കയ്യിലെടുത്ത് മുത്തമിട്ടത് കൊലയാളി നീരാളിയെ എന്നറിഞ്ഞ് വിനോദസഞ്ചാരി ഞെട്ടി!
മരണത്തെ മുത്തം കൊടുത്തുവിട്ട് വിനോദസഞ്ചാരിയുടെ അനുഭവം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാണ്.
കടല്‍തീരത്തുകൂടി നടക്കുമ്പോള്‍ കക്കയും ശംഖുമൊക്കെ പെറുക്കുന്നത് ചിലരുടെ വിനോദമാണ്. അത്തരത്തില്‍ ഓസ്ട്രേലിയയിലെ കടല്‍തീരത്തുകൂടെ നടക്കുമ്പോഴാണ് ഒരു വിനോദസഞ്ചാരി നീല നിറത്തിലുള്ള ഭംഗിയുള്ള ഒരു ജീവിയെ കാണുന്നത്. അതിനെ കയ്യിലെടുത്ത് താലോലിക്കുകകയും മുത്തം കൊടുക്കുകയും ചെയ്തു.
ഇത്രയും ഭംഗിയുള്ള ജീവിയെ കണ്ടിട്ടില്ലെന്ന് പറഞ്ഞ് വിഡിയോയും പോസ്റ്റ് ചെയ്തതു. അതോടെയാണ് കഥ മാറുന്നത്.
വിനോദസഞ്ചാരി പോസ്റ്റ് ചെയ്ത വിഡിയോയിലെ ജീവി കൊടുംവിഷമുള്ള നീല നീരാളിയായിരുന്നു. വിഡിയോ കണ്ടവരില്‍ ഇത് തിരിച്ചറിഞ്ഞവര്‍ ഒന്നടങ്കം, ഭാഗ്യം കൊണ്ടാണ് വിനോദസഞ്ചാരി മരണത്തില്‍ നിന്നും രക്ഷപെട്ടതെന്ന് കമന്റിലൂടെ അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha