ഈ ഉത്തരത്തിനെന്താ കുഴപ്പം...സോഷ്യല്‍ ലോകത്ത് ചിരി വിരിയിക്കുന്ന ഒരു ഉത്തരപ്പേപ്പര്‍!

രണ്ടുദിവസമായി സോഷ്യല്‍ മീഡിയ ഒരു ഉത്തരക്കടലാസിന്റെ പിന്നാലെയാണ്. എഴുതിയ ഉത്തരം ശരിയായാല്‍ പോരേ?
ടീച്ചര്‍ മനസില്‍ കാണുന്ന ഉത്തരം തന്നെ തരണമെന്നുണ്ടോ എന്ന് സോഷ്യല്‍ മീഡിയയെകൊണ്ട് ഉറക്കെ ചിന്തിപ്പിക്കുകയാണ് ആ ഉത്തരക്കടലാസ്.
രണ്ടാക്ലാസിലെ ഉത്തരപേപ്പറാണ് 'വിവാദ'ത്തിന് തുടക്കമിട്ടത്. ക,ലി,ബാ ഈ മൂന്നു അക്ഷരങ്ങള്‍ ചേര്‍ത്ത് ഒരു വാക്കുണ്ടാക്കാനായിരുന്നു ചോദ്യം. കുട്ടി കൃത്യമായി വാക്കുണ്ടാക്കി. 'കബാലി'.
എന്നാല്‍ ഉത്തരക്കടലാസ് കയ്യില്‍ കിട്ടിയപ്പോള്‍ കബാലിക്ക് ചുറ്റും ചുവപ്പ് വൃത്തം. ടീച്ചര്‍ ഉദ്ദേശിച്ച ഉത്തരം 'ബാലിക' എന്നാണെന്നും പേപ്പറില്‍ എഴുതി നല്‍കി.
എന്നാല്‍ ടീച്ചര്‍ ഉത്തരത്തിന് നേരെ തെറ്റെന്ന് രേഖപ്പെടുത്തിയില്ല എന്നതും ശ്രദ്ധേയം. ഏതായാലും കബാലി എന്ന പേര് ആ കുട്ടിയുടെ മനസില്‍ എത്ര ആഴത്തില്‍ ഇടംപിടിച്ചിരിക്കുന്നുവെന്ന് മനസിലായില്ലേ എന്ന് ചോദിച്ച് രജനികാന്ത് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























