Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിംഗപ്പൂരിലെത്തിയ മലേഷ്യക്കാരന്‍ ഭക്ഷണം വാങ്ങുവാനിറങ്ങിയ ശേഷം താമസസ്ഥലത്തേക്കുള്ള വഴി തിരിച്ചറിയാനായില്ല, ചോദിക്കാന്‍ നാണക്കേടായതിനാല്‍ നഗരത്തില്‍ അലഞ്ഞത് 10 ദിവസം!

13 JANUARY 2019 04:21 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അപരിചിതമായ സ്ഥലത്തെത്തിയാല്‍ അവിടെയുള്ളവരോട് വഴി ചോദിച്ച് മനസിലാക്കുന്നതില്‍ അസ്വഭാവികതയൊന്നുമില്ല. എന്നാല്‍ നാണക്കേട് ഭയന്ന് ആരോടും വഴി ചോദിക്കാതിരുന്ന ഒരു കൗമാരക്കാരvd]Jz അനുഭവമാണ് ഏറെ അമ്പരപ്പുളവാക്കുന്നത്.

ഹാംഗ് ഡാമിംഗ് എന്ന മലേഷ്യ സ്വദേശിയായ 18-കാരനാണ് താന്‍ താമസിക്കുന്ന കെട്ടിടത്തിലേക്കുള്ള വഴിയറിയാതെ സിംഗപ്പൂര്‍ നഗരത്തില്‍ 10 ദിവസങ്ങള്‍ കറങ്ങി നടന്നത്. ജോലി തേടി കഴിഞ്ഞ മാസമാണ് ഹാംഗ് മലേഷ്യയില്‍ നിന്നും സിംഗപ്പൂരിലെത്തിയത്. ഹാംഗ് ഒരു സുഹൃത്തിനൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്.

സുഹൃത്ത് മറ്റൊരു സ്ഥലത്തു പോകുന്നതിനു മുന്‍പായി ഭക്ഷണം വാങ്ങിക്കുവാന്‍ ഹാംഗിന് പണം നല്‍കിയിരുന്നു. അദ്ദേഹം പോയി കഴിഞ്ഞ് ഭക്ഷണം വാങ്ങുവാനായി അടുത്തുള്ള ഭക്ഷണശാലയില്‍ ഹാംഗ് പോയി. എന്നാല്‍ തിരികെ മുറിയിലേക്കു പോകുവാന്‍ ഇറങ്ങിയപ്പോഴാണ് ഏത് ദിശയിലേക്കാണ് പോകേണ്ടതെന്ന് അറിയാതെ ഹാംഗ് കുഴങ്ങിയത്. എവിടെ നോക്കിയാലും ഒരു പോലുള്ള കെട്ടിടങ്ങളും വഴികളും അതായിരുന്നു ഹാംഗില്‍ സംശയമുണ്ടാക്കിയത്.

പണവും പാസ്‌പോര്‍ട്ടും മൊബൈല്‍ ഫോണും, ഹാംഗ് മുറിയിലായിരുന്നു വച്ചിരുന്നത്. അതുകൊണ്ട് വഴി ചോദിച്ച് മനസിലാക്കുവാന്‍ സുഹൃത്തിനെ പോലും വിളിക്കുവാന്‍ ഹാംഗിനായില്ല. എന്നാല്‍ ആരോടെങ്കിലും വഴി ചോദിച്ചു മനസിലാക്കുകയോ ആരുടെയെങ്കിലും ഫോണ്‍ വാങ്ങി സുഹൃത്തിനെ വിളിക്കുവാനോ ഹാംഗ് തയാറായില്ല. തുടര്‍ന്ന് 10 ദിവസമാണ് ഹാംഗ് നഗരത്തില്‍ ചിലവഴിച്ചത്.

എന്നാല്‍ എട്ട് ദിനങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഹാംഗിന്റെ കൈവശമുണ്ടായിരുന്ന പണം തീര്‍ന്നിരുന്നു.എന്നിട്ടും, വീട്ടിലേക്ക് മടങ്ങിപ്പോകുവാന്‍ ഒരാളോടു പോലും വഴി ചോദിച്ചു മനസിലാക്കുവാന്‍ തയാറാകാതിരുന്ന ഹാംഗ് ഭക്ഷണം കഴിക്കുവാനുള്ള പണത്തിനായി ആളുകളോട് ഭിക്ഷ ചോദിക്കുവാന്‍ ആരംഭിച്ചു. രണ്ടു ദിവസങ്ങള്‍ക്കൂടി കഴിഞ്ഞപ്പോഴാണ് ഹാംഗിന്റെ നല്ല സമയമുദിച്ചത്. കാരണം വീട്ടില്‍ മടങ്ങിയെത്തിയ സുഹൃത്ത് ഹാംഗിനെ കാണാത്തതിനെ തുടര്‍ന്ന് പോലീസില്‍ അറിയിച്ചിരുന്നു.

മാത്രമല്ല പല സ്ഥലങ്ങളിലും നോട്ടീസും പതിപ്പിച്ചിരുന്നു. ഈ നോട്ടീസ് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ ഹാംഗിനെ കണ്ടെത്തുകയായിരുന്നു. ആ സമയം വീട്ടില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെയുള്ള ഗ്രൗണ്ടിലായിരുന്നു ഹാംഗ്. സുഹൃത്തിന്റെ അടുക്കല്‍ തിരികെയെത്തിയ ഹാംഗ് സ്വന്തം നാടായ മലേഷ്യയിലേക്ക് മടങ്ങി പോയിരിക്കുകയാണ്.

ഇനി താന്‍ സിംഗപ്പൂരിലേക്ക് മടങ്ങി വരില്ലെന്നും ഇവിടെ ജീവിക്കുവാന്‍ ഭയമാണെന്നുമാണ് അദ്ദേഹം പറയുന്നത്. ഹാംഗിന്റെ കഥ സിംഗപ്പൂരിലും മലേഷ്യയിലും വ്യാപകമായി പ്രചരിച്ചിരുന്നു. വീട്ടിലേക്കുള്ള വഴി ചോദിച്ചു മനസിലാക്കുവാന്‍ നാണമുള്ളയാള്‍ എങ്ങനെയാണ് ഭിക്ഷ ചോദിക്കുന്നതെന്നാണ് ഏവരുടെയും ചോദ്യം. ഇത്തരം ചിന്താഗതികള്‍ വച്ചു പുലര്‍ത്തുന്നയാള്‍ക്ക് മുന്‍പോട്ടുള്ള ജീവിതം വളരെ ദുസഹമായിരിക്കുമെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർഷകർക്ക് തിരിച്ചടിയായി.... വിപണിയിൽ റബർവില വീണ്ടും താഴേക്ക്....  (12 minutes ago)

വിറങ്ങലിച്ച് നേപ്പാൾ... നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അത്ഭുത രക്ഷപ്പെടലുമായി നിരവധി പേർ, 1643 കുട്ടികളുടെ ജീവൻ രക്ഷിച്ച അധ്യാപകൻ മാതൃകയായി  (33 minutes ago)

ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു...  (59 minutes ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (1 hour ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (1 hour ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (1 hour ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (1 hour ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (1 hour ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (1 hour ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (2 hours ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (2 hours ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (2 hours ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (2 hours ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (2 hours ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (3 hours ago)

Malayali Vartha Recommends