മ്യൂസിയമാക്കിയ ഇറാനിലെ ഷായുടെ കൊട്ടാരം പൊതുജനസന്ദര്‍ശനത്തിനായി തുറന്നുകൊടുത്തു

ഇസ്‌ലാമിക വിപ്ലവത്തെ തുടര്‍ന്ന് 1979-ല്‍ രാജ്യം വിടുന്നതിനുമുമ്പ് ഷാ മുഹമ്മദ് രിസാ പഹ്‌ലവി ജീവിതം ചെലവിട്ട തെഹ്‌റാനിലെ കൊട്ടാരത്തെ, ഇറാന്‍ ഭരണകൂടം മ്യൂസിയം ആക്കി മാറ്റി .
നാല്‍പതു വര്‍ഷം മുമ്പ് ഇറാന്റെ പരമാധികാരി ആഡംബരപൂര്‍വം ജീവിതം നയിച്ച കൊട്ടാരം പൊതുജനങ്ങള്‍ക്കായി തുറന്നു.
ഏതൊരു ഇറാന്‍ പൗരനും ഒരിക്കലെങ്കിലും സന്ദര്‍ശിക്കാന്‍ കൊതിക്കും വിധത്തിലാണ് അതിന്റെ രൂപമാറ്റം.
അല്‍ബോര്‍സ് പര്‍വതനിരകള്‍ക്കു സമീപത്ത് 27 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന നിയാവരന്‍ കൊട്ടാരത്തില്‍ പ്രവേശിക്കാന്‍ ഒരു ഡോളറിനടുത്ത് മതിയാവും.
1800-കളില്‍ ക്വജര്‍ രാജവംശവുമായി ബന്ധപ്പെട്ടതാണ് കൊട്ടാരത്തിന്റെ ചരിത്രം. പര്‍വതമേഖലയില്‍ വേനല്‍കാലത്ത് താമസിക്കാന്‍ പണി കഴിപ്പിച്ചതായിരുന്നു കൊട്ടാരം.

ഇറാന്‍ വിപ്ലവത്തിന്റെ 40-ാം വാര്‍ഷികമാണിത്.
https://www.facebook.com/Malayalivartha


























