Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മന്ത്രിമുഖ്യന്റെ ഷൂ ഫോട്ടോഷോപ്പ് ചെയ്ത് മിനുക്കിയത് പുകിലായി!

17 JANUARY 2019 01:20 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

സ്‌കോമോ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഓസ്‌ട്രേലിയന്‍ പ്രധനമന്ത്രി സ്‌കോട്ട് മോറിസണ്‍ തന്റെ കുടുംബത്തോടൊപ്പം ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രം സോഷ്യല്‍മീഡിയകളില്‍ വലിയ ചര്‍ച്ചയായി. അദ്ദേഹത്തിന്റെ ഔദ്യോഗിക പേജില്‍ പോസ്റ്റു ചെയ്തിരിക്കുന്നത് ഫോട്ടോഷോപ് ചെയ്ത ചിത്രമാണ്. ലിബറല്‍ പാര്‍ട്ടിയുടെ പ്രതിനിധിയായ സ്‌കോമോയും അദ്ദേഹത്തിന്റെ ഭാര്യ ജെനിയും മക്കളായ ലിലിയും ആബിയും ഒരു പുല്‍ത്തകിടില്‍ ഇരിക്കുന്നതാണ് ചിത്രം.

ഈ ചിത്രം കാണുന്ന ആരുടെയും ദൃഷ്ടി, ലിബറല്‍ പാര്‍ട്ടി പ്രതിനിധിയായ പ്രധാനമന്ത്രിയുടെ ഷൂവില്‍ പതിയണമെന്നില്ല. എന്നാല്‍ ലേബര്‍ പാര്‍ട്ടിയുടെ മീഡിയാ യൂണിറ്റുകാരുടെ കഴുകന്‍ നോട്ടത്തില്‍ നിന്ന്, വികലമായി ഫോട്ടോഷോപ് ചെയ്ത ആ ഷൂ ഒളിപ്പിക്കാനുമായില്ല. പിന്നീടത് വാര്‍ത്തയായി, പുകിലായി, ലോകം മുഴുവന്‍ വാര്‍ത്തയായി. സൂക്ഷിച്ചു നോക്കിയാല്‍ കാണാവുന്ന ഒരു കാര്യം സ്‌കോമോ അണിഞ്ഞിരിക്കുന്ന ഷൂ യാഥാര്‍ഥമല്ല എന്നതാണ്. കുറച്ചു കൂടെ സൂക്ഷിച്ചു നോക്കിയാല്‍ കാണാം അവ അദ്ദേഹത്തിന്റെ കാലിലല്ല അണിഞ്ഞിരിക്കുന്നതെന്ന്. പിന്നീടു 'ഫോട്ടോഷോപ്' ചെയ്ത് കൂട്ടിച്ചേര്‍ത്തതാണിതെന്ന് വ്യക്തമാണ്. ഓസ്‌ട്രേലിയയുടെ ഏറ്റവും പുതിയ നായകനു ചേരുന്നത് സ്‌പോര്‍ട്‌സ് ഷൂ ആണെന്നു കരുതിയാകാം അത്തരം ഷൂ അണിയിച്ചിരിക്കുന്നത് എന്നാണ് ഒരു കമന്റ്.

മറ്റൊരാള്‍ പറയുന്നത് നല്ല വെള്ള ഷൂ പ്രധാനമന്ത്രിയുടെ പാദത്തിലേക്ക് ഫോട്ടോഷോപ് ചെയ്തു പിടിപ്പിച്ചിട്ടുണ്ട്. നമ്മുടെ നികുതിപ്പണം കൊണ്ട് ചെയ്യുന്നതു കണ്ടോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. (എന്തായാലും നികുതിപ്പണത്തേക്കുറിച്ച് ഓസ്‌ട്രേലിയക്കാര്‍ ബോധവാന്മാരാണെന്നും മനസ്സിലാക്കാം.) എന്നാല്‍, ഇതിലെ പ്രധാന പ്രശ്‌നം അതൊന്നുമല്ല. പ്രധാനമന്ത്രിക്കിപ്പോള്‍ രണ്ട് ഇടതു പാദങ്ങളുണ്ടെന്ന തോന്നലാണുളവാക്കുന്നു അതെന്നാണ് മറ്റൊരു നിരീക്ഷണം. ഇടതു കാലിലിടുന്ന ഷൂ തന്നെ വലതു കാലിലും ഫോട്ടോഷോപ് ചെയ്തു ചേര്‍ത്തിരിക്കുന്നുവെന്നാണ് ആരോപണം. (ചിലപ്പോള്‍ പ്രധാനമന്ത്രി ഇരു പാദങ്ങളിലും ഇടത്തെ കാലിലെ ഷൂ ഇടാന്‍ ഇഷ്ടപ്പെടുന്നയാളാകാമെന്നാണ് മറ്റൊരു കമന്റ്.)

ഫോട്ടോഷോപ് ചെയ്തു ചേര്‍ത്തുവെന്നത് അതിശയോക്തിയല്ലെന്നാണ് മറ്റൊരാള്‍ക്ക് സംശയം. ലോകത്തെ ഏറ്റവും ശക്തികൂടിയ ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇത്രയും മോശമായി എങ്ങനെയാണ് ഒരു ചിത്രം മാറ്റുന്നത് എന്നാണ് അവരുടെ സംശയം. അത് മൈക്രോസോഫ്റ്റിന്റെ ഫ്രീ സോഫ്റ്റ്‌വെയര്‍ ആയ 'പെയിന്റ്' ഉപയോഗിച്ചുള്ള കൂട്ടിച്ചേര്‍ക്കലാകാനാണ് വഴിയെന്നാണ് മറ്റൊരു കമന്റ്. പത്രക്കാര്‍ ഈ ചിത്രത്തെക്കുറിച്ചുള്ള സത്യം കണ്ടുപിടിക്കണം. വോട്ടര്‍മാര്‍ക്ക് സത്യമറിയാനുള്ള അവകാശമുണ്ട് എന്നാണ് മറ്റൊരാള്‍ പറയുന്നത്.

 

എന്നാല്‍ സ്‌കോമോയും ആളൊരു രസികന്‍ തന്നെയാണെന്നു തെളിയിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞത് തിളങ്ങുന്ന ഷൂ എന്നെ അണിയിക്കാന്‍ ഞാന്‍ പറഞ്ഞില്ല. ഇനി നിങ്ങള്‍ക്ക് ഫോട്ടോഷോപ് ചെയ്തു കളിക്കണമെങ്കില്‍ എന്റെ (ഇല്ലാത്ത) തലമുടിയില്‍ (മുന്‍പില്‍ കഷണ്ടിയാണ്) ചെയ്യൂ. എന്റെ കാലില്‍ തൊടേണ്ട എന്നാണ്. ഇതാ എന്റെ കാലുകള്‍ അവയുടെ മുഴുവന്‍ പ്രഭാവത്തോടെയും എന്നു പറഞ്ഞ് തന്റെ പാദത്തിന്റെ ചിത്രവും അദ്ദേഹം പോസ്റ്റു ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (17 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (41 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (59 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (1 hour ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (2 hours ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (2 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (15 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (15 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (16 hours ago)

Malayali Vartha Recommends