സിന്‍സിനാറ്റി മൃഗശാല ഫിയോണയുടെ രണ്ടാം ജന്മദിനം ഗ്രാന്റാക്കി!
ഫിയോണ എന്ന രണ്ടു വയസുകാരി ഹിപ്പോയുടെ ജന്മദിനം മൃഗശാലയില്‍ ആഘോഷമാക്കി.
2017 ജനുവരി 24-ന് സിന്‍സിനാറ്റി മൃഗശാലയില്‍ പുര്ണവളര്ച്ച എത്തുന്നതിനു മുന്‍പ് ജനിച്ച ഹിപ്പൊയുടെ രണ്ടാം ജന്മദിനമാഘോഷിക്കുന്നതിന് മൃഗശാലാ അധികൃതരും പരിശീലകരും വമ്പന്‍ കേക്കാണ് ഒരുക്കിയത്.
പൂര്‍ണ വളര്‍ച്ച എത്തുന്നതിനു മുമ്പ് ജനിച്ചു വീണ ഫിയോണയെ മൃഗശാല അധികൃതര്‍ പരിപാലിച്ചിരുന്നത് വളരെ ശ്രദ്ധയോടെയാണ്.
ജനിക്കുമ്പോള്‍ വെറും 29 പൗണ്ടു മാത്രമായിരുന്നു ഫിയാനോയുടെ തൂക്കം. സാധാരണ ഹിപ്പൊയുടെ തൂക്കം 1,500 കിലോ മുതല്‍ 1,300 കിലോ വരെയാണ്. ആയുര്‍ദൈര്‍ഘ്യം 40 മുതല്‍ 50 വരെ വര്‍ഷമാണ്.
അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ജീവിച്ചത് ഡോണാ എന്ന ഹിപ്പൊയാണ് (61 വര്‍ഷം). ഇന്ത്യാനയിലെ മെസ്ക്കര്‍ പാര്‍ക്ക് മൃഗശാലയില്‍ 2012-ലായിരുന്നു ഡോണായുടെ അന്ത്യം. സിന്സിയാറ്റിയിലെ ഫിയോണയുടെ ഭാവി സംബന്ധിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇവിടെ തന്നെ തുടരണമോ, അതോ മറ്റേതെങ്കിലും മൃഗശാലയിലേക്ക് മാറ്റണമോ എന്നാണ് അധികൃതര്‍ ചിന്തിക്കുന്നത്.എന്തായാലും സിന്‍സിനാറ്റി മൃഗശാലയില്‍ ഫിയോണയെ സന്ദര്‍ശിക്കുന്നതിന് സന്ദര്‍ശകരുടെ തിരക്കാണ്.
https://www.facebook.com/Malayalivartha