വിവാഹത്തിന്റേയും പരീക്ഷയുടേയും 'മുഹൂര്‍ത്തം' അച്ചു തെറ്റിച്ചില്ല!

ഇന്നലെ രാവിലെ 10-ന് ആയിരുന്നു ജെ.സൈമണ്‍-ന്റേയും സ്വര്‍ണമ്മയുടെയും മകളായ അച്ചുവിന്റെയും അഞ്ചുമരംകാല മൈലകുന്ന് അയിന്‍ നിവാസില്‍ ഷീന്‍പ്രസാദിന്റേയും വിവാഹം.
വിവാഹം നിശ്ചയിച്ച ശേഷമാണ് പരീക്ഷാതീയതി ഏഴാം തീയതിയില്‍നിന്ന് പത്തിലേയ്ക്കു മാറ്റിയ വിവരമെത്തിയത്.
വിവാഹം, കിളിയൂര്‍ ഉണ്ണി മിശിഹാ ദേവാലയത്തിലായിരുന്നു .
തുടര്‍ന്ന് വെള്ളറടയിലെ ഹാളില്‍ വിരുന്നുസല്‍ക്കാരം നടക്കുന്നതിനിടയില്‍ വരനെയും കൂട്ടി വധു പരീക്ഷയ്‌ക്കെത്തുകയായിരുന്നു.
1.30-ന് ആരംഭിച്ച പരീക്ഷയ്ക്ക് 1.45-ന് അച്ചു എത്തി.
അച്ചു പരീക്ഷയെഴുതാന്‍ തുടങ്ങിയപ്പോള്‍ സുഹൃത്തുക്കളോടൊപ്പം വിരുന്നു സല്‍ക്കാര വേദിയിലേയ്ക്കു മടങ്ങിയ ഷീന്‍പ്രസാദ് വൈകിട്ട് തിരിച്ചെത്തി ഭാര്യയെ കൂട്ടിക്കൊണ്ടു വീട്ടിലേയ്ക്കു പോയി.
https://www.facebook.com/Malayalivartha


























