനീച്ചകളെ കാണുന്നതിനായി വാഹനങ്ങള്‍ നിര്‍ത്തിയിടുകപോലും ചെയ്യാറുണ്ട്. എന്നാല്‍ കാട്ടു തേനീച്ച വിഭാഗത്തില്‍പ്പെട്ട പായ് തേനീച്ചകളാണ് ഇവയെന്നത് സമീപവാസികളിലും യാത്രക്കാരിലും ആശങ്കയ്ക്കുമിടയാക്കുന്നുണ്ട്. കാക്കയോ പരുന്തോ മറ്റോ തേന്‍കൂടുകള്‍ അക്രമിക്കുവാനിടയായാല്‍ തേനീച്ചകള്‍ ഇളകുമെന്നതാണു കാരണം. വീര്യം കൂടിയതും അപകടകരവുമായ വിഷമുള്ളതാണ് ഈ തേനീച്ചകള്‍ എന്നാണു പറയുന്നത്.
അക്രമത്തിനിരയാകുമ്പോള്‍ തേനീച്ചകള്‍ പരിസരങ്ങളിലാകെ അക്രമം നടത്തുക പതിവാണ്. അതുകൊണ്ടു തന്നെ ഇവ പ്രദേശത്തു ഭീതിവിതയ്ക്കുന്നുണ്ട്. വര്‍ഷങ്ങളായി ഇവിടെ കൂടു കൂട്ടുവാനെത്തുന്ന ഇവ ഇതുവരെ ആരെയും അക്രമിച്ചിട്ടില്ല. എങ്കിലും ഏതു സമയവും അക്രമിക്കപ്പെടാവുന്ന അവസ്ഥയാണ്. ഇലപൊഴിഞ്ഞ മരത്തില്‍ തുറസായ നിലയിലാണ്.
സമീപത്തെ പാലത്തിനടിയില്‍ കൂടുകൂട്ടിയിരുന്ന തേനീച്ചകള്‍ ഇളകി പല തവണ വഴിയാത്രക്കാരെയുള്‍പ്പെടെ അക്രമിച്ചിരുന്നു. തേനെടുക്കുവാന്‍ ആദിവാസികള്‍ ഇവിടെ എത്താറുണ്ടെങ്കിലും നാട്ടുകാര്‍ തിരിച്ചയക്കുകയാണു പതിവ്. ഇപ്പോള്‍ ഇവയില്‍ നിന്നു തേനെടുക്കാനോ ഇവയെ തുരത്താനോ കഴിയാതെയും ദുരിതത്തിലായിരിക്കുകയാണ് സമീപവാസികള്‍.
https://www.facebook.com/Malayalivartha


























