കൂട്ടുകാരന്റെ മോതിരം തന്ന പണിയാണേ...!
കുഞ്ഞു കുട്ടികളുടെ വിരലില്‍ കുടുങ്ങിയ മോതിരം ഊരുമ്പോള്‍ കുട്ടികള്‍ക്ക് സംഭ്രമം ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ കുട്ടിയുടെ പരിഭ്രമം മാറ്റാന്‍ അവനെക്കൊണ്ടു പാട്ടു പാടിച്ച് ഫയര്മാന് മോതിരം ഊരുന്ന വീഡിയോ ജനഹൃദയങ്ങള്‍ കീഴടക്കുകയാണ്.
പൊന്നാനി മഖ്ദുമിയസ് കൂളിലെ നാലാംക്ലാസ്സ് വിദ്യാര്‍ഥി നിഹാസും പൊന്നാനി ഫയര്സ്റ്റേഷന് ഉദ്യോഗസ്ഥനായ ബിജു കെ ഉണ്ണിയുമാണ് വീഡിയോയിലെ താരങ്ങള്‍.
സ്കൂളില്‍ വെച്ച് സുഹൃത്തിന്റെ മോതിരം ഇട്ടതാണ് നാലാംക്ലാസ്സ് വിദ്യാര്‍ഥിയായ നിഹാസ്. മോതിരം കയ്യില്‍ കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ സ്കൂളധികൃതരാണ് പൊന്നാനി ഫയര്‍ഫോഴ്സിന്റെ അടുത്തെത്തിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
കയ്യില്‍ കുടുങ്ങിയ മോതിരം ഊരുമ്പോള്‍ കുട്ടി പരിഭ്രമിക്കാനിടയുണ്ടെന്ന് കരുതി ഡ്രൈവര്‍ ഗംഗാധരനും ഫയര്മാന് ബിജു കെ ഉണ്ണിയും ചേര്‍ന്നു കുട്ടിയെ കൊണ്ട് പാട്ടു പാടിക്കുന്നു. കുട്ടി പാടുമ്പോള്‍ ഫയര്മാന് ആ മോതിരം ആയുധം ഉപയോഗിച്ച് മുറിക്കുകയായിരുന്നു.
കുട്ടി മനോഹരമായി പാട്ടു പാടുമ്പോള്‍ ഫയര്മാന് മോതിരം മുറിക്കുകയും ഒടുവില്‍ കുട്ടിയെക്കൊണ്ടു തന്നെ മോതിരം ഊരിക്കുകയും ചെയ്തു.മോതിരം ഊരിയതോടെ പാട്ടു നിന്ന കുട്ടിയെ കൊണ്ട് പാട്ടു മുഴുവന്‍ പാടിക്കാന്‍ വല്ല വഴിയുമുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.
https://www.facebook.com/Malayalivartha