Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പട്ടാളക്കാരന്‍ ശ്രീറാം-ന്റെ കല്യാണം 'ബാലവിവാഹം' ആയിരുന്നു! വധുവിന്റെ കുഞ്ഞമ്മ ഫേസ്ബുക്കില്‍ എഴുതിയ അനുസ്മരണക്കുറിപ്പ് 

30 JANUARY 2019 03:59 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

'ചിലതൊക്കെ നമ്മള്‍ മറന്നാലും ദൈവം മറക്കില്ല..' എന്ന് ഒരു സിനിമയിലെ കഥാപാത്രം പറഞ്ഞത് ഓര്‍മ്മയിലെത്തും ഈ കല്ല്യാണക്കുറിപ്പ് വായിച്ചാല്‍. ഈ കഥ വെള്ളിത്തിരയില്‍ എത്തിയാല്‍ കാണുന്നവര്‍ പറയും, ങാ...സിനിമയില്‍ ഇങ്ങനൊക്കെ കാണിക്കാം. ജീവിതത്തില്‍ ഇങ്ങനെ വല്ലതും നടക്കുമോ, എന്ന്!

22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരേ സ്‌കൂളില്‍ പഠിപ്പിക്കുന്ന രണ്ട് അധ്യാപികമാര്‍ ഏകദേശം ഒരേ സമയത്ത് ഗര്‍ഭവതികളാകുകയും പ്രസവിക്കുകയും ചെയ്തു. ആര്യശ്രീ എന്നും ശ്രീറാം എന്നും മക്കള്‍ക്ക് പേരിട്ടു. രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ അധ്യാപനം നടത്തുന്ന സ്‌കൂളില്‍ തന്നെ കുട്ടികളെ ചേര്‍ത്ത് പഠിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ എല്‍കെജിയില്‍ പഠിക്കുമ്പോള്‍ 'ഒരു പട്ടാളക്കാരന്റെ കല്യാണം' എന്ന കോമഡി സ്‌കിറ്റില്‍ ഈ കുട്ടികള്‍ നായികയും നായകനുമായി. സ്‌കിറ്റില്‍ ഇരുവരും വധുവും വരനുമായാണ് അഭിനയിച്ചത്.

കഥയുടെ ശേഷം ഭാഗങ്ങള്‍ വധുവായി അഭിനയിച്ച ആര്യശ്രീ എന്ന കുട്ടിയുടെ കുഞ്ഞമ്മ ഡോ.ദീപ സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നറിയാം.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം
വിവാഹം എല്‍ കെ ജി ക്ലാസില്‍ നടക്കുന്നു. ഇതാണ് ഞാന്‍ മുമ്പു പറഞ്ഞ22 ഇയര്‍ ചലഞ്ച്:
കഥ ഇങ്ങനെ: വര്‍ഷങ്ങള്‍ക്കപ്പുറം ഒരിക്കല്‍, കൊച്ചി SDPY സ്‌കൂളിലെ സ്റ്റാഫ് റൂമില്‍ ഒരേ ബെഞ്ചിലിരിക്കുന്ന രണ്ട് അധ്യാപികമാര്‍ ഒരുമിച്ച് പുളിമാങ്ങ തിന്നുന്നു.. ഏകദേശം ഒരേ കാലത്ത് പ്രസവിക്കുന്നു. കുട്ടികള്‍ക്ക് ആര്യശ്രീ എന്നും ശ്രീറാം എന്നും പേരിടുന്നു. രണ്ടാളെയും ഒരേ ക്ലാസില്‍ ചേര്‍ക്കുന്നു. സ്‌കൂള്‍ ആനിവേഴ്‌റി വന്നപ്പോള്‍ സ്‌കൂളിലെ ഡാന്‍സ് മാസ്റ്ററായ റഷീദ് സാര്‍ 'ഒരു പട്ടാളക്കാരന്റെ കല്യാണം' എന്നൊരു കോമഡി സ്‌കിറ്റിനു രൂപം കൊടുക്കുകയും വരനായി നാലു വയസുകാരന്‍ ശ്രീറാമിനെയും വധുവായി നാലു വയസുകാരി ആര്യശ്രീയെയും തിരഞ്ഞെടുക്കുകയും ചെയ്യുന്നു.

അതീവ രസകരമായി സ്‌കിറ്റ് അരങ്ങേറുന്നു. (ഞാന്‍ താലികെട്ടുന്നില്ല .. എനിക്ക് മണിയടിച്ചാ മതീ... എന്ന് പരിപാടി ദിവസം രാവിലെ ധൈര്യം ചോര്‍ന്ന വരന്‍ നിലവിളിച്ചുവെങ്കിലും..! ). പരിപാടി കഴിഞ്ഞയുടന്‍ ടീച്ചര്‍ വധുവിനെ സ്‌റ്റേജില്‍ നിന്നു തൂക്കിയെടുത്ത് താഴേക്കു തരികയും കുഞ്ഞമ്മ (അതായത് ഞാന്‍.. വിവാഹത്തില്‍ സംബന്ധിക്കാന്‍ കിലോമീറ്ററുകള്‍ താണ്ടി കൊല്ലത്തു നിന്നും കൊച്ചിയിലെത്തിയതാണ് വധുവിന്റെ കുഞ്ഞമ്മയും അമ്മാമ്മയും) ഏറ്റുവാങ്ങി തോളിലിടുകയും, കെട്ടിത്തൂക്കിയിട്ട തിരുപ്പന്‍, സാരി ഉള്‍പ്പെടെ ഉറങ്ങിപ്പോയ വധുവിനെ വീട്ടിലെത്തിക്കയും ചെയ്യുന്നു. പിറ്റേന്നു മുതല്‍ ചെക്കന്‍ ചെക്കന്റെ വഴിയും പെണ്ണ് പെണ്ണിന്റെ വഴിയും.

വര്‍ഷങ്ങള്‍ കഴിഞ്ഞു.ചെക്കന്‍ എന്‍ ഡി എ ടെസ്റ്റ് എഴുതി ആര്‍മിയില്‍ ക്യാപ്റ്റന്‍ ആയി .എം ബി ബി എസ്സ് നാലാം വര്‍ഷം പഠിച്ചു കൊണ്ടിരിക്കുന്ന പെണ്ണിനെ എഫ് ബി -യില്‍ തപ്പിയെടുത്ത് 'ആര്യാ..നമുക്ക് ഒന്നുകൂടി കല്യാണം കഴിച്ചാലോ 'എന്നു ചോദിക്കുന്നു.. പെണ്ണ് വിഷയം വീട്ടിലവതരിപ്പിക്കുന്നു. വീട്ടുകാര്‍ പേര്‍ത്തും പേര്‍ത്തും ചിന്തിച്ചിട്ട് ഒടുവില്‍, റഷീദ് സാര്‍ കൂട്ടിച്ചേര്‍ത്തത് ഇനി നമ്മളായിട്ട് വേര്‍പിരിക്കണ്ടാ 'എന്ന തീരുമാനത്തിലെത്തുകയും ചെയ്യുന്നു. അങ്ങനെ ഇരുപത്തിരണ്ടു കൊല്ലത്തിനു ശേഷം ഇവര്‍ വീണ്ടുമിതാ വിവാഹിതരായിരിക്കുന്നു.

ഡോ. ആര്യശ്രീ & ക്യാപ്റ്റന്‍ ശ്രീറാം. 'ഒരു പട്ടാളക്കാരന്റെ കല്യാണം' വീണ്ടും അരങ്ങേറിയപ്പോള്‍ അന്നത്തെ റഷീദ് സാറും ക്ലാസ് ടീച്ചറും സുഹൃത്തുക്കളും മുഖ്യാതിഥികളായിരുന്നു. റഷീദ് സാര്‍ വേദിയില്‍ പഴയ കഥ അനുസ്മരിക്കുകയും വധൂവരന്മാരെ ആശിര്‍വദിക്കുകയും ചെയ്തു.( ഇനി ഇമ്മാതിരി നാടകങ്ങള്‍ കളിപ്പിക്കുന്നത് നോക്കീം കണ്ടുമൊക്കെ വേണമെന്ന് സാറ് ചിന്തിച്ചു കാണും!)

അന്നത്തെ അതേ നിറത്തിലെ കല്യാണസാരി വേണമെന്ന ചെക്കന്റെ സങ്കല്പം നിര്‍ഭാഗ്യവശാല്‍ പൊളിഞ്ഞുപോയി. എന്നാലും രണ്ടു മാസം കൊണ്ടു നെയ്ത , ഹാന്‍ഡ് മെയ്ഡ് എംബ്രോയ്ഡറി വര്‍ക്കുള്ള ബ്ലൗസ് വധുവിനെ അണിയിച്ച് കക്ഷി സംതൃപ്തനായി.

രണ്ടാം ലോക മഹായുദ്ധകാലത്ത് പുറത്തിറങ്ങിയ ജീപ്പ് വാങ്ങി ലക്ഷങ്ങള്‍ മുടക്കി വൃത്തിയാക്കി അതിലായിരുന്നു വധൂവരന്മാരുടെ വിവാഹാനന്തര യാത്ര. അല്ല പിന്നെ! മൊത്തത്തില്‍ വിശേഷമാകുമ്പോ അങ്ങനെയും ഇരിക്കട്ടെ ഒരു വിശേഷം ! 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (18 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (42 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (1 hour ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (1 hour ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (2 hours ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (2 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (15 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (15 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (16 hours ago)

Malayali Vartha Recommends