Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടിച്ചു മാറ്റലുകളുടെ ഈ ലോകത്ത് തനിക്ക് കിട്ടിയ അഭിനന്ദനങ്ങള്‍ യഥാര്‍ഥ അവകാശിക്ക് പങ്കുവച്ചുകൊണ്ട് ആല്‍വിന്‍ പറയുന്നു, ആ വരികള്‍ എന്റേതല്ല!

13 JANUARY 2019 11:47 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ആല്‍വിന്‍ ഇമ്മട്ടിയാണ് ടിക്‌ടോക്കിലെ ഇപ്പോഴത്തെ താരം. കക്ഷിയെ വൈറല്‍ ആക്കിയതാരെന്നോ, നമ്മുടെ സ്വന്തം കലക്ടര്‍ ബ്രോ പ്രശാന്ത് ഐഎഎസും. ബാഹുബലിയിലെ ധീവര... എന്ന പേരില്‍ പ്രശസ്തമായ ഗാനത്തിന്, നമ്മള്‍ സ്വപ്നത്തില്‍ പോലും കാണാത്ത മലയാളം വരികളുമായി ടിക്ടോക്കില്‍ എത്തിയ ആല്‍വിനെ കലക്ടര്‍ ബ്രോ സ്വന്തം എഫ്ബി വാളിലേക്ക് ചേര്‍ത്തു.

ഹര്‍ത്താലിന്റെ കാര്യത്തില്‍ മലയാളികള്‍ സ്വീകരിച്ചിരിക്കുന്ന സമീപനത്തെപ്പറ്റി പറഞ്ഞു, ആര് എന്ത് പറഞ്ഞാലും നമുക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ളതേ ചിലര്‍ കേള്‍ക്കൂ. മനസ്സിലാക്കൂ... എന്ന്  കുറിച്ച കലക്ടര്‍ ബ്രോ, അസംഘടിതമേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ഹര്‍ത്താലുകള്‍ ഉയര്‍ത്തുന്ന മാനസിക സംഘര്‍ഷങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട്, അവരുടെ ആശങ്കകള്‍ അടുത്തറിയുന്നവര്‍ അതേക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ കാട്ടുന്ന നിഷേധാത്മകനിലപാടുകളെ കുറിച്ച് നിരാശയോടെ പരാമര്‍ശിക്കുകയാണ് ഇങ്ങനെ; അവര്‍ക്ക് ജീവന്‍ മരണ പ്രശ്‌നമാണ് തൊഴിലും അതില്ലാതാക്കുന്ന നിര്‍ബന്ധിത സമരങ്ങളും. സഹികെട്ട് അതൊന്ന് പറഞ്ഞ് പോയാലോ, ചിലരുടെ കര്‍ണ്ണപുടത്തില്‍ ശബ്ദതരംഗമായി അത് പതിയുന്നത് വേറെന്തോ ആയിട്ടാണ്. മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയാന്‍ കൂടെ ഉദാഹരണമായി ചേര്‍ത്തത് ആല്‍വിന്‍ ഇമ്മട്ടി ചെയ്ത ധീവര എന്ന ഗാനത്തിന്റെ ടിക് ടോക് വീഡിയോ ആയിരുന്നു.

ഇത്രയും വലിയ ഫിലോസഫി ഇത്രയും ലളിതമായി പറഞ്ഞ് തന്ന ആല്‍വിന്‍ ഇമ്മട്ടിക്ക് അഭിനന്ദനം എന്ന് കലക്ടര്‍ കുറിക്കുക കൂടി ചെയ്തപ്പോള്‍, ആല്‍വിന്‍ അതിന് കമന്റ് രൂപത്തില്‍, അഭിനയം മാത്രമേ എന്റേതുള്ളൂ വരികള്‍ മറ്റാരുടെയോ ആണ് എന്നറിയിച്ചു. ആ സത്യസന്ധമായ ഉത്തരത്തിനു കയ്യടിച്ച ജനങ്ങള്‍ ആല്‍വിനെ വൈറല്‍ ആക്കി. അമേരിക്കയിലെ ഫ്‌ലോറിഡയില്‍ മൂന്നാം സെമസ്റ്റര്‍ നഴ്‌സിംഗ് വിദ്യാര്‍ഥിയാണ് ആല്‍വിന്‍. നാട്ടില്‍ തൃശൂര്‍ ആണ് സ്വദേശം. കഴിഞ്ഞ ഒരു വര്‍ഷമായി ടിക് ടോക്കില്‍ സജീവമായ ആല്‍വിന് നടന്നതൊക്കെയും ഒരത്ഭുതം എന്ന് വിചാരിക്കാനേ കഴിയുന്നുള്ളൂ.

''നേരമ്പോക്കിന് വേണ്ടി ഇടക്കിടക്കു ടിക് ടോക്ക് വീഡിയോകള്‍ ചെയ്യാറുണ്ട്. എന്നാല്‍ വൈറല്‍ ആയി മാറിയത് ഇപ്പോഴാണ്. കലക്ടര്‍ ബ്രോയുടെ ഒരു ആരാധകനാണ് ഞാന്‍. അതുകൊണ്ട് തന്നെ അദ്ദേഹം എന്റെ വീഡിയോ ഷെയര്‍ ചെയ്തുകണ്ടപ്പോള്‍ വലിയ സന്തോഷമായി.

കളക്ടര്‍ ബ്രോയുടെ കുറിപ്പ് ഇങ്ങനെ: 

 

വിളിച്ചതാരായാലും ഹര്‍ത്താല്‍ നന്നായാ മതി എന്ന ഉദാത്ത ചിന്തയാണ് പലര്‍ക്കും. ഏതാനും മാസങ്ങളായി കേരളം സഹിക്കാവുന്നതിനും അപ്പുറത്തെ കോപ്രായങ്ങള്‍ കാണുന്നു, സഹിക്കുന്നു. നിര്‍ബന്ധിതമായി കായികബലം ഉപയോഗിച്ച് അടിച്ചേല്‍പ്പിക്കുന്ന ബഹളങ്ങള്‍ക്കും സമരങ്ങള്‍ക്കുമിടയില്‍ ചവിട്ടിമെതിക്കപ്പെടുന്നവന്‍ നമ്മുടെ കണ്ണില്‍ പെടാത്തത് കൊണ്ടാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാവാത്തത്.

നിര്‍ബന്ധിത ഹര്‍ത്താലും ബന്ദും അന്നന്നത്തെ കഞ്ഞിക്ക് വകയുണ്ടാക്കുന്നവന്റെ, ദിവസക്കൂലിക്കാരന്റെ വയറ്റത്താണ് അടിക്കുന്നത്. അസംഘടിതനാണവന്‍. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ തൊഴിലാളികളും കച്ചവടക്കാരും സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും അസംഘടിതരാണ്. അവര്‍ക്ക് ജീവന്‍ മരണ പ്രശ്‌നമാണ് തൊഴിലും അതില്ലാതാക്കുന്ന നിര്‍ബന്ധിത സമരങ്ങളും. സഹികെട്ട് അതൊന്ന് പറഞ്ഞ് പോയാലോ, ചിലരുടെ കര്‍ണ്ണപുടത്തില്‍ ശബ്ദതരംഗമായി അത് പതിയുന്നത് വേറെന്തോ ആയിട്ടാണ്. കമ്മിസംഘികോങ്ങിസുടാപ്പി മുദ്രകുത്തല്‍ യോജന തുടങ്ങുകയായി. ഈ പാവങ്ങള്‍ പറയുന്നത് ജീവിക്കാന്‍ അനുവദിക്കണം എന്നാണ്. വേറൊന്നുമല്ല.

ആര് എന്ത് പറഞ്ഞാലും നമുക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ളതേ ചിലര്‍ കേള്‍ക്കൂ. മനസ്സിലാക്കൂ. അതുകൊണ്ടാണ് ഈയിടെയായി ഒന്നും പറയാത്തത്.

ഇത്രയും വലിയ ഫിലോസഫി ഇത്രയും ലളിതമായി പറഞ്ഞ് തന്ന ആല്‍വിന്‍ ഇമ്മട്ടിക്ക് അഭിനന്ദനം.
ബ്രോസ്വാമി 

ആല്‍വിന്‍ ഇമ്മട്ടി തുടര്‍ന്ന് പറയുന്നു, ഇവിടെ സൗത്ത് ഫ്‌ലോറിഡ മുഴുവന്‍ ഞാന്‍ ഇപ്പോള്‍ താരമായി മാറിയിരിക്കുകയാണ്. ഇവിടുത്തെ മലയാളികളുടെ കടുത്ത പിന്തുണയുണ്ട്. നാട്ടിലും എല്ലാവരും തികഞ്ഞ പ്രോത്സാഹനമാണ്. ഭാവിയില്‍ സിനിമയില്‍ കയറണം എന്നാണ് ആഗ്രഹം. അഭിനയ മോഹിയായതിനാലാണ് ഇത്തരത്തില്‍ വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയത്. അതിനെല്ലാം മികച്ച പ്രതികരണം ലഭിക്കുന്നു എന്നതില്‍ സന്തോഷം'' ആല്‍വിന്‍ ഇമ്മട്ടി പറയുന്നു.

പഠനശേഷം സിനിമ മോഹം വളരെ ഗൗരവമായി മുന്നോട്ട് കൊണ്ട് പോകാനാണ് ആല്‍വിന്‍ ആഗ്രഹിക്കുന്നത്. ഒപ്പം ആ പാട്ടിന് കളക്ടര്‍ ബ്രോ പറഞ്ഞത്ര വലിയ ഫിലോസഫി ഉണ്ടെന്ന് താന്‍ അറിഞ്ഞിരുന്നില്ല എന്നും പാട്ടിന്റെ മലയാളം വരികള്‍ എഴുതിയ വ്യക്തി ആരായാലും അദ്ദേഹത്തിന് തനിക്ക് ലഭിച്ച അഭിനന്ദനങ്ങള്‍ താന്‍ പങ്കുവയ്ക്കുന്നു എന്നും ആല്‍വിന്‍ പറയുന്നു.അടിച്ചു മാറ്റലുകളുടെ ഈ ലോകത്ത് തനിക്ക് കിട്ടിയ അഭിനന്ദനങ്ങള്‍ യഥാര്‍ഥ അവകാശിക്ക് പങ്കുവച്ചുകൊണ്ട് ആല്‍വിന്‍ മാതൃകയാവുകയാണ്. 

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തടാകം പിളർന്ന് വന്നതും ബാങ്ക് ലോക്കര്‍ ഒലിച്ചിറങ്ങി കോടികൾ തകര്‍ത്ത് നാട്ടുകാർ മൃതദേഹങ്ങൾ നടുറോഡിൽ പോസ്റ്റ്മാർട്ടം  (3 minutes ago)

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (27 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (51 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (1 hour ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (1 hour ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (2 hours ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (2 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (3 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (15 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (15 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (16 hours ago)

Malayali Vartha Recommends