ഗോവയില്‍ അവധിക്കാലം ആഘോഷിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം വൈറല്‍
അവധിക്കാലം ആഘോഷിക്കാന്‍ ഗോവയില്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം വൈറല്‍ ആകുന്നു. ഗോവന്‍ രീതിയിലുള്ള കടല്‍ വിഭവങ്ങള്‍ ലഭിക്കുന്ന വോര്‍ഫ് റസ്റ്ററന്റിലാണ് ഞായറാഴ്ച ഉച്ചഭക്ഷണം കഴിക്കാനായി അമ്മ സോണിയ ഗാന്ധിക്കൊപ്പം രാഹുല്‍ എത്തിയത്.
ഗോവയിലെ പ്രമുഖ ഡെന്റിസ്റ്റായ രച്ന ഫെര്‍ണാണ്ടസും ഈ സമയത്ത് റസ്റ്ററന്റിലുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള അവരുടെ സെല്‍ഫി വൈറലാണ്.
രച്ന ഫെര്‍ണാണ്ടസ് കുടുംബത്തോടൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ ആരംഭിച്ചപ്പോഴാണ് മുഖ പരിചയമുള്ള രണ്ടുപേര്‍ അടുത്ത ടേബിളില്‍ ഇരിക്കാന്‍ എത്തിയത്. നീല ടീ ഷര്‍ട്ടും ധരിച്ച് എത്തിയ രാഹുലിനെ ആദ്യം മനസിലായില്ല. എന്നാല്‍ സോണിയയെ കണ്ടതാന്‍ അദ്ഭുതപ്പെട്ടെന്നും രച്ന പറഞ്ഞു.
സുരക്ഷാ അകമ്പടിയില്ലാതെയാണ് ഇരുവരും ഗോവ ചുറ്റിക്കറങ്ങാനായെത്തിയത്.സെല്‍ഫിയെടുക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ കഴിച്ചതിന്റെ ബില്ല് കൊടുത്തതിനു ശേഷം ആകാമെന്ന് രാഹുല്‍ പറഞ്ഞു. അരമണിക്കൂറിനകം ഭക്ഷണം കഴിച്ച രാഹുല്‍ സെല്‍ഫിയെടുക്കാന്‍ ഒപ്പം വന്നെന്നും രച്ന പറഞ്ഞു. രാഹുലും സോണിയയും സ്വകാര്യ സന്ദര്‍ശനമാണ് ഗോവയില്‍ നടത്തിയതെന്ന് ഗോവയിലെ കോണ്‍ഗ്രസ് വക്താവ് അറിയിച്ചു.
https://www.facebook.com/Malayalivartha