ലോറിയുടെ മുന്നില്‍ പെട്ട പശുവിനെ സാഹസികമായി രക്ഷിച്ച ഡ്രൈവര്‍

നല്ല വേഗത്തില്‍ വരികയായിരുന്ന ടാങ്കര്‍ ലോറിയുടെ മുന്നില്‍പെട്ട പശുവിനെ രക്ഷിക്കാന്‍ ഡ്രൈവര്‍ നടത്തിയ ശ്രമം വൈറലാകുന്നു.
ആളൊഴിഞ്ഞ റോഡിലൂടെ പാഞ്ഞുവരികയായിരുന്ന ലോറി, റോഡ് മുറിച്ച് കടക്കുവാന്‍ ശ്രമിക്കുന്ന പശുവിനെ കണ്ടതും സഡന്‍ ബ്രേക്ക് ഇടുകയായിരുന്നു.
ടാങ്കര്‍, റോഡില്‍ കറങ്ങി നിന്നു. സാവധാനം റോഡ് മുറിച്ചു കടക്കുകയായിരുന്ന പശു വണ്ടി വരുന്നത് കണ്ട് ഓടി.
ഭാഗ്യം കൊണ്ടാണ് ലോറി മറിയാതെ നിന്നത്. അതിനാല്‍ തന്നെ വന്‍ ദുരന്തമാണ് ഒഴിവായത്.
ഒരു ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി സ്വന്തം ജീവന്‍ പോലും നോക്കാതെ പ്രവര്‍ത്തിച്ച ഡ്രൈവറുടെ മിടുക്കിനെ അഭിനന്ദിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. എങ്കിലും അമിത വേഗം ആപത്താണെന്ന് ചിലര്‍ പറയുന്നു.
https://www.facebook.com/Malayalivartha


























