Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീടടക്കം കൈയ്യില്‍ നിന്ന് പോയത് ഇരട്ടകള്‍ പിറന്നതിന്റെ കേട് മൂലമെന്ന് ചുറ്റുമുള്ളവര്‍, പക്ഷേ പെറ്റമ്മ പറഞ്ഞു, ഒരുമിച്ചു ജീവിക്കണം, നിങ്ങള്‍ക്കു വളര്‍ച്ചയേയുണ്ടാകൂ! ഒറ്റ ആധാരവും, നടുവിലെ ഒറ്റച്ചുമരില്‍ ഇരുവശത്തേക്കും പണിത ട്വിന്‍സ് വീടുമായി ഇരട്ടകളുടെ സുഖവാസം!

28 JANUARY 2019 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

വര്‍ഷം 1956. അയ്യന്തോള്‍ കുരുതുകുളങ്ങര വീട്ടില്‍ ഫിലോമിനയ്ക്ക് പ്രസവസമയം അടുത്തു. ഗര്‍ഭസ്ഥശിശുവിന്റെ സ്‌കാനിംഗ് പരിപാടിയൊന്നും അന്നില്ലല്ലോ. വീട്ടിലായിരുന്നു പ്രസവം. ആദ്യം ഒരു കുഞ്ഞ് പുറത്തുവന്നു. 5 മിനിറ്റ് കഴിഞ്ഞപ്പോള്‍ വീണ്ടും പ്രസവ വേദന. ദേ ഒരു കുഞ്ഞുകൂടി. ഇവനല്ലേ, ആദ്യം പുറത്തുവന്നത്, എന്ന് ആര്‍ക്കും തോന്നിപ്പോകുന്ന സാമ്യം. ഇപ്പോള്‍ 62 വര്‍ഷത്തെ ജീവിതം പിന്നിട്ടപ്പോഴും ജോര്‍ജിനും ജോയിയ്ക്കും കൂട്ടായുണ്ട് ഈ കണ്‍ഫ്യൂഷന്‍!

അയ്യന്തോള്‍ ഗവ ഹൈസ്‌കൂളിലേക്ക് ഒരുമിച്ചാണ് പോക്ക്. വഴിക്ക് കടയില്‍ നിന്നു മിഠായി വാങ്ങും. പൈസ പിന്നെത്തരാമെന്നു പറഞ്ഞാലും മിഠായി കിട്ടും. തിരിച്ചു വരുമ്പോള്‍ കടക്കാരനു കണ്‍ഫ്യൂഷന്‍. ങേ, ഇതിലാരാ രാവിലെ മിഠായി കടം വാങ്ങിയത്? അന്നത്തെ കുസൃതിയില്‍ കടക്കാരനെ ഇങ്ങനെ പറ്റിക്കാറുമുണ്ടായിരുന്നു. ഇതേ സ്‌കൂളില്‍ പത്താംക്ലാസ് വരെ ഒരുമിച്ചിരുന്നാണ് ഇരുവരും പഠിച്ചത്. പിന്നെ തൃശിനാപ്പിള്ളി ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡില്‍ രാത്രി ക്ലാസില്‍ ഒരുമിച്ചു പോയി പഠനം. കപ്പല്‍ കയറി ദുബായില്‍ ജോലിക്കു പോയപ്പോള്‍ മാത്രം യാത്ര രണ്ടു കപ്പലിലായി. പക്ഷേ, ചെന്നിറങ്ങിയപ്പോള്‍ ജോലി ഒരേ ഫീല്‍ഡില്‍. പോര്‍ട്ട്, ബോട്ട് ജെട്ടി ഇവയുടെ നിര്‍മാണം നടത്തുന്ന ആര്‍ച്ചി റോഡന്‍ ഗ്രീക്ക് കമ്പനി, നാച്ചുറല്‍ പെട്രോളിയം കണ്‍സ്ട്രക്ഷന്‍ കമ്പനിയിലൊക്കെ ഇരുവരും ജോലി ചെയ്തു. അല്‍ റാഫാ ഹെവി ഡ്യൂട്ടി മെഷിനറി കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ ഇരുവരും താമസം വരെ ഒരുമിച്ചായിരുന്നു. രണ്ടു കമ്പനിയിലിരിക്കെ ഷാര്‍ജ പവര്‍ ഹൗസ് നിര്‍മാണത്തില്‍ ഇരുവരും ഒരുമിച്ചു ജോലി ചെയ്തു.

യുഎഇയിലെ ഉമ്മുല്‍ക്വെയിനില്‍ ജോലി ചെയ്യുന്ന കാലം. ജോര്‍ജ്, പിക്കപ്പ് ഓടിക്കുമ്പോള്‍ മറിഞ്ഞ് ഒരാള്‍ക്കു പരുക്കേറ്റു. അവിടത്തെ നിയമനുസരിച്ച് 7 ദിവസം ജോര്‍ജ് ജയിലിലായി.

ജയിലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അറബി, ജയിലിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ അതാ ജോര്‍ജ് പതിയെ ഒരു വാഹനത്തിനടുത്തേക്കു നടക്കുന്നു. വാഹനമെടുത്ത് ഒരൊറ്റ മുങ്ങല്‍! ജയില്‍ച്ചാട്ടം! അറബി വണ്ടിയെടുത്ത് പിന്നാലെ പാഞ്ഞു. പക്ഷേ, കിട്ടിയില്ല. അപ്പോഴേക്കും ജയിലില്‍ നിന്നു വിവരം വന്നു. ജോര്‍ജ് ജയിലില്‍ തന്നെയുണ്ട്. അറബി തിരിച്ചെത്തി. ജോര്‍ജിനോടു ചോദിച്ചപ്പോഴാണ് വിവരമറിഞ്ഞത്. അത് എന്റെ ഇരട്ട സഹോദരനാണ്; ജോയി. അവന്‍ ജാമ്യത്തിന്റെ പേപ്പറുകള്‍ ശരിയാക്കാന്‍ വന്നതാണ്. അറബി ചിരിച്ചു; ജോര്‍ജും!

1986-ലാണ് വിവാഹം. ഒരു സുഹൃത്ത് പറഞ്ഞിട്ടാണ് പെണ്ണുകാണാന്‍ പോയത്. കണ്ടപ്പോഴേ കല്യാണം തീരുമാനമായി. കാരണം ജോര്‍ജിനെയും ജോയിയെയും പോലെ പെണ്ണുങ്ങളെയും കണ്ടാല്‍ തിരിച്ചറിയാനാവില്ല; കിഴക്കേക്കോട്ട തോട്ടാന്‍ വീട്ടിലെ ഇരട്ടകളായ സോണിയയും സോഫിയയും. ജോയി സോണിയയെയും ജോര്‍ജ് സോഫിയയെയും വിവാഹം കഴിച്ചു. ഇവരുടെ അടുത്ത തലമുറയിലുമുണ്ട് ഇരട്ടകള്‍. ജോയിയുടെ ഇളയമക്കള്‍ നിജിനും നിതിനും. നിജിന്‍ ഡോക്ടറാണ്. നിതിന്‍ ഇന്‍ഫോസിസില്‍ എന്‍ജിനീയറും. മൂത്തമകന്‍ നവീന്‍ കാനഡയില്‍. ജോര്‍ജിനു രണ്ടു പെണ്‍മക്കള്‍ നവ്യ ദന്തഡോക്ടര്‍, നിവ്യ ഫെഡറല്‍ ബാങ്കില്‍.

പ്രവാസജീവിതം കഴിഞ്ഞു മടങ്ങുമ്പോള്‍ പുതിയൊരു വീട് മനസ്സിലുണ്ടായിരുന്നു. അപ്പോഴും അമ്മയുടെ വാക്കുകള്‍ കാതില്‍ മുഴങ്ങി. ഒരുമിച്ചു ജീവിക്കണം, നിങ്ങള്‍ക്കു വളര്‍ച്ചയേയുണ്ടാകൂ. വീടിനുവേണ്ടി സ്ഥലം രണ്ടായി മുറിക്കാന്‍ മനസ്സ് അനുവദിച്ചില്ല. മുംബൈയിലെ സുഹൃത്ത് ആര്‍ക്കിടെക്ടിനെ കണ്ടു. ഒരു ഇരട്ടവീട് വേണം. തൃശൂര്‍ അയ്യന്തോള്‍ സിവില്‍ ലൈന്‍ പാര്‍ക്കിനരികിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് കെട്ടിടത്തിന്റെ പിന്നിലുണ്ട് ഇരട്ടവീട്. അതിന്റെ പ്രത്യേകതള്‍ പറയാം. വിരല്‍മടക്കി എണ്ണിക്കോളൂ.

ഒറ്റ ആധാരം,നടുവിലെ ഒറ്റച്ചുമരില്‍ ഇരുവശത്തേക്കും പണിത വീടുകള്‍ രണ്ടിനും ഒരേ രൂപം, മുകളിലെ ട്രസ് വര്‍ക്കുപോലും ഒരുപോലെ, വീടിന്റെ മുന്‍ വാതിലുകള്‍, അതിനു മുകളില്‍ വച്ചിരിക്കുന്ന ദൈവരൂപം, കോളിങ് ബെല്ല് എല്ലാം ഒരുപോലെ, വീട്ടിലെ ഫര്‍ണിച്ചര്‍, മറ്റു ഗൃഹോപകരണങ്ങള്‍ എല്ലാം ഒരേ കമ്പനി, ഒരേ ഡിസൈന്‍. കാര്‍ ഒന്നു മാത്രം, വീടുകള്‍ക്കു കാവലിന് നായ ഒന്ന് പേര് നിക്‌സ്, ഗേറ്റ് ഒന്ന്, അതില്‍ പേരെഴുതിയ നെയിംബോര്‍ഡും ഒന്ന്, മാര്‍ക്കറ്റില്‍ പോയാല്‍ ജോയിയും ജോര്‍ജും സാധനങ്ങള്‍ ഒരുമിച്ചു വാങ്ങും. പണം രണ്ടിലാരെങ്കിലും കൊടുക്കും.

ഇവര്‍ക്ക് പക്ഷേ ഒരു മധുര നൊമ്പരം ഉണ്ട്. 'സൂപ്പര്‍ടാക്‌സ്'! ഇരട്ടവീട് വച്ചപ്പോള്‍ ചെറിയൊരു പ്രശ്‌നം. രണ്ടും ചേരുമ്പോള്‍ ചതുരശ്രയടി 4000 കവിഞ്ഞു. അധികൃതര്‍ സൂപ്പര്‍ടാക്‌സ് ചുമത്തി. വര്‍ഷം 5000 രൂപയോളം അധികനികുതി അടയ്ക്കണം. പോംവഴി അധികൃതര്‍ പറഞ്ഞു: ആധാരം മുറിക്കുക.!

ഓര്‍മകള്‍ പിന്നോട്ടുപോയി. ജോയിയും ജോര്‍ജും ജനിക്കുമ്പോള്‍ സിവില്‍ലൈനില്‍ വലിയ ഭൂസ്വത്ത് ആ കുടുംബത്തിനുണ്ടായിരുന്നു. അധികം വൈകാതെ റോഡിനും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും മറ്റുമായി ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. അന്നത്തെ വീടടക്കംപോയി. ഇരട്ടപിറന്നതുകൊണ്ടാണെന്നു ചിലര്‍ കുറ്റപ്പെടുത്തി. അതിന്റെ നൊമ്പരം നില്‍ക്കുമ്പോഴാണ് അമ്മ ഫിലോമിന പറഞ്ഞത്:

'' മക്കളൊരുമിച്ചു തന്നെ ജീവിക്കണം.. വളര്‍ച്ചയേ ഉണ്ടാകൂ..''. അതോര്‍മിച്ചപ്പോള്‍ ഇപ്പോഴും ഇരുവരുടെയും കണ്ണു നിറഞ്ഞു. ശരിയാണ്. ഇപ്പോള്‍ മക്കളെല്ലാം നല്ല നിലയില്‍. വീടിനരികിലെ ഷോപ്പിങ് കെട്ടിടമടക്കം സ്വത്തുക്കള്‍. സൂപ്പര്‍ടാക്‌സ് ഒഴിവാക്കാന്‍ ആധാരം മുറിക്കാന്‍ പറഞ്ഞവരോട് ജോയിയും ജോര്‍ജും പറഞ്ഞു:മുറിക്കണ്ട; ആ സൂപ്പര്‍ടാക്‌സ് അങ്ങനെത്തന്നെ ഇരിക്കട്ടെ.! 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (7 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (25 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (45 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (1 hour ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (15 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (15 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (16 hours ago)

Malayali Vartha Recommends