Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കിലോയ്ക്ക് ഒരു ലക്ഷം വിലയുള്ള ,ഡാര്‍ജിലിംഗ് മലനിരകളിലെ അപൂര്‍വ ചായ!

24 JANUARY 2019 06:28 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ജൈവവൈവിധ്യ സമ്പന്നമാണ് ഡാര്‍ജിലിംഗിലെ മലനിരകള്‍. ഈ ഹിമാലയ താഴ്‌വരയിലെ കാഴ്ചകള്‍ സഞ്ചാരികളുടെ മനംകുളിര്‍പ്പിക്കുന്നവയാണ്. സമുദ്രനിരപ്പില്‍നിന്നും 2200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മലനിരകളില്‍ ഉത്പാദിപ്പിക്കുന്ന തേയില ലോകപ്രശസ്തമാണ്.

വിക്ടോറിയന്‍ കാലത്തെ ഓര്‍മിപ്പിക്കുന്ന കെട്ടിടങ്ങള്‍ നിറഞ്ഞ ടൗണില്‍നിന്ന് 33 കിലോമീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ലോകത്തിലെ ഏറ്റവും പഴയ തേയില ഫാക്ടറികളില്‍ ഒന്നു കാണാം. മകൈബരി എന്ന എസ്‌റ്റേറ്റിലാണ് ഈ ഫാക്ടറി സ്ഥിതി ചെയ്യുന്നത്.ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ തേയിലപ്പൊടി ഉത്പാദിപ്പിക്കുന്ന സ്ഥലമാണിത്. സില്‍വര്‍ ടിപ്‌സ് ഇംപീരിയല്‍ എന്നാണ് ആ തേയിലപ്പൊടിയുടെ പേര്. മകൈബരി എസ്‌റ്റേറ്റിലെ ഒരു പ്രത്യേക ഭാഗത്ത് നട്ടുവളര്‍ത്തുന്ന തേയിലച്ചെടിയുടെ ഇല പാകമായതിനുശേഷം വെളുത്തവാവ് ദിവസം നുള്ളിയെടുത്താണ് ഈ ചായപ്പൊടി തയാറാക്കുന്നത്. കിലോയ്ക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍വരെ ഈ ചായപ്പൊടിക്ക് വില ലഭിക്കാറുണ്ട്.

1859-ലാണ് മകൈബരി ഫാക്ടറി തുടങ്ങുന്നത്. ഡാര്‍ജിലിംഗിലെ ഏറ്റവും പഴയ തേയില ത്തോട്ടമാണ്. ലോകത്തിലെ ആദ്യ ബയോഡൈനാമിക് തേയിലത്തോട്ടവും ഇതുതന്നെ. സാധരണ കൃഷി സ്ഥലങ്ങള്‍ ഭൂമിയിലേക്ക് നോക്കി വിളവെടുപ്പു സമയം തീരുമാനിക്കുമ്പോള്‍ ഇവിടെ കൊളുന്തു നുള്ളാനുള്ള സമയം കണ്ടെത്തുന്നതിനായി തൊഴിലാളികള്‍ ആകാശത്തിലേക്ക് നോക്കുന്നു. മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളിലെ വെളുത്തവാവ് ദിവസമാണ് ഇവിടത്തെ തേയിലകളുടെ കൊളുന്ത് നുള്ളുന്നത്.മാര്‍ച്ച് മാസത്തിലെ ആദ്യ വെളുത്തവാവ് ദിവസമാണ് ആ വര്‍ഷത്തെ ആദ്യ വിളവെടുപ്പ് നടക്കുന്നത്.

സമുദ്രത്തില്‍ വേലിയേറ്റ സമയമാണിത്. ഈ സമയത്ത് തേയിലച്ചെടികളില്‍ ജലാംശം കുറവായിരിക്കുമത്രെ. ഈ സമയത്ത് അന്തരീക്ഷത്തില്‍ ഓക്‌സിജന്റെ അളവ് കൂടുതലായിരിക്കുമെന്നാണ് ഇവിടത്തെ തൊഴിലാളികള്‍ പറയുന്നത്. ഇത് തേയില കൊളുന്തുകളെ കൂടുതല്‍ തരളിതമാക്കും. അന്നേ ദിവസം സൂര്യന്‍ അസ്തമിച്ചു തുടങ്ങുമ്പോള്‍ എസ്‌റ്റേറ്റിലെ തൊഴിലാളികളെല്ലാവരും ഒന്നിച്ചുകൂടും. പൂര്‍ണചന്ദ്രന്റെ നിലാവിലുള്ള അന്നത്തെ കൊളുന്തു നുള്ളല്‍ ഇവര്‍ക്ക് ഒരു ആഘോഷം മാത്രമല്ല ആത്മീയ അനുഭവംകൂടിയാണ്.

ഒരു സീസണില്‍ നാലോ അഞ്ചോ തവണയാണ് സില്‍വര്‍ ടിപ്‌സ് ഇംപീരിയലിന്റെ കൊളുന്തുനുള്ളല്‍ നടക്കുന്നത്. കൊളുന്തു നുള്ളുന്ന ദിവസം സന്ധ്യയില്‍ മകൈബരി എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ പരമ്പരാഗത ബംഗാളി വസ്ത്രങ്ങളും ധരിച്ച് എസ്‌റ്റേറ്റിലെത്തും. പുരുഷന്‍മാര്‍ ഡ്രംസ് മുഴക്കുമ്പോള്‍ സ്ത്രീകള്‍ ഉച്ചത്തില്‍ മന്ത്രങ്ങള്‍ ചൊല്ലും. സംരക്ഷണത്തിനും സൗഭാഗ്യങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ഈ മന്ത്രങ്ങള്‍. കൊളുന്തുനുള്ളുന്ന തൊഴിലാളികള്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങളും പുറത്തുനിന്നുള്ള കാഴ്ചക്കാരുമൊക്കെ ഇവിടെ ഉണ്ടാകും. അവര്‍ മൃഗങ്ങളുടെ കൊഴുപ്പ് ഒഴിച്ച് കത്തിക്കുന്ന വിളക്കുകള്‍ കൈകളിലേന്തിയിരിക്കും. കൊളുന്തുനുള്ളുന്നവര്‍ക്ക് പ്രകാശം നല്‍കാന്‍ മാത്രമല്ല, ഇവിടത്തെ താഴ്‌വരകളില്‍ യഥേഷ്ടം വിഹരിക്കുന്ന കാട്ടുമൃഗങ്ങളില്‍നിന്ന് തൊഴിലാളികളെ രക്ഷിക്കാനും ഈ വിളക്കുകള്‍ സഹായിക്കുന്നു.

കൊളുന്തുനുള്ളാന്‍ തുടങ്ങിയാല്‍പ്പിന്നെ തൊഴിലാളികള്‍ക്ക് മറ്റൊന്നിനെക്കുറിച്ചും ചിന്തയില്ല. സൂര്യന്‍ ഉദിക്കുന്നതിന് മുമ്പുതന്നെ കൊളുന്തു നുള്ളി ഫാക്ടറിയില്‍ എത്തിച്ച് ചായപ്പൊടി നിര്‍മാണത്തിന്റെ ആദ്യഘട്ടം ആരംഭിക്കും. 200 കിലോ കൊളുന്തില്‍നിന്ന് 50 കിലോ ചായപ്പൊടി ഉണ്ടാക്കാം എന്നാണ് കണക്ക്. ഒരു സീസണില്‍ 200 കിലോയ്ക്ക് മുകളില്‍ കൊളുന്ത് ശേഖരിക്കാന്‍ കഴിയാറില്ല. അതുകൊണ്ടുതന്നെയാണ് ഇവയ്ക്ക് ഇത്ര വില.കഴിഞ്ഞ 159 വര്‍ഷമായി ഇവിടത്തെ ബാനര്‍ജി കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ എസ്‌റ്റേറ്റ്. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ഇപ്പോഴത്തെ അവകാശിയായ രാജ ബാനര്‍ജി എസ്‌റ്റേറ്റിന്റെ ഉടമസ്ഥാവകാശം ഇവിടത്തെ 600 തൊഴിലാളികള്‍ക്കായി വീതിച്ചു നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (10 minutes ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (27 minutes ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (33 minutes ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (39 minutes ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (42 minutes ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (48 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (1 hour ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (1 hour ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (1 hour ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (1 hour ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (2 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (2 hours ago)

Malayali Vartha Recommends