Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇരുകാലുകളുമില്ലാത്ത കുഞ്ഞിനെ അച്ഛന്‍, അമ്മയേയോ മൂത്തമകളേയോ കാണിച്ചില്ല, ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയി...ഒടുവില്‍ സിനിമകളില്‍ മാത്രം കാണുന്ന ട്വിസ്റ്റ്!

10 JANUARY 2019 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

യുഎസ്, ഇലിയന്‍സിലെ പ്രശസ്ത ആശുപത്രിയുടെ പ്രസവമുറിയ്ക്കു പുറത്തു കാത്തുനിന്ന പിതാവിന്റെ കൈകളിലേക്ക് ഡോക്ടര്‍ ഏല്‍പ്പിച്ച കുഞ്ഞിനെ ആ പിതാവ് തുറിച്ചുനോക്കി. ഇരുകാലുകളുമില്ലാത്ത മനുഷ്യരൂപം. 'ഡോക്ടര്‍, ഈ കുഞ്ഞിനെ എനിക്കു വേണ്ട...' രണ്ടുകാലുമില്ലാതെ പിറന്ന സ്വന്തം കുഞ്ഞിനെ ഡോക്ടറുടെ കൈകളില്‍ ആ പിതാവു തിരിച്ചേല്‍പിച്ചു.

ഡിമിട്രു മൊഷിയാനൊ-കമേലിയ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞായിരുന്നു അവള്‍. ഭാര്യയെയൊ 6 വയസുകാരിയായ മൂത്ത മകളെയൊ കുഞ്ഞിന്റെ മുഖം ഒന്നു കാണാന്‍ പോലും ആ മനുഷ്യന്‍ അനുവദിച്ചില്ല.

ഡോക്ടര്‍, തന്റെ സുഹൃത്തായ ജറാള്‍ഡ് ബ്രിക്കറെയും ഭാര്യ ഷാരോണ്‍ ബ്രിക്കറെയും ആശുപത്രിയിലേക്കു വിളിച്ചു വരുത്തി. അവര്‍ക്ക് 3 ആണ്‍ മക്കള്‍ ഉണ്ടായിരുന്നു. ഒരു പെണ്‍ കുഞ്ഞിനെ അവര്‍ ആഗ്രഹിച്ചിരുന്നു. ആ കുഞ്ഞിനെ അവര്‍ ദത്തെടുത്തു. ജന്നിഫര്‍ എന്നു പേരിട്ടു. 3 ആണ്‍കുട്ടികളുടെ കുഞ്ഞനുജത്തിയായി അവള്‍ വളര്‍ന്നു.

ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവതിയെന്നു കാലം കരുതിയ ആ പെണ്‍കുഞ്ഞിന്റെ ജീവിതം ചരിത്രത്തിലെ നിറമുള്ള അധ്യായമായി മാറാനുള്ളതായിരുന്നു. 4 വയസായപ്പോഴേക്കും സ്വന്തം കാര്യങ്ങള്‍ പരസഹായമില്ലാതെ ചെയ്യാന്‍ ജന്നിഫര്‍ പഠിച്ചു. ' എനിക്കു പറ്റില്ല' എന്ന് ഒരിക്കലും പറയരുതെന്ന് വളര്‍ത്തച്ഛന്‍ എപ്പോഴും അവളോടു പറയുമായിരുന്നു. ജന്നിഫറിന് 6 വയസ്സായപ്പോഴേക്കും ചേട്ടന്മാരുടെ കൂടെ മരത്തില്‍ കയറാനും ബാസ്‌ക്കറ്റ് ബോള്‍ കളിക്കാനും ബേസ് ബോള്‍ കളിക്കാനും പഠിച്ചു.

ഒരു ദിവസം ടിവി കണ്ടുകൊണ്ടിരിക്കെ, 13 വയസു തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ജിംനാസ്റ്റിക് പ്രകടനം ജന്നിഫര്‍ കാണാനിടയായി. യുഎസ് ജിംനാസ്റ്റിക് ടീമില്‍ വളരെ ചെറുപ്പത്തില്‍ ഇടം നേടിയ 'ഡോമിനിക്യു' എന്ന ജിംനാസ്റ്റായിരുന്നു അത്. 'എനിക്കും ജിംനാസ്റ്റിക്‌സ് പഠിക്കണം', ആഗ്രഹം അവള്‍ മാതാപിതാക്കളെ അറിയിച്ചു.

അവര്‍ അവളെ ഒരു ജിംനാസ്റ്റിക്‌സ് സ്‌കൂളില്‍ ചേര്‍ത്തു. ടെലിവിഷനില്‍ താന്‍ കണ്ട പെണ്‍കുട്ടിയെ റോള്‍മോഡല്‍ ആയി കണ്ടായിരുന്നു അവളുടെ പരിശീലനം. 15 വയസ് ആയപ്പോഴേക്കും ജന്നിഫര്‍ അമേരിക്കയിലെ അറിയപ്പെടുന്ന ഒരു ജിംനാസ്റ്റ് ആയി മാറി. റോള്‍ മോഡല്‍ ആയിക്കണ്ട ഡോമിനിക്യു 1996-ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ യുഎസ് ടീമില്‍ അംഗമായപ്പോള്‍ 2 വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ജൂനിയര്‍ ഒളിപിക്‌സില്‍ ജന്നിഫറും സമ്മാനം നേടി.

ജന്നിഫറിന് 16 വയസായപ്പോള്‍ അവള്‍ തന്റെ യഥാര്‍ഥ മാതാപിതാക്കളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ബ്രിക്കര്‍ കുടുംബം അവളെയും കൂട്ടി അവള്‍ ജനിച്ച ആശുപത്രിയിലെത്തി. രേഖകള്‍ പരിശോധിച്ചപ്പോള്‍ അവളുടെ പിതാവിന്റെ പേര് ഡിമിട്രു മൊഷിയാനൊ എന്നാണെന്നു കണ്ടെത്തി. ജന്നിഫര്‍ ഒരു കാര്യം ശ്രദ്ധിച്ചു. താന്‍ ആരാധിക്കുന്ന അമേരിക്കന്‍ ജിംനാസ്റ്റ് ഡോമിനിക്യുവിന്റെ, പിതാവിന്റെ പേരും ഡിമിട്രു മൊഷിയാനൊ എന്നാണ്.

തുടര്‍ന്നു നടത്തിയ അന്വേഷണം അതിശയകരമായ ഒരു സത്യത്തിലേക്കാണ് അവളെ നയിച്ചത്. 1987 ഒക്ടോബര്‍ 1-നു സ്വന്തം അനിയത്തിയുടെ മുഖം കാണാന്‍ പോലും സാധിക്കാതെ ആശുപത്രി വിട്ടുപോകേണ്ടി വന്ന അന്നത്തെ ആ ആറുവയസുകാരിയാണ് 'ഡോമിനിക്യു മൊഷിയാനൊ'. അതായത് ഡോമിനിക്യു എന്ന ജിംനാസ്റ്റ് ജന്നിഫറിന്റെ സ്വന്തം അച്ഛനും അമ്മയ്ക്കും അവള്‍ പിറക്കുന്നതിനും ആറു വര്‍ഷം മുമ്പേ പിറന്ന സ്വന്തം കൂടപ്പിറപ്പാണ്! അവള്‍ക്കിപ്പോള്‍ ഒരു അനുജത്തി കൂടിയുണ്ട്. ക്രിസ്റ്റീന മൊഷിയാനൊ.

അവള്‍ ഡോമിനിക്യുവിന് ഒരു കത്തെഴുതി. തെളിവായി ഹോസ്പിറ്റലില്‍ നിന്നു കോപ്പിയെടുത്ത തന്റെ ജനന രേഖകളും ഫോട്ടോയും ഒപ്പം ചേര്‍ത്തു. ജന്നിഫറിന്റെ ഫോട്ടോ കണ്ട ഡോമിനിക്യുവിനു, അവള്‍ തന്റെ സഹോദരിയാണെന്നു തിരിച്ചറിയാന്‍ മറ്റു തെളിവുകളൊന്നും വേണ്ടി വന്നില്ല. കാരണം ഇളയ സഹോദരി ക്രിസ്റ്റീനയും ജന്നിഫറും കാഴ്ചയില്‍ ഒരുപോലെയായിരുന്നു.

അവര്‍ കണ്ടുമുട്ടി. ഡോമിനിക്യു, ജന്നിഫറിനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. അപ്പോഴേക്കും കാന്‍സര്‍ ബാധിച്ച് പിതാവ് ഡിമിട്രു മൊഷിയാനൊ മരിച്ചു കഴിഞ്ഞിരുന്നു. അമ്മ സന്തോഷവും കുറ്റബോധവും നിറഞ്ഞ് അവളെ കെട്ടിപ്പിടിച്ചു.

അമ്മ എന്നെയോര്‍ത്തു കരയുന്നതെന്തിന്, ഇതായിരുന്നു എന്റെ വിധി. ഇങ്ങനെയൊക്കെ സംഭവിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നും ഇഴഞ്ഞു നടക്കുന്ന ഒരു പാഴ്ജന്മമാകുമായിരുന്നുവെന്ന് അവള്‍ പറഞ്ഞു. കാലം കരുതിവയ്ക്കുന്ന വേദനകള്‍ക്ക് ചിലപ്പോള്‍ വരുംകാല ചരിത്രത്തില്‍ മധുരമായിരുക്കും രുചിയെന്ന് ജന്നിഫര്‍ വിധിയോടു വിളിച്ചു പറയുന്ന നിമിഷമായിരുന്നു അത്.

ജന്നിഫറിന് ഇപ്പോള്‍ 31 വയസ്. അമ്മയ്ക്കും ചേച്ചിക്കും അനുജത്തിക്കുമൊപ്പം അവള്‍ സന്തോഷമായി ജീവിക്കുന്നു. ജിംനാസ്റ്റിക്‌സിനു പുറമേ മോഡലിങ്, ടെലിവിഷന്‍ അവതാരക, മോട്ടിവേഷനല്‍ സ്പീക്കര്‍ എന്നീ നിലകളിലും അവള്‍ പ്രശസ്ത. ഒന്നും അസാധ്യമല്ല എന്ന പേരില്‍ ജന്നിഫര്‍ എഴുതിയ ആത്മകഥ അമേരിക്കയിലെ ബെസ്റ്റ് സെല്ലറുകളില്‍ ഒന്നാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറിഞ്ഞതൊന്നുമല്ല സത്യം ഹിമാലയത്തിൽ സംഭവിച്ചത് ഇത്..! ഭൂകമ്പഭൂപടത്തിൽ ഇന്ത്യയും...! മോർച്ചറിയിൽ കുന്നുകൂടി,ജാഗ്രത  (5 minutes ago)

തടാകം പിളർന്ന് വന്നതും ബാങ്ക് ലോക്കര്‍ ഒലിച്ചിറങ്ങി കോടികൾ തകര്‍ത്ത് നാട്ടുകാർ മൃതദേഹങ്ങൾ നടുറോഡിൽ പോസ്റ്റ്മാർട്ടം  (8 minutes ago)

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (32 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (56 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (1 hour ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (1 hour ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (2 hours ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (2 hours ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (2 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (3 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (15 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (15 hours ago)

Malayali Vartha Recommends