എല്ലാം നഷ്ടപ്പെട്ടിട്ടും, ജി.എസ്. പ്രദീപ് കൈവിട്ടു കളയാത്ത ഒരു സമ്മാനം! മമ്മൂക്ക കൊടുത്തത്!
ടെലിവിഷന്‍ അവതാരകനായ ജി.എസ്. പ്രദീപ് സംവിധായകനാകുകയാണ്. സ്വര്‍ണ മത്സ്യങ്ങള്‍ എന്നാണ് ചിത്രത്തിന്റെ പേര്. അടുത്തിടെ സിനിമയുടെ ഓഡിയോ പ്രകാശനം നടന്നു. നിര്‍വഹിച്ചത് മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണ്. ചടങ്ങിനിടെ മമ്മൂട്ടിയുമായുള്ള അഭേദ്യബന്ധത്തെപ്പറ്റി പ്രദീപ് വെളിപ്പെടുത്തുകയുണ്ടായി.
'എന്റെ കോട്ടിന്റെ ഇടതുഭാഗത്ത് നെഞ്ചോട് ചേര്‍ത്ത് ഒരു കുതിരയുടെ രൂപം കുത്തി വച്ചിട്ടുണ്ട്. അതിനെ കുറിച്ച് പലരും എന്നോട് ചോദിക്കാറുണ്ട്. എല്ലാം നഷ്ടപ്പെട്ടിട്ടും, വീട് പോയിട്ടും എന്ത് പ്രതിസന്ധിയുണ്ടായിട്ടും താന്‍ വില്ക്കുകയോ പണയം വയ്ക്കുകയോ ചെയ്യാത്ത ഒന്നാണത്. ഇത് എന്നെ ഞാനാക്കിയ, അശ്വമേധം എന്ന പരിപാടി 500 അധ്യായങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ചാനലിന്റെ ചെയര്‍മാനും ഏവര്‍ക്കും പ്രിയങ്കരനുമായ മമ്മൂക്ക എനിക്ക് നെഞ്ചില്‍ കുത്തിത്തന്നതാണ്. ഏത് വസ്ത്രം ധരിച്ചാലും എവിടെ പോയാലും ഞാനിത് കുത്താറുണ്ട്. ഇത് ധരിക്കുന്നത് മനസ്സുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ തെറ്റ് ചെയ്യരുതെന്ന് ഓര്‍മപ്പെടുത്തലാണെന്നും ജിഎസ് പ്രദീപ് പറഞ്ഞു.
ഓഡിയോ ലോഞ്ച് നിര്‍വഹിക്കാനെത്തിയ മമ്മൂട്ടിയെ വേദിയിലിരുത്തിയായിരുന്നു പ്രദീപിന്റെ വാക്കുകള്‍. ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത് സ്കൂള്‍ കലോത്സവ താരങ്ങളായ തൃശ്ശൂര്‍ സ്വദേശിനി ജെസ്മിയ, കണ്ണൂര്‍ സ്വദേശി വിനില്‍ ഫൈസല്‍ എന്നിവരാണ്. ബിജിപാല്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സിദ്ധിഖ്, സുധീര്‍ കരമന എന്നിവരും വേഷമിടുന്നുണ്ട്.
https://www.facebook.com/Malayalivartha