ഉമ്മന്‍ ചാണ്ടിയുടെ സങ്കടം മാറി, ശാന്തയേയും സാറയേയും കണ്ടപ്പോള്‍ !
സിഎംഎസ് കോളജില്‍ എല്ലാവര്‍ഷവും നടക്കാറുള്ള പൂര്‍വിദ്യാര്‍ത്ഥി സംഗമത്തിനെത്തിയതായിരുന്നു ഉമ്മന്‍ ചാണ്ടി. 1961-ല്‍ അവസാന പ്രീ യൂണിവേഴ്സിറ്റി ബാച്ചിലാണ് ഉമ്മന്‍ ചാണ്ടി സിഎംഎസ് കോളജില്‍ വിദ്യാര്‍ത്ഥിയായിരുന്നത്. എല്ലാക്കൊല്ലവും മുടങ്ങാതെ ഈ സംഗമത്തിനെത്തുന്നതു കൂടെ പഠിച്ച ആരെയെങ്കിലും കാണാമെന്ന പ്രതീക്ഷയിലാണ്. പ്രീ യൂണിവേഴ്സിറ്റിക്കു കൂടെ പഠിച്ച ആരെയും പിന്നെ കാണാനായിട്ടില്ല.
എന്നാല്‍ ഇത്തവണ പ്രസംഗം അവസാനിപ്പിച്ച് അദ്ദേഹം വേദി വിടുമ്പോള്‍ സദസ്സിന്റെ മുന്‍നിരയില്‍ നിന്ന് ഉമ്മന്‍ ചാണ്ടി സാറെ എന്നൊരു വിളി. കൂത്തുപറമ്പ് നിര്‍മലഗിരി കോളജില്‍ നിന്നും വിരമിച്ച അധ്യാപിക പ്രഫ. ശാന്ത തോമസ്, ചെന്നൈ ബിവി സ്കൂളിലെ അധ്യാപികയായിരുന്ന സാറാ വര്‍ഗീസ് എന്നിവരായിരുന്നു അത്.
57 വര്‍ഷങ്ങള്‍ക്കു മുന്‍പു കൂടെ പഠിച്ച മെലിഞ്ഞ പയ്യനെ ശാന്തയും സാറയും അപ്പോള്‍ കണ്‍നിറയെ കണ്ടു. പ്രീ യൂണിവേഴ്സിറ്റി പ്രതിനിധിയായി മത്സരിച്ച ഉമ്മന്‍ ചാണ്ടിയുടെ കോലം ഓര്‍മിപ്പിച്ച് ശാന്തയും സാറയും അടുത്തെത്തിയപ്പോള്‍ വര്‍ഷങ്ങളായുള്ള സങ്കടത്തിനു പരിഹാരമായ സന്തോഷത്തിലായിരുന്നു ഉമ്മന്‍ ചാണ്ടി.
കേരളത്തിന്റെ മുഖ്യമന്ത്രി വരെയായ സഹപാഠിയെ 57 വര്‍ഷത്തിനിടെ ഒരിക്കലും പിന്നെ നേരിട്ടു കണ്ടിട്ടുണ്ടായിരുന്നില്ല ഇരുവരും.
ഉമ്മന്‍ചാണ്ടി സാറെ ഞങ്ങള്‍ മറന്നിട്ടില്ല കേട്ടോ' എന്നു പറഞ്ഞ് അവര്‍ അഞ്ചരപ്പതിറ്റാണ്ടിന്റെ വിശേഷങ്ങളുമായി അടുത്തു കൂടി.
https://www.facebook.com/Malayalivartha