Widgets Magazine 

04
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അമേരിക്കയില്‍ പ്രെസ്യൂമ്‌സ്‌കോട്ട് നദിയില്‍ കറങ്ങുന്ന 'മഞ്ഞു ചക്രം'!

18 JANUARY 2019 03:04 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അമേരിക്കയിലെ വെസ്റ്റ് ബ്രൂക്കിലുള്ള നദിയില്‍ മഞ്ഞു കൊണ്ടുള്ള ഒരു വൃത്തം രൂപപ്പെട്ടു, മാത്രമല്ല അത് ചക്രം പോലെ കറങ്ങുകയും ചെയ്യുന്നുണ്ട്.

പ്രെസ്യൂമ്‌സ്‌കോട്ട് എന്ന നദിയിലാണ് ഈ അപൂര്‍വ പ്രതിഭാസം രൂപപ്പെട്ടത്. വെസ്റ്റ് ബ്രൂക്ക് നിവാസികള്‍ ഒട്ടും പരിചിതമല്ലാത്ത ഈ കാഴ്ച കണ്ടതോടെ അദ്ഭുതപ്പെട്ടു. പലരും പല തരത്തിലുള്ള കഥകളും ഊഹങ്ങളും മെനഞ്ഞെടുത്തു. ഇത്തരത്തില്‍ ഒന്നായിരുന്നു അന്യഗ്രഹ ജീവികളുടെ സാന്നിധ്യം.

അന്യഗ്രഹ ജീവികള്‍ സഞ്ചരിച്ച പറക്കും തളിക ഈ മഞ്ഞു ചക്രത്തിനു മുകളിലുണ്ടെന്നു വരെ പലരും വിശ്വസിച്ചു. മനുഷ്യര്‍ക്കു കാണാന്‍ കഴിയില്ലെന്നും, ഭാരമില്ലാത്തവയാണ് ഈ പറക്കും തളികയെന്നും കിംവദന്തികള്‍ പരന്നു. ഇതോടെയാണ് ഈ മഞ്ഞ് ചക്രത്തിന്റെ പിന്നിലെ സത്യം വെളിപ്പെടുത്തി ഗവേഷകര്‍ രംഗത്തെത്തിയത്.

വൃത്തത്തില്‍ കാണപ്പെടുന്ന തീരെ കനം കുറഞ്ഞ ഒരു മഞ്ഞു പാളിയാണ് നദിയില്‍ രൂപപ്പെട്ടത്. ഡിസ്‌കിനോട് സാമ്യമുള്ള രൂപമായതിനാല്‍ ഐസ് ഡിസ്‌ക് എന്നാണ് ഈ പ്രതിഭാസത്തിനു ശാസ്ത്രം നല്‍കിയിരിക്കുന്ന പേര്. ഐസ് ഡിസ്‌ക് അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്. സാധാരണ ഗതിയില്‍ ധ്രുവപ്രദേശങ്ങളോടു ചേര്‍ന്നു കിടക്കുന്ന അലാസ്‌കയിലും, സൈബീരിയയിലും നദികളില്‍ ശൈത്യകാലത്തിന്റെ അവസാനത്തിലാണ് ഇവ രൂപപ്പെടാറുള്ളത്.

90 മീറ്റര്‍ വിസ്തൃതിയാണ് വെസ്റ്റ് ബ്രൂക്കില്‍ രൂപപ്പെട്ട ഈ മഞ്ഞുചക്രത്തിനുണ്ടായിരുന്നത്. സാധാരണ കാണപ്പെടുന്ന ഐസ് ഡിസ്‌ക്കുകളേക്കാള്‍ ഇതിനു വലുപ്പവും കൂടുതലുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഒരു പക്ഷെ ലോകത്ത് ഇതേവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ഐസ് ഡിസ്‌ക് ആയേക്കാം ഇതെന്നും ഗവേഷകര്‍ കരുതുന്നു. ഇന്നേവരെ രേഖപ്പെടുത്തിയ ഐസ് ഡിസ്‌കുകള്‍ ഒന്നും തന്നെ ഇത്രയും വലുപ്പമുള്ളതായി കണ്ടെത്തിയിട്ടില്ല.

 

തിങ്കളാഴ്ച രാവിലെയാണ് ഈ ഐസ് ഡിസ്‌ക് വെസ്റ്റ് ബ്രൂക്ക് നിവാസികള്‍ കണ്ടെത്തയത്. തുടക്കത്തില്‍ ആരും അതത്ര കാര്യമാക്കിയില്ല. വെയില്‍ തെളിയുന്നതോടെ ഇത് അപ്രത്യക്ഷമാകുമെന്നാണു കരുതിയത്. എന്നാല്‍ നാല് ദിവസമായിട്ടും ഐസ് ഡിസ്‌ക് സമാന അവസ്ഥയില്‍ തന്നെ തുടരുകയാണ്. കൂടാതെ ക്ലോക്കിന്റെ വിപരീത ദിശയില്‍ സാവധാനം ഈ ഐസ് ഡിസ്‌ക് കറങ്ങുന്നുമുണ്ട്. ഒരു ദിവസം കഴിഞ്ഞിട്ടും അപ്രത്യക്ഷമാകാതായതോടെ ചൊവ്വാഴ്ച തന്നെ ഗവേഷകരെത്തി ഐസ് ഡിസ്‌ക് പരിശോധിച്ചിരുന്നു. അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും ജാഗ്രത പാലിക്കണം  (14 minutes ago)

ട്രംപിനെ പരിഹസിച്ച് ഇറാൻ; അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം ആയുധമാക്കി പുതിയ നീക്കം!  (24 minutes ago)

സ്വർണം പൊട്ടിക്കൽ സംഘം കളം നിറഞ്ഞു... കരിപ്പൂരിൽ വീണ്ടും സ്വർണം പൊട്ടിക്കൽ; ദുബായിൽ നിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി, ആറുപേർ പിടിയിൽ!  (40 minutes ago)

സങ്കടമടക്കാനാവാതെ.... . കൊല്ലം സ്വദേശി റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി... .  (43 minutes ago)

പിച്ചും പേയും പറഞ്ഞ് ട്രംപ്... ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിനും പാർട്ടിക്കും വമ്പൻ തിരിച്ചടി, ട്രംപിന്റെ പാർട്ടിയെ മുട്ടുകുത്തിച്ച ഇന്ത്യൻ വംശജ; ആരാണ് പിയ ദണ്ഡിയ?  (1 hour ago)

തിരുവനന്തപുരം കുറ്റിയാനിയിൽ വേറ്റിനാട് തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി  (1 hour ago)

Ajit Doval വിയറ്റ്നാം സന്ദർശനത്തിന്റെ ചുരുളഴിക്കാൻ സർക്കാർ  (1 hour ago)

മനുഷ്യനെപ്പോലെ ചിന്തിക്കുന്ന എ.ഐ വേണ്ട! ബോധമുള്ള യന്ത്രങ്ങളെ സൃഷ്ടിക്കരുതെന്ന് മൈക്രോസോഫ്റ്റ് എ.ഐ മേധാവി  (1 hour ago)

അടൂർ കേരളത്തിൽ തന്നെ... പൊലീസ് സ്റ്റേഷനിലെ സംഭവം, വീണ്ടും വിശദീകരണവുമായി ശ്രീനാദേവി കുഞ്ഞമ്മ; തെറ്റ് ചെയ്തെങ്കിൽ നിയമനടപടി സ്വീകരിക്കാൻ തയ്യാർ  (2 hours ago)

ഒരിക്കൽ വേണ്ടെന്ന് പറഞ്ഞു, ഇന്ന് പിടിച്ചാൽ കിട്ടാത്ത നായിക! മമിതയെ ഒഴിവാക്കിയതിൽ വിഷമം തോന്നിയിട്ടുണ്ടാകുമെന്ന് സംവിധായകൻ കമൽ.  (2 hours ago)

  അപകടത്തിൽപെട്ടവരെ മിനിറ്റുകൾക്കകം ആശുപത്രിയിലെത്തിക്കാൻ ആരോഗ്യവകുപ്പ് 'ഗോൾഡൻ ഗോൾ' പദ്ധതി നടപ്പാക്കുന്നു  (2 hours ago)

വാങ്ങാൻ കാത്തിരുന്നവർ മുങ്ങി... ട്രംപ് തോറ്റതിനും അടി നമുക്ക്, കേരളത്തിലും കത്തിക്കയറി സ്വർണവില, ഒറ്റ ദിവസം കൊണ്ട് പവന് 2320 രൂപ കൂടി, ഞെട്ടലോടെ മലയാളികള്‍  (2 hours ago)

ലോക ആം റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ മെഡലുകളുമായി മലയാളി താരങ്ങൾ  (2 hours ago)

ട്രംപിനും പാർട്ടിക്കും വമ്പൻ തിരിച്ചടി; റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ കാൻസസിൽ ചരിത്രവിജയം സ്വന്തമാക്കി ഡെമോക്രാറ്റുകൾ, കാൻസസിൽ 1932ന് ശേഷം ആദ്യമായി ഡെമോക്രാറ്റ്!  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിനവും നേരിയ വർദ്ധനവ്....  (3 hours ago)

Malayali Vartha Recommends